അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം. ഈരാറ്റുപേട്ട നടക്കല്‍ പുതുപ്പറമ്പ് ഫാസില്‍-റിസാന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസിലാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആലപ്പുഴ കോണ്‍വെന്‍റ് സ്ക്വയറിലായിരുന്നു അപകടം. വിവാഹചടങ്ങില്‍ പങ്കെടുത്തതിന് ശേഷം മാതാപിതാക്കളോടൊപ്പം റോഡരുകില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചിട്ടതിന് ശേഷം നിര്‍ത്താതെ പോയി. ഗുരുതര പരുക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ്...
മംഗളൂരു: ഉഡുപ്പിയിലെ പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊലയ്ക്ക് കാരണം വ്യക്തി വൈരാഗ്യമെന്ന് സൂചന. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ മൂത്ത മകളും എയര്‍ഇന്ത്യയുടെ എയര്‍ഹോസ്റ്റസുമായ 23കാരി അഫ്‌സാനെ ലക്ഷ്യമിട്ടാണ് കൊലയാളി എത്തിയതെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് കന്നഡ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അഫ്‌സാന്‍ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലെ...
മംഗളൂരു: ഉഡുപ്പിയില്‍ യുവാവിന്റെ ആക്രമണത്തിനിരയായ വൃദ്ധയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അന്വേഷണസംഘം. കൊല്ലപ്പെട്ട ഹസീനയുടെ ഭര്‍തൃമാതാവ് 70കാരിയായ ഹാജിറയുടെ ആരോഗ്യവസ്ഥയാണ് മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് ഉഡുപ്പി പൊലീസ് പറഞ്ഞു. മരുമകള്‍ ഹസീനയെയും മൂന്നു മക്കളെയും ആക്രമിച്ച പ്രതിയെ നേരിടുന്നതിനിടെയാണ് ഹാജിറയ്ക്കും കുത്തേറ്റത്. പ്രതി നിരവധി തവണ ഹാജിറയുടെ വയറ്റില്‍ കുത്തി. പരുക്കേറ്റിട്ടും അവശനിലയില്‍ ഹാജിറ വീട്ടിലെ ടോയിലറ്റില്‍...
മംഗളൂരു: കര്‍ണാടക ഉഡുപ്പിയില്‍ പ്രവാസിയുടെ ഭാര്യയെയും മക്കളെയും കുത്തി കൊന്ന സംഭവത്തില്‍ പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് അന്വേഷണ സംഘം. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതി വീട്ടിലെത്തിയതെന്നാണ് വിലയിരുത്തലെന്ന് പൊലീസ് പറഞ്ഞു. മോഷണം നടത്തുകയെന്ന ലക്ഷ്യം പ്രതിക്ക് ഉണ്ടായിരുന്നില്ല. പ്രവാസിയുടെ വീട്ടില്‍ നിന്ന് വില പിടിപ്പുള്ള വസ്തുക്കളൊന്നും മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു.
ഇന്ന് രാവിലെ 8.30നും ഒന്‍പതിനുമിടയിലാണ്...
ഐപിഎല്ലിന്റെ ട്രാന്‍സ്ഫര്‍ ജാലകം ഈ മാസം 24നു അടയ്ക്കാനിരിക്കെ 10 ഫ്രാഞ്ചൈസികളും ഒഴിവാക്കിയ കളിക്കാരുടെ ലിസ്റ്റ് പുറത്ത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സുമാണ് ഏറ്റവുമധികം കളിക്കാരെ ഒഴിവാക്കിയത്. ആറ് വീതം താരങ്ങളെയാണ് ഇരുടീമുകളും ഒഴിവാക്കിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് അഞ്ചും ആര്‍സിബി, രാജസ്ഥാന്‍ ടീമുകള്‍ നാല് പേരെ...
ഇത്തവണത്തെ ലോകകപ്പിൽ മിന്നും പ്രകടനമായിരുന്നു അഫ്ഗാനിസ്താൻ കാഴ്ചവെച്ചത്. വമ്പൻമാരെ വരെ അട്ടിമറിച്ച അവർ ഒമ്പത് മത്സരങ്ങളിൽ നാല് ജയവുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനും ശ്രീലങ്കക്കും ബംഗ്ലാദേശിനുമൊക്കെ പോയിന്റ് പട്ടികയിൽ അഫ്ഗാൻ ടീമിന് താഴെയാണ് സ്ഥാനം. സെമിയിലെത്താൻ കഴിഞ്ഞില്ലെങ്കിലും തലയുയർത്തി തന്നെയായിരുന്നു അവർ ഇന്ത്യയിൽ നിന്ന് മടങ്ങിയത്.
അതിനിടെ അഫ്ഗാൻ താരമായ റഹ്മാനുള്ള ഗുർബാസിന്റെ...
ഫുട്ബോള്‍ മത്സരത്തിനിടെ ഹൃദയഘാതം മൂലം കുഴഞ്ഞുവീണ ഘാനയുടെ അന്താരാഷ്ട്ര താരം റാഫേല്‍ ഡ്വമേന അന്തരിച്ചു. 28 വയസായിരുന്നു. അല്‍ബേനിയന്‍ സൂപ്പര്‍ലിഗയിലെ കെഎഫ് എഗ്നേഷ്യയുടെ താരമായ റാഫേല്‍, പാർട്ടിസാനി ടിറാനയ്ക്കെതിരായ മത്സരത്തിനിടെ 24-ാം മിനിറ്റിലാണ് കുഴഞ്ഞുവീണത്.
താരം കുഴഞ്ഞു വീണതിന് പിന്നാലെ തന്നെ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി റാഫേലിന് വീണ്ടും ഹൃദയാഘാതം...
ന്യൂഡൽഹി: ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലിന്റെ അവസാന ചിത്രം തെളിഞ്ഞു. പാകിസ്താൻ അവസാന മത്സരത്തിൽ നിശ്ചിത റൺറേറ്റിൽ വിജയം നേടില്ലെന്ന് ഉറപ്പായതോടെയാണ് ലോകകപ്പിലെ നാലാം സ്ഥാനം ന്യൂസിലാൻഡിനെന്ന് വ്യക്തമായത്.
ഇംഗ്ലണ്ടിനെതിരേ പാകിസ്താന് 6 ഓവറിൽ വിജയലക്ഷ്യം പിന്തുടരണമായിരുന്നു. ഇക്കാര്യം സാധ്യമല്ലെന്ന് വ്യക്തമായതോടെ ന്യൂസിലാൻഡ് സെമി ഉറപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരേ ടോസ് നഷ്ടപ്പെട്ട് ബൗൾ ചെയ്യേണ്ടിവന്നപ്പോൾ തന്നെ...
ലോകകപ്പിൻ്റെ ഒരു എഡിഷനിൽ ഏറ്റവുമധികം റൺസും സിക്സറും വഴങ്ങിയ ബൗളർ എന്ന നേട്ടം ഇനി പാക് താരം ഹാരിസ് റൗഫിന്. ഈ ലോകകപ്പിൽ ആകെ 533 റൺസാണ് ഹാരിസ് റൗഫ് വഴങ്ങിയത്. 2019 ലോകകപ്പിൽ 526 റൺസ് നേടിയ ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദിൻ്റെ റെക്കോർഡാണ് താരം പഴങ്കഥയാക്കിയത്. 526 റൺസാണ് ആദിൽ റഷീദ്...
ഇന്ത്യ, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ ടീമുകൾക്കു പുറമെ, ന്യൂസിലൻഡും ലോകകപ്പ് സെമി ഉറപ്പിച്ചു. കീവീസിന്‍റെ കാര്യത്തിൽ ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരാനുള്ളു.
പാകിസ്താനുമായുള്ള മത്സരത്തിൽ ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തതോടെയാണ് അവരുടെ സെമി സ്വപ്നം അവസാനിച്ചത്. ഈമാസം 15ന് മുംബൈയിലെ വാംഖഡെയിൽ ഒന്നാം സെമിയിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടും. 2019 ലോകകപ്പ് സെമിയുടെ...
ദില്ലി: വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതിനായി ലോക്സഭാ സീറ്റുകളുടെയും...