Latest news

യുഎഇയിലേക്ക് കുടുംബത്തോടൊപ്പം പറന്നോളൂ; കുട്ടികളുടെ വിസ ഫീസ് സൗജന്യമാക്കി രാജ്യം

ദുബൈ: ടൂറിസത്തിന്റെ സീസൺ ആരംഭിച്ചതോടെ യുഎഇയിലേക്ക് ആളുകളുടെ ഒഴുക്ക് തുടങ്ങുകയായി. നിരവധിപേരാണ് ഈ സീസണിൽ ദുബൈയിലും മറ്റു എമിറേറ്റുകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ സീസണിൽ കുടുംബസമേതം എത്താൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് എൻട്രി ആൻഡ് റെസിഡൻസ് പെർമിറ്റ് വിഭാഗം. അപേക്ഷിക്കുന്നവർക്ക് വിസ ഫീസ് ഇളവ് ലഭിക്കുമെന്നാണ് വാഗ്‌ദാനം. ഇതുപ്രകാരം, 18 വയസ്സിന് താഴെയുള്ള...

റോഡപകടങ്ങളില്‍ പ്രധാന വില്ലന്‍ അതിവേഗം; അപകടങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്ത്

രാജ്യത്ത് റോഡപകടങ്ങളും തുടര്‍ന്നുള്ള മരണങ്ങളും ഏറെയും സംഭവിക്കുന്നത് വാഹനങ്ങളുടെ അതിവേഗം കാരണം. അതിവേഗം കാരണം 2022-ല്‍മാത്രം രാജ്യത്ത് 3,33,323 അപകടങ്ങളുണ്ടായതില്‍ 1,19,904 പേര്‍ കൊല്ലപ്പെട്ടു. മദ്യപിച്ച് വാഹനമോടിക്കല്‍, ചുവപ്പ് ലൈറ്റ് മറികടക്കല്‍, തെറ്റായ ദിശയില്‍ വാഹനമോടിക്കല്‍, മൊബൈല്‍ഫോണ്‍ ഉപയോഗം എന്നിവ കാരണമുള്ള അപകടമരണങ്ങളും വര്‍ധിച്ചതായാണ് കേന്ദ്ര റോഡ്ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. മറ്റ്...

ലക്ഷ്യം കൂട്ടക്കുരുതി ; ദിവസം 370 മരണം; 
മണിക്കൂറിൽ 42 ബോംബ്‌

ഗാസയിൽ ഒരിടവും സുരക്ഷിതമല്ലാതെയാക്കി ഇസ്രയേൽ നടത്തുന്നത്‌ ആസൂത്രിതമായ അരുംകൊല. ഗാസയിൽ വിവിധ മേഖലകളിൽ ആക്രമണം ഉണ്ടാകുമെന്നും ജനങ്ങൾ പ്രത്യേക കേന്ദ്രങ്ങളിലേക്ക്‌ മാറണമെന്നും ഇസ്രയേൽ സൈന്യം ആവശ്യപ്പെടും. പിന്നീട്‌ ആ കേന്ദ്രങ്ങളിലേക്ക്‌ ബോംബ്‌, റോക്കറ്റ്‌ ആക്രമണങ്ങൾ നടത്തി കൂട്ടക്കുരുതി ഉറപ്പാക്കുന്നെന്ന്‌ തെളിയിക്കുന്ന റിപ്പോർട്ടുകൾ ബിബിസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. ഒക്ടോബർ പത്തിനാണ്‌ വടക്ക്‌ റിമാലിലും തെക്ക്‌...

‘കൈവിടില്ല ഈ കുരുന്നകളെ’; യുഎഇയുടെ കരുതൽ, പരിക്കേറ്റ 1000 പലസ്തീൻ കുട്ടികൾക്ക് നാട്ടിലെത്തിച്ച് ചികിത്സ നൽകും

ദുബായ്: പലസ്തീനിൽ യുദ്ധത്തിൽ പരിക്കേറ്റ കുട്ടികൾക്ക് യുഎഇയിൽ ചികിത്സ നൽകും. 1000 കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്ക് ഒപ്പം യുഎഇയിലെ ആശുപത്രികളിൽ ചികിത്സ നൽകാൻ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകി. റെഡ് ക്രോസ്സ് ഇൻ്റർനാഷണൽ പ്രസിഡൻ്റ് മിർജാന സ്പോൾജാറിക്കുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഉറപ്പ് നൽകിയത്. ഗാസ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ 695 ഗ്രാം സ്വര്‍ണ്ണവുമായി കാസർകോട് സ്വദേശികള്‍ അറസ്റ്റില്‍

കണ്ണൂര്‍: മിശ്രിത രൂപത്തിലാക്കിയ 695 ഗ്രാം സ്വര്‍ണ്ണം അടിവസ്‌ത്രത്തിലും ജീന്‍സ്‌ പാന്റിലും തേച്ചുപിടിപ്പിച്ചു കടത്തിയ ഉദുമ, തളങ്കര സ്വദേശികള്‍ അറസ്റ്റില്‍. ഉദുമയിലെ അല്‍ അമീന്‍, തളങ്കരയിലെ റഫീഖ്‌ എന്നിവരാണ്‌ കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്‌. രഹസ്യവിവത്തെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ സ്വര്‍ണ്ണം പിടികൂടിയത്‌. അബുദാബിയില്‍ നിന്നും എത്തിയ എയര്‍ഇന്ത്യ എക്‌സ്‌ പ്രസിലെ യാത്രക്കാരനായിരുന്നു അല്‍അമീന്‍. സംശയത്തെതുടര്‍ന്ന്‌...

നിർമ്മാണം നടക്കുന്ന വീടിനകത്ത് നിന്ന് ദുർഗന്ധം വമിച്ചു; കാരണം തേടിയെത്തിയ നാട്ടുകാർ കണ്ടത് 60-കാരന്റെ മൃതദേഹം

കോഴിക്കോട്: നാദാപുരം അഹമ്മദ് മുക്കിൽ നിർമാണം നടക്കുന്ന വീട്ടിൽ അറുപതുകാരന്റെ മൃതദേഹം കണ്ടെത്തി. എളയിടം സ്വദേശി പാലോള്ളതിൽ അമ്മദിന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അഞ്ച് ദിവസമായി പാലോള്ളതിൽ അമ്മദിനെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ ഈ വീടിനകത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നു....

ഈ എട്ടു കാര്യങ്ങള്‍ ഫോണില്‍ സംഭവിക്കുന്നുണ്ടോ? സൂക്ഷിക്കുക, നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതാകാം

സ്മാർട്ട്ഫോണ്‍ കയ്യിലിലില്ലാത്തവർ ഇപ്പോള്‍ വളരെ ചുരുക്കമാണ്. അതിനാല്‍ തന്നെ ഹാക്കിങ്ങും വിവരച്ചോർച്ചയൊക്കെ സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന പരിചിതമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെയാണ് കൂടുതലായും ഡിവൈസുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത്. നിങ്ങള്‍ ഉപയോഗിക്കുന്ന സ്മാർട്ട്ഫോണ്‍ ഹാക്കിങ്ങിന് വിധേയമായോ ഇല്ലയോ എന്നറിയാനുള്ള ചില മാർഗങ്ങള്‍ ഇതാ. ബാറ്ററി ഡ്രെയിനിങ് നിങ്ങളുടെ ഫോണിന്റെ ചാർജ് പതിവിലും വേഗത്തില്‍ തീരുന്നുണ്ടോയെന്ന് പരിശോധിക്കുക....

വിദ്വേഷ പ്രചാരണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്

കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുക, മത സ്പര്‍ദ്ധ ഉണ്ടാക്കാൻ ശ്രമിക്കുക അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആര്‍ എടുത്തിരിക്കുന്നത്. കോൺഗ്രസ്  നേതാവ് പി സരിൻ നൽകിയ പരാതിയിലാണ് കേസ്. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശത്തിനെതിരെ രണ്ടാമത്തെ കേസാണ്...

‘പോയ് വരൂ പ്രിയപ്പെട്ടവളേ…’; വികാരനിർഭരം റഫ അതിർത്തിയിൽ നവദമ്പതികളുടെ വിടപറയൽ

ഗസ്സ: ഗസ്സയിൽ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്നത് തുടരുന്നതിനിടെ റഫ അതിർത്തി തുറന്നിരിക്കുകയാണ് ഇസ്രായേൽ. ഗുരുതരമായി പരിക്കേറ്റവരെ ഈജിപ്തിലെത്തിക്കാനാണ് റഫ അതിർത്തി തുറന്നത്. ഇതുകൂടാതെ, വിദേശ പൗരത്വമുള്ളവരെ മാത്രമാണ് അതിർത്തി കടക്കാൻ അനുവദിക്കുന്നത്. ഗസ്സയെ വിജനദ്വീപാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച ഇസ്രായേൽ ഇടതടവില്ലാതെ ബോംബാക്രമണം തുടരുകയാണ്. ഗസ്സയിലെ നവദമ്പതികളുടെ വികാരഭരിതമായ വേർപിരിയലിന് ഇന്നലെ റഫ അതിർത്തി സാക്ഷ്യംവഹിച്ചു. ഫലസ്തീനിയായ...

ഷോപ്പിംഗിന് പോയ ഭാര്യ സഹോദരനൊപ്പം ഒളിച്ചോടി; യുവതി മരിക്കാന്‍ ഉപവാസമെടുത്ത് ഭര്‍ത്താവ്

ലഖ്നൗ: ഭര്‍ത്താവിനൊപ്പം ഷോപ്പിംഗിന് പോയി മണിക്കൂറുകള്‍ക്ക് ശേഷം ഭാര്യ തന്‍റെ സഹോദരനൊപ്പം ഒളിച്ചോടിയതായി ഭര്‍ത്താവിന്‍റെ പരാതി. ഉത്തർപ്രദേശിലെ മീററ്റില്‍ ബുധനാഴ്ചയാണ് സംഭവം. 18 മാസം പ്രായമുള്ള മകനെയും കൊണ്ടാണ് യുവതി പോയത്. ഭാര്യയെയും കുട്ടിയെയും കണ്ടെത്താൻ ഭർത്താവ് പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. ഭാര്യ മരിക്കുന്നതു വരെ ഉപവാസമിരിക്കുമെന്ന് ഭര്‍ത്താവ് പറഞ്ഞു. മീററ്റിലെ ജാനി മേഖലയിലാണ് സംഭവം....
- Advertisement -spot_img

Latest News

ഇന്ധനക്ഷാമം വെറും അഭ്യൂഹം; പരിഭ്രാന്തി വേണ്ടെന്ന് എണ്ണക്കമ്പനികൾ, ‘പാനിക് ബയിംഗ്’ ഒഴിവാക്കാൻ നിർദ്ദേശം

രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ...
- Advertisement -spot_img