Latest news

മനുഷ്യസ്നേഹികളായ കോടീശ്വരന്മാരുടെ പട്ടികയില്‍ 10 മലയാളികൾ; ഇത്തവണയും മുന്നിൽ യൂസഫലി തന്നെ, ചെലവഴിച്ച തുക

കൊച്ചി: സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹുറുൺ ഇന്ത്യയും എഡെൽഗിവ് ഫൗണ്ടേഷനും ചേർന്ന് തയ്യാറാക്കിയ ജീവകാരുണ്യ പട്ടികയിൽ മലയാളികളായ 10 പേർ ഇടം പിടിച്ചു. സാമൂഹിക ക്ഷേമ പദ്ധതികൾക്കായി സമ്പത്ത് ചെലവിടുന്നതിൽ ഇത്തവണയും മലയാളികളിൽ മുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തന്നെയാണ്. 107 കോടി രൂപയാണ് അദ്ദേഹം ഒരുവർഷം കൊണ്ട് ചെലവിട്ടത്. മലയാളികളിൽ ഇൻഫോസിസ്...

എം.ഐ.സി ആർട്സ് ആൻഡ് സയൻസ് കോളേജ് അലുംനി കമ്മിറ്റി രൂപീകരിച്ചു

ചട്ടഞ്ചാൽ: എം.ഐ.സി ആർട്സ് ആൻഡ് സയൻസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന കമ്മിറ്റി രൂപീകരിച്ചു. 2002 മുതൽ കേളേജിൽ വിവിധ കോഴ്സുകളിൽ പഠിച്ചിറങ്ങി ഇന്ന് സമൂഹത്തിൻ്റെ വിവിധ മേഘലകളിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തിയാണ് സംഘടന രൂപീകരിച്ചത്. സംഘടന രൂപീകരണത്തിൻ്റെ പ്രഥമ യോഗം എംഐസി കോളേജ് ചട്ടഞ്ചാലിൽ നടന്നു. അലുംനിയുടെ ഗൾഫ് കുട്ടായ്മ കഴിഞ്ഞ മാസത്തിൽ ദുബായിൽ ഗ്രാൻഡ്...

മാനനഷ്ടക്കേസിൽ നഷ്ടപരിഹാരമായി ലഭിച്ച 3,20,000 ഡോളർ ഫലസ്തീന് നൽകി സാക്കിർ നായിക്

ക്വാലാലംപൂർ: മാനനഷ്ടക്കേസിൽ മലേഷ്യൻ ഹൈക്കോടതി നഷ്ടപരിഹാരമായി വിധിച്ച 3,20,000 ഡോളർ (2,66,10,800 രൂപ) ഫലസ്തീന് നൽകി മതപ്രഭാഷകൻ സാക്കിർ നായിക്. അപകീർത്തിപ്പെടുത്തിയെന്ന സാക്കിർ നായികിന്റെ പരാതിയിൽ പെനാങ് മുൻ ഉപമുഖ്യമന്ത്രി പി. രാമസ്വാമിക്കെതിരെയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. മലേഷ്യൻ ഹൈക്കോടതി ജഡ്ജി ഹയാത്തുൽ അഖ്മൽ അബ്ദുൽ അസീസ് ആണ് വിധി പറഞ്ഞത്. വിധി പുറത്തുവന്നതിന് പിന്നാലെയാണ്...

100ലേറെ തവണ നറുക്കെടുപ്പില്‍ പങ്കെടുത്തു, ഒന്നും കിട്ടിയില്ല! അവസാനമായി ഒരിക്കല്‍ കൂടി; പ്രവാസിക്ക് 45 കോടി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 257-ാമത് സീരീസ് ലൈവ് നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹം (45 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി. 25 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന സിറിയക്കാരനാ.യ അസ്മി മറ്റേനിയസ് ഹുറാനി ആണ് സ്വപ്‌ന വിജയം സ്വന്തമാക്കിയത്. 100 തവണയിലേറെ ബിഗ് ടിക്കറ്റില്‍ പങ്കെടുത്തിട്ടും സമ്മാനങ്ങള്‍ നേടാന്‍ കഴിയാതെ വന്നതോടെ അവസാനമായി ഒരു...

കുട്ടിക്ക് പനി, രക്തം ഛർദിച്ചു, പരിശോധിച്ചപ്പോൾ ശ്വാസകോശത്തിൽ സൂചി! പുറത്തെടുത്തത് കാന്തം ഉപയോഗിച്ച്

ദില്ലി: ഏഴ് വയസ്സുകാരന്‍റെ ശ്വാസകോശത്തിൽ കുടുങ്ങിയ തയ്യൽ സൂചി നീക്കം ചെയ്ത് ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍. കാന്തം ഉപയോഗിച്ചാണ് സൂചി പുറത്തെടുത്തത്. ദില്ലിയിലെ എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. കുട്ടിക്ക് ആദ്യം കടുത്ത പനി ബാധിച്ചു. പിന്നാലെ രക്തം ഛര്‍ദിച്ചു. ഇതോടെ കുട്ടിയെ മാതാപിതാക്കള്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എക്സ്റേ എടുത്തപ്പോള്‍ ശ്വാസകോശത്തില്‍...

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥ വെട്ടേറ്റ് മരിച്ച നിലയിൽ; പിന്നിൽ മണൽ മാഫിയ സംഘമെന്ന് നിഗമനം

ബംഗളൂരു: കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥ സ്വന്തം വീട്ടിൽ വെട്ടേറ്റ് മരിച്ച നിലയിൽ. മൈൻസ് ആൻഡ് ജിയോളജി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ പ്രവർത്തിക്കുന്ന പ്രതിമ (37)ആണ് കൊല്ലപ്പെട്ടത്. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് സാഹചര്യത്തെളിവുകൾ സൂചിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് അജ്ഞാത സംഘം വീട്ടിലെത്തി യുവതിയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിലെ സുബ്രഹ്മണ്യപുര പൊലീസ് സ്റ്റേഷൻ...

ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ; ജിദ്ദ വിമാനത്താവളത്തില്‍ പ്രത്യേക ലോഞ്ച് ആരംഭിച്ചു

ജിദ്ദ: ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്കായി സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തില്‍ പ്രത്യേക ലോഞ്ച് ആരംഭിച്ചു. രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ലോഞ്ച് സജ്ജമാക്കിയിരിക്കുന്നത്. ജിദ്ദ എയര്‍പോര്‍ട്ട് അതോറിറ്റിയും പാസ്പോര്‍ട്ട് വിഭാഗവും സഹകരിച്ചാണ് പുതിയ ലോഞ്ച് സജ്ജമാക്കിയിരിക്കുന്നത്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നിരവധി പദ്ധതികളാണ് സൗദി ഭരണകൂടം നടത്തി...

മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

ഉപ്പള: മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഉപ്പള സി.എച്ച് സൗധത്തിൽ നടന്ന മണ്ഡലം കൗൺസിൽ അംഗങ്ങളുടെ യോഗമാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പുതിയ ഭാരവാഹികൾ: ബിഎം മുസ്തഫ (പ്രസിഡന്റ്), മജീദ് പച്ചമ്പള, ആസിഫലി കന്തൽ, ഹാരിസ് പാവൂർ, റസാഖ് പെറോഡി, കബീർ എന്മകജെ, ബഷീർ മൊഗർ, (വൈസ് പ്രസിഡന്റ്), സിദ്ദീഖ് ദണ്ഡഗോളി (ജനറൽ...

അറേബ്യൻ മെക്സിക്കോ റെസ്റ്റോറന്റ് എട്ടാം വർഷത്തിലേക്ക്

ഉപ്പള: അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഉപ്പളയുടെ മണ്ണിൽ 2015 ൽ വൈവിധ്യമായ ഭക്ഷണത്തിന്റെ കാലവറയുമായി തുറന്ന് പ്രവർത്തനം ആരംഭിച്ച അറേബ്യൻ മെക്സിക്കോ റെസ്റ്റോറന്റ് ഇന്ന് എട്ട് വർഷം പിന്നിടുന്നു. രുചിയുടെ കാര്യത്തിൽ എന്നും ഒരേ പോലെ നില നിർത്തി അൽഫഹം, ഫ്രൈഡ്,ഷാവായി, ഷവർമ, സീ കബാബ്, അറബിക്കും, ചൈനീസും, നോർത്ത് ഇന്ത്യൻ ഫുഡും ജനങ്ങളുടെ മനം...

ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് അറബ് രാഷ്ട്രങ്ങള്‍; അവഗണിച്ച് അമേരിക്ക

അമ്മാന്‍: ഗാസയില്‍ അടിയന്തര വെടിര്‍ത്തല്‍ വേണമെന്ന അറബ് രാഷ്ട്രങ്ങളുടെ ആവശ്യം അമേരിക്ക തള്ളി. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ശനിയാഴ്ച അറബ് വിദേശകാര്യ മന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യം തള്ളിയത്. വെടിനിര്‍ത്തല്‍ ഹമാസിന് വീണ്ടും സംഘടിക്കാന്‍ സഹായിക്കുമെന്നും ഇത് വിപരീത ഫലമുണ്ടാക്കുമെന്നുമാണ് യുഎസ് വാദം. അതേ സമയം ഗാസയിലെ സാധരണക്കാര്‍ക്കുള്ള...
- Advertisement -spot_img

Latest News

ആർ.സി.ബിയെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്, റെക്കോഡ് ഡീൽ! ഐ.പി.എല്ലിലെ വിലയേറിയ ഫ്രാഞ്ചൈസി

ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യം. ഐ.പി.എൽ ചാമ്പ്യന്മാരെ ഏകദേശം 1.8 ബില്യൺ ഡോളർ (16,916 കോടി...
- Advertisement -spot_img