Latest news

ജോലി നഷ്ടപ്പെട്ടു, നാട്ടിലേക്ക് പോകാൻ തയ്യാറെടുത്ത പ്രവാസിയ്ക്ക് അപ്രതീക്ഷിത മരണം: വേദന പങ്കുവച്ച് അഷ്റഫ് താമരശേരി

അബുദാബി: ജോലി നഷ്ടപ്പെട്ട് എല്ലാ പ്രതീക്ഷയും മങ്ങി നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ പ്രവാസിയെ തേടിയെത്തിയത് അപ്രതീക്ഷിത മരണം. പ്രവാസി സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശേരിയാണ് ഇതേ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പ്രവാസിയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താതെയാണ് അഷ്റഫ് താമരശേരിയുടെ പോസ്റ്റ്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇദ്ദേഹം. അവസാനമായി കമ്പനിയിൽ നിന്ന് ലഭിച്ച...

നെടുമ്പാശേരി വിമാനത്താവളത്തിൽ 34 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തിൽ 34 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോഴിക്കോട് സ്വദേശിനി ജോസിയെയും കസ്റ്റംസ് പിടികൂടി. ഇറ്റലിയിൽ നിന്ന് ദോഹ വഴി നെടുമ്പാശേരിയിൽ എത്തിയ യാത്രക്കാരിയാണ് ഇവർ. നിവ്യാ ക്രീം പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 640 ഗ്രാമുള്ള നാല് വളകളാണ് കസ്റ്റംസ് കണ്ടെത്തിയത്.

കാറിൽ കയറ്റിക്കൊണ്ട് പോയി കൊന്ന സൈനബയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് നിന്ന് കാറിൽ കൊണ്ടുപോയി കൊന്ന വെള്ളിപറമ്പ് സ്വദേശി(57) സൈനബയുടെ മൃതദേഹം കണ്ടെത്തി. കേരളാ തമിഴ്‌നാട് അതിർത്തിയിലായി നിലമ്പൂർ നാടുകാണി ചുരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ ഒരാളെ കസബ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. താനൂർ സ്വദേശി സമദ് (52) ആണ് കസബ പൊലീസ് പിടിയിലുള്ളത്. ഗൂഡല്ലൂർ...

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ബദലുമായി ബിജെപി; നാലിടത്ത് ‘ഹമാസ് തീവ്രവാദ വിരുദ്ധ റാലി’

തിരുവനന്തപുരം: എൽഡിഎഫിൻറെയും യുഡിഎഫിൻറെയും പലസ്തീൻ ഐക്യദാർഡ്യറാലിക്ക് ബദലായി 'ഹമാസ് തീവ്രവാദ വിരുദ്ധ റാലി'കളുമായി ബിജെപി. സംസ്ഥാനത്ത് നാലിടത്ത് റാലിക്കും സംഗമങ്ങൾക്കുമാണ് ബിജെപി തീരുമാനം. മണിപ്പൂർ കലാപത്തിൽ കൃസ്ത്യൻ ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടായ കനൽ തീവ്രവാദ വിരുദ്ധറാലി വഴി അണക്കാനാകുമെന്നാണ് ബിജെപി കണക്ക് കൂട്ടല്‍. പശ്ചിമേഷ്യ കത്തുമ്പോൾ കേരളത്തിൽ യുഡിഎഫും എൽഡിഎഫും പലസ്തീന് ഐക്യദാർഡ്യമർപ്പിക്കാൻ മത്സരിക്കുമ്പോഴാണ് ഹമാസിന്‍റെ അക്രമണമാണ്...

ബൈദല സ്‌ക്വയർ ബ്രോഷർ പ്രകാശനം ദുബായിൽ നടന്നു

ദുബൈ: കാസറഗോഡ് ജില്ലയിലെ ബന്തിയോട് നഗരത്തിന്റെ ഹൃദയഭാഗത്ത് അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തീകരിച്ച ബൈദല സ്‌ക്വയറിന്റെ ഉത്ഘാടനത്തിന് മുന്നോടിയായുള്ള ബ്രോഷർ പ്രകാശനം ദുബായിൽ നടന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രകാശനം നിർവ്വഹിച്ചത്. സന്ദർശകർക്കും വ്യാപാരികൾക്കും സമാനതകളില്ലാത്ത അനുഭൂതി പകരുന്ന, ചലനാത്മകമായ വാണിജ്യ ഹബ്ബായി പരിണമിക്കാൻ...

ബോക്സോഫീസ് തകര്‍ത്തോ ടൈഗര്‍ 3: ആദ്യദിന കളക്ഷന്‍ കണക്കുകള്‍, സല്‍മാന് റെക്കോഡ്.!

മുംബൈ: സല്‍മാൻ ഖാൻ നായകനായി വേഷമിട്ട ചിത്രം ടൈഗര്‍ 3 കഴിഞ്ഞ ദിവസമാണ് റിലീസായത്. മനീഷ് ശര്‍മയാണ് ചിത്രത്തിന്‍റെ സംവിധാനം. കത്രീന കൈഫ് നായികയായി എത്തുന്ന ചിത്രത്തിന്.മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യദിന ആഭ്യന്തര ബോക്സോഫീസ് കളക്ഷന്‍ വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. വൈആര്‍എഫ് സ്പൈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ ടൈഗര്‍ 3 ഈ വര്‍ഷം...

ലോകകപ്പിലെ ഫ്ലോപ്പ് ഇലവന്‍, ഓപ്പണറായി ബാവുമ, നായകനായി ബട്‌ലര്‍, ഒരു ഇന്ത്യന്‍ താരവും ടീമില്‍

മുംബൈ: ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ പ്രതീക്ഷക്കൊത്ത് ഉര്‍ന്നവരും പ്രതീക്ഷ കാക്കാത്തവരും ആയി നിരവധി താരങ്ങളുണ്ട്. ലോകകപ്പിന് മുമ്പെ സെമി ലൈനപ്പ് പ്രവചിച്ചതില്‍ ഇന്ത്യയും ഓസ്ട്രേലിയയും സെമിയെലെത്തിയെങ്കിലും അപ്രതീക്ഷിത എന്‍ട്രിയായി എത്തിയത് ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡുമാണ്. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാനും സെമിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും ഇംഗ്ലണ്ട് ഏഴാം സ്ഥാനത്തും പാകിസ്ഥാന്‍ അഞ്ചാം...

പുറകോട്ടെടുത്ത കാറിനടിയിൽപെട്ട് ഒന്നരവയസുകാരന് ദാരുണാന്ത്യം

ഉപ്പള: പുറകോട്ടെടുത്ത കാറിനടിയിൽപെട്ട് ഒന്നരവയസുകാരന് ദാരുണാന്ത്യം.  ഉപ്പള സോങ്കാലിലെ കൊടങ്ക ഹൗസിൽ പ്രവാസിയായ നിസാർ - തസ്രിഫ ദമ്പതികളുടെ മകൻ സിഷാൻ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഗതാഗത തടസം; ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കടയുടെ ഉടമകൾക്കെതിരെ കേസെടുത്ത് പൊലീസ്

യൂട്യൂബർ മുഹമ്മദ് നിഹാദ് എന്ന ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കടയുടെ ഉടമകൾക്കെതിരെ കേസ് എടുത്ത് പൊലീസ്. ഗതാഗത തടസ്സം ഉണ്ടാക്കിയതിനാണ് കേസ്. ഇന്നലെ വൈകുന്നേരമാണ് മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങളിലെ തുണിക്കട തൊപ്പി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് . എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് തൊപ്പിയെ പൊലീസ് മടക്കി അയക്കുകയായിരുന്നു. തൊപ്പിയെ കാണാൻ കൂടുതൽ പേർ എത്തിയതോടെയാണ് ഗതാഗത...

ചാരിറ്റി വീഡിയോയിൽ അക്കൗണ്ട് നമ്പറും ക്യുആർ കോഡും മാറ്റി തട്ടിപ്പ്: ഓൺലൈൻ കൊള്ള സജീവം

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലെ ചാരിറ്റി വീഡിയോകളിൽ കൃത്രിമം കാട്ടി പണം തട്ടുന്ന ഓൺലൈൻ കൊള്ള സജീവം. വീഡിയോയിലെ ബാങ്ക് അക്കൗണ്ട് നമ്പറും, ക്യു ആർ കോഡും മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. അടിയന്തര ചികിത്സാ സഹായം ആവശ്യമുള്ള ആളുകൾക്ക് ആശ്വാസമാകുന്ന ഇത്തരം വീഡിയോകളിൽ തട്ടിപ്പ് നടക്കുന്നത് ഇവയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. തലശ്ശേരി സ്വദേശിയായ അമർഷാനെന്ന...
- Advertisement -spot_img

Latest News

വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ ഫോർമുലയുമായി കേന്ദ്രം; അംഗബലം 50% വർധിപ്പിക്കാം, വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് ഉറപ്പാക്കും, കേരളത്തിൽ ലോക്സഭാ സീറ്റുകൾ മുപ്പതായും നിയമസഭാ സീറ്റുകൾ 210 ആയും ഉയരും

ദില്ലി: വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതിനായി ലോക്സഭാ സീറ്റുകളുടെയും...
- Advertisement -spot_img