കണ്ണൂര്‍:സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ ചീത്ത വിളിക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ അക്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ആള്‍മാറാട്ടം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൂത്തുപറമ്പ്, സൗത്ത് നരവ്വൂര്‍ സ്വദേശി ടി.കെ.ദില്‍ഷാ (23)നെയാണ് കണ്ണൂര്‍ റെയില്‍വെ പൊലീസ് അറസ്റ്റു ചെയ്തത്.
ബുധനാഴ്ച രാത്രി കണ്ണൂരില്‍ നിന്നു പുറപ്പെട്ട യശ്വന്ത്പൂര്‍ എക്സ്പ്രസ്സിലെ യാത്രയ്ക്കിടയിലാണ് അറസ്റ്റ്. കോയമ്പത്തൂരിലേയ്ക്ക്...
എട്ടുകാലിയുടെ കടിയേറ്റ് ബ്രസീലിയന്‍ ഗായകന്‍ ഡാര്‍ലിന്‍ മൊറൈസിന് ദാരുണാന്ത്യം. മുഖത്താണ് കടിയേറ്റത്. കടിയേറ്റ ഭാഗം പിന്നീട് കരിനീല നിറത്തില്‍ കാണപ്പെട്ടു. വലിയ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടതോടെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പ്രാഥമിക ചികിത്സയ്ക്കു ശേഷം മൊറൈസ് ആശുപത്രി വിട്ടു എന്നാല്‍ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി. പക്ഷേ ദിവസങ്ങള്‍ക്കിപ്പുറം...
തിരുവനന്തപുരം: കേരളത്തിലെ പൊലിസ് സ്റ്റേഷനുകളുടെ ഘടനയിൽ വീണ്ടും മാറ്റം വരുത്താൻ നീക്കം. സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല ഇൻസ്പെക്ടര്‍മാരിൽ നിന്നും എസ്.ഐമാർക്ക് തന്നെ തിരിച്ചു നൽകും. സ്റ്റേഷൻ ഭരണം ഇൻസ്പെക്ടർമാർക്ക് നൽകിയ പരിഷ്ക്കാരം പാളിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
2018 നവംബർ ഒന്നിന് പൊലിസ് മേധവിയായിരുന്ന ലോക്നാഥ് ബെഹ്റയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആദ്യ പരിഷ്ക്കരണം...
കാസർകോട്: കാസർകോട് അരമങ്ങാനത്തെ യുവതിയുടേയും മകളുടേയും മരണത്തിൽ സുഹൃത്തായ സ്വകാര്യ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. സുഹൃത്തായ അധ്യാപകനെ ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവുകൾ നശിപ്പിച്ചതിനുമാണ് മേല്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാര എരോൽ സ്വദേശി സഫ്‌വാൻ (29) ആണ് അറസ്റ്റിലായത്. റുബീനയെയും അഞ്ചര വയസുള്ള മകൾ ഹനാന മറിയത്തേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ...
തിരുവനന്തപുരം: കേരളത്തില്‍ ഹര്‍ത്താലുകള്‍ നിരോധിക്കാന്‍ നിയമം പാസാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. സംസ്ഥാനം വ്യവസായത്തിന് തടസം നില്‍ക്കുന്ന നിയമങ്ങള്‍ പുനഃപരിശോധിക്കണം. വ്യവസായത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണം നടത്തണം. സിങ്കപ്പൂരില്‍ ഒരു സംരംഭം ആരംഭിക്കാന്‍ മൂന്ന് ദിവസം മതിയാകുമ്പോള്‍ ഇന്ത്യയില്‍ അതിന് 120 ദിവസവും കേരളത്തില്‍ 200ല്‍ അധികം ദിവസവും...
കണ്ണൂർ: ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിനെ യുവാവിനെതിരെ അഞ്ച് മാസത്തിനിടെ 146 കേസുകൾ. ഇത്രയും കേസുകളിൽ 86500 രൂപയാണ് പിഴ ചുമത്തിയത്. ചെറുകുന്ന് സ്വദേശിയായ 25കാരനാണ് അഞ്ചുമാസത്തോളം ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചത്.
ഈ കാലയളവിനുള്ളിൽ ഇതേ യുവാവിന്‍റെ ബൈക്കിൽ ഹെൽമെറ്റ് ധരിക്കാതെ പിൻസീറ്റിൽ ആളുകൾ യാത്ര ചെയ്തതിന് 27 കേസുകൾ വേറെയുമുണ്ട്. കണ്ണൂർ പഴയങ്ങാടിയിലെ...
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരായവരാണ് ഷിഹാബും ഭാര്യ സനയും. തന്റെ ജീവിതത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും സധൈര്യം നേരിട്ട് മുന്നോട്ട് പോകുന്ന ഷിഹാബ് ഓരോരുത്തർക്കും വലിയൊരു മാതൃകയാണ്. യുട്യൂബിലും സോഷ്യൽ മീഡിയ പേജുകളിലും സജീവമായ ഇരുവരും, തങ്ങൾക്ക് നേരെ വരുന്ന ചോദ്യങ്ങളെ കുറിച്ചും അവയ്ക്ക് നൽകിയ ഇരുവരും നൽകിയ മറുപടിയും ആണ് ശ്രദ്ധനേടുന്നത്.
"എല്ലാവരും ചോദിക്കുന്നൊരു...
കുമ്പള: ഉപ്പള, സോങ്കാല്‍, കുമ്പള ഭാഗങ്ങളില്‍ കന്നുകാലി മോഷണം വ്യാപകമായി. മോഷണത്തിന് പിന്നില്‍ കര്‍ണാടക സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്തയാളാണെന്നാണ് സംശയം. പ്രതിയെ കണ്ടെത്താന്‍ കുമ്പള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
കുമ്പള സര്‍ക്കാര്‍ ആസ്പത്രിക്ക് സമീപത്തെ കെ.വി. അബ്ബാസിന്റെ ജംനാപ്യാരി ഇനത്തില്‍പ്പെട്ട ആടിനെയും രണ്ട് കുഞ്ഞുങ്ങളെയും കാണാതായി. 70,000 രൂപ വിലയുള്ള ആടുകളാണിവ. മേയാന്‍ വിട്ട ആടുകളെ തിരിച്ചുകൊണ്ടുവരാനായി...
സാവോപോളോ: ബ്രസീല്‍ ഫുട്ബോള്‍ സൂപ്പര്‍ താരം നെയ്മറുടെയും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയുടെയും ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. മൂന്നു പേരടങ്ങുന്ന ആയുധധാരികളായ അക്രമി സംഘമാണ് നെയമ്റുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും വീട് കൊള്ളയടിക്കുകയും ചെയ്തതെന്ന് സ്കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.
ആക്രമികള്‍ വീട്ടിലെത്തിയപ്പോള്‍ ബ്രൂണയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല. ബ്രൂണയുടെ...
ന്യൂഡൽഹി: മുസ്‌ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി കോടതി പുറപ്പെടുവിക്കരുതെന്നാവശ്യപ്പെട്ട് മുസ്‌ലിം വ്യക്തി നിയമ ബോർഡ് സുപ്രിംകോടതിയിൽ. പള്ളികളിൽ മുസ്‌ലിം സ്ത്രീകൾക്ക് വിലക്കില്ല. വിഷയത്തിൽ...