Latest news

വിദേശമാധ്യമങ്ങളിൽ പോലും വാര്‍ത്തയായി കേരള പ്രീമിയ‌ർ ലീഗിലെ അസാധാരണ ക്യാച്ച്-വീഡിയോ

കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗിലെ അസാധര ക്യാച്ചാണ് ഇപ്പോള്‍ രാജ്യാന്തര മാധ്യമങ്ങളില്‍ പോലും വലിയ ചര്‍ച്ച. കേരള പ്രീമിയര്‍ ലീഗില്‍ കെസിഎസ്എ ടീമും കെപിഎ 123 ടീമും തമ്മിലുള്ള ടെന്നീസ് ബോള്‍ ക്രിക്കറ്റ് മത്സരത്തിലാണ് വിക്കറ്റ് കീപ്പര്‍ ആസാധാരണ ക്യാച്ചെടുത്തത്. കെഎസ്‌സിഎ ടീം ബാറ്റ് ചെയ്യുമ്പോള്‍ നാലാം ഓവറിലാണ് വിക്കറ്റ് കീപ്പര്‍ അസാധാരണ ക്യാച്ച് എടുത്തത്. ഇടംകൈയന്‍...

ഏകദിന ലോകകപ്പ് :വിചിത്ര ആരോപണവുമായി റസാഖ്; ആ സ്വാതന്ത്രം നല്‍കിയില്ല; പാകിസ്ഥാന്റെ തകര്‍ച്ചയ്ക്ക് കാരണം ഇന്ത്യ

ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ സെമി കാണില്ലെന്ന് ഉറപ്പായതിന് പിന്നാലെ ഇന്ത്യയെ വിമര്‍ശിച്ച് പാക് മുന്‍ താരം അബ്ദുല്‍ റസാഖ്. ടൂര്‍ണമെന്റിലെ പാകിസ്ഥാന്റെ തകര്‍ച്ചക്ക് കാരണം ഇന്ത്യ സ്വാതന്ത്രം നല്‍കാത്തതാണെന്നാണ് റസാഖ് ആരോപിച്ചു. ഇന്ത്യയില്‍ പാകിസ്ഥാന്‍ ടീമിന് സ്വാതന്ത്ര്യമില്ല. ഹോട്ടലില്‍ നിന്ന് പുറത്തുപോകാനോ ആസ്വദിക്കാനോ ഉള്ള സൗകര്യങ്ങള്‍ ലഭിക്കുന്നില്ല. ഇന്ത്യയില്‍ പാക് താരങ്ങള്‍ക്ക് കനത്ത സുരക്ഷയാണ് നല്‍കുന്നത്....

ഏകദിന ലോകകപ്പ്: ഇന്ത്യന്‍ ബോളര്‍മാരുടെ വിജയ രഹസ്യമെന്ത്?; പരസ്യപ്പെടുത്തി വസീം അക്രം

ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായകമായത് ബോളര്‍മാരുടെ സ്ഥിരതയാര്‍ന്ന പ്രകടനമാണ്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബോളിംഗ് യൂണിറ്റാണ് അവരുടേത്. ഇപ്പോഴിതാ ഇന്ത്യന്‍ ബോളര്‍മാരുടെ വിജയ രഹസ്യമെന്തെന്ന് പറഞ്ഞിരിക്കുകയാണ് പാക് മുന്‍ താരം വസീം അക്രം. സെമി പോരാട്ടം പടിവാതിലില്‍ എത്തിനില്‍ക്കെയാണ് അക്രത്തിന്റെ വിലയിരുത്തല്‍. ഷമിയുടെ എല്ലാ പന്തുകളും മികച്ച വേഗത്തിലുള്ളതാണ്. അത് വായുവില്‍ നേരെയാണ് കൂടുതലും...

സമസ്ത മുശാവറ അംഗം എൻ. അബ്ദുല്ല മുസ്​ലിയാർ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ എന്‍. അബ്ദുല്ല മുസ് ലിയാര്‍ (68) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1955ലാണ് ജനനം. പുതിയോത്ത് ദര്‍സില്‍ പ്രാഥമിക മതപഠനം നടത്തി. 1978ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍നിന്ന് ബിരുദം കരസ്ഥമാക്കി. ശേഷം അണ്ടോണ അബ്ദുല്ല മുസ് ലിയാരുടെ രണ്ടാം മുദരിസ് ആയി കോഴിക്കോട്...

മംഗൽപ്പാടി താലൂക്ക്‌ ആശുപത്രിയിൽ രാത്രിചികിത്സയ്ക്ക്‌ സൗകര്യമൊരുക്കും – ആരോഗ്യമന്ത്രി

ഉപ്പള: മംഗൽപ്പാടി താലൂക്ക്‌ ആശുപത്രിയിൽ രാത്രിചികിത്സയ്ക്ക്‌ സൗകര്യമൊരുക്കുമെന്ന് മന്ത്രി വീണാ ജോർജ്‌ ഉറപ്പുനൽകി. അത്യാഹിതവിഭാഗം തുടരുന്നതിനുള്ള നടപടികളുണ്ടാകും. മറ്റു ജില്ലകളിൽനിന്ന്‌ ഇവിടെയെത്തുന്ന ഡോക്ടർമാർ പെട്ടെന്ന് സ്ഥലംമാറി പോകുന്നതിനു പരിഹാരമെന്ന നിലയിൽ സ്റ്റാഫ് ക്വാർട്ടേഴ്സുകൾ നിർമിക്കും. തുടർപഠനത്തിനു അവധിയെടുക്കുന്നത് പതിവായതിനാൽ പി.ജി. കഴിഞ്ഞ ഡോക്ടർമാരെ നിയമിക്കും. കർണാടക രജിസ്ട്രേഷനുള്ള ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്താൻ സൗകര്യമുണ്ടാക്കണമെന്ന്‌ എ.കെ.എം.അഷ്റഫ് എം.എൽ.എ....

ബാഗേജില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഒമാൻ:അന്താരാഷ്ട്ര യാത്രക്കാർക്ക് ബാഗേജിന്റെ കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ എർപ്പെടുത്തി എയർ ഇന്ത്യ എക്സ്പ്രസ്. ചെക്കിങ് ബാഗേജ്‌ രണ്ട് ബോക്സ്‌ മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് എത്തിയിരിക്കുന്നത്. ഒക്ടോബർ 29 മുതൽ നിയമം പ്രാബല്യത്തിൽ വന്നു എന്നാണ് കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നത്. 30 കിലോ ചെക്കിൻ ബാഗേജ് രണ്ട് ബോക്സിൽ ഒതുക്കണം എന്നാണ് പുതിയ നിയമം. എത്ര...

മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ച്‌: മഞ്ചേശ്വരം നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു

ഉപ്പള: "വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ" മുസ്ലിം യൂത്ത് കമ്മിറ്റി സംസ്ഥാന കമ്മിറ്റി ജനുവരി 21ന് കോഴിക്കോട് വെച്ച് നടത്തുന്ന മഹാറാലിയുടെ പ്രചരണാർത്ഥം മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നവംബർ 25 മുതൽ 30 വരെ തൃക്കരിപ്പൂർ മുതൽ മഞ്ചേശ്വരം വരെ നടത്തുന്ന യൂത്ത് മാർച്ചിന്റെ പ്രചരണ പ്രവർത്തന വിജയത്തിന് മഞ്ചേശ്വരം നിയോജക മണ്ഡലം തല...

വിന്‍ടെച്ച് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചു

കാസര്‍കോട്: കാസര്‍കോടിനോടുള്ള പ്രതിബദ്ധത പുലര്‍ത്തിയതിന്റെയും വാക്ക് പാലിച്ചതിന്റെയും അഭിമാനത്തോടെ കാസര്‍കോട് ബാങ്ക് റോഡില്‍ വിന്‍ടെച്ച് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. വിന്‍ടെച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് സ്വാഗതം പറഞ്ഞു. എ.കെ.എം അഷ്റഫ്...

അട്ടഗോളിയിലും പരിസരത്തും മഞ്ഞപ്പിത്തം പടരുന്നു; 40 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി

ഉപ്പള: അട്ടഗോളിയിലും പരിസരത്തും മഞ്ഞപ്പിത്തം പടരുന്നതോടെ നാട്ടുകാര്‍ ഭീതിയില്‍. 40 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. ഒരു വിദ്യാര്‍ത്ഥിയെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ക്ക് രോഗം പിടിപെട്ട സാഹചര്യത്തില്‍ പ്രദേശത്തെ മദ്രസ അടച്ചിട്ടു. മുതിര്‍ന്ന മൂന്ന് പേര്‍ക്കും മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അട്ടഗോളിയിലും പരിസരത്തും ക്യാമ്പ് ചെയ്യുകയാണ്. മീഞ്ച, പൈവളിഗെ...

ഇന്ത്യയില്‍ വ്യാപകമായി കാണുന്നൊരു രോഗം ; ഞെട്ടിക്കുന്ന കണക്കുമായി ലോകാരോഗ്യ സംഘടന

'ട്യൂബര്‍ക്കുലോസിസ്' അഥവാ ക്ഷയരോഗത്തെ കുറിച്ച് മിക്കവരും കേട്ടിരിക്കും. അടിസ്ഥാനപരമായി ഇത് ശ്വാസകോശത്തെ ബാധിക്കുന്നൊരു രോഗമാണ്. ബാക്ടീരിയയാണ് രോഗകാരി. രോഗമുള്ളവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യാം. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ എല്ലാം രോഗമുള്ളവരില്‍ നിന്ന് സ്രവകണങ്ങള്‍ പുറത്തെത്തുന്നതിലൂടെയാണ് ക്ഷയം പകരുന്നത്. ഇത്തരത്തില്‍ എളുപ്പത്തില്‍ പകരും എന്നതിനാലാണ് ഈ രോഗം മനുഷ്യന് ഭീഷണിയാകുന്നത്. പലരും തങ്ങള്‍ക്ക് രോഗബാധയുള്ളത് തിരിച്ചറിയുക പോലുമില്ല....
- Advertisement -spot_img

Latest News

വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ ഫോർമുലയുമായി കേന്ദ്രം; അംഗബലം 50% വർധിപ്പിക്കാം, വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് ഉറപ്പാക്കും, കേരളത്തിൽ ലോക്സഭാ സീറ്റുകൾ മുപ്പതായും നിയമസഭാ സീറ്റുകൾ 210 ആയും ഉയരും

ദില്ലി: വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതിനായി ലോക്സഭാ സീറ്റുകളുടെയും...
- Advertisement -spot_img