Latest news

നവകേരള സദസിൽ ജീവനക്കാർ എത്തണം; ഉത്തരവുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ കളക്ടർ

കാസര്‍ഗോഡ്: നവകേരള സദസില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കണമെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍. ഉത്തരവുമായി മുന്നോട്ടുപോകും. സര്‍ക്കാര്‍ നിര്‍ദേശമില്ല. കളക്ടര്‍ എന്ന നിലയില്‍ സ്വന്തമായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനത്തിന്റെ പോസിറ്റീവായ വശം മാനസിലാക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കേണ്ടത് ജീവനക്കാരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും നടപടികള്‍ വേഗത്തിലാക്കാന്‍ ജീവനക്കാരുടെ സാന്നിധ്യം...

ഏകദിന ലോകകപ്പ്: വാങ്കഡെയിലെ പിച്ചില്‍ ഇന്ത്യന്‍ തിരിമറി?, പ്രതികരിച്ച് ഐസിസി

ഏകദിന ലോകകപ്പിന്റെ ഒന്നാം സെമി ഫൈനല്‍ ആവേശപ്പോരട്ടത്തിന് മുംബൈ വാങ്കഡെ സ്റ്റേഡിയമാണ് വേദിയായത്. മത്സരത്തിനുമുമ്പ് അപ്രതീക്ഷിതമായ സംഭവവികാസങ്ങളില്‍ വിവാദം തലപൊക്കിയിരുന്നു. ന്യൂസിലന്‍ഡിനെതിരായ സെമിഫൈനലിനായി ഇന്ത്യ ക്രിക്കറ്റ് ടീമും ബിസിസിഐയും ഏകപക്ഷീയമായി പിച്ച് മാറ്റിയെന്നായിരുന്നു ആരോപണം. മത്സരത്തിന് മുന്നോടിയായി വാങ്കഡെ പിച്ചിലെ ഗ്രാസ് നീക്കം ചെയ്യാന്‍ ബിസിസിഐ ക്യൂറേറ്റര്‍മാരോട് ആവശ്യപ്പെട്ടതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഐസിസി...

ഏകദിന ലോകകപ്പ്: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതുപോലൊന്ന് ഞാന്‍ മുമ്പ് കണ്ടിട്ടില്ല: നാസര്‍ ഹുസൈന്‍

രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീം ഐസിസി ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ 70 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. 2019 ലോകകപ്പ് സെമി ഫൈനല്‍ ഉള്‍പ്പെടെ ഐസിസി പരമ്പരയിലെ ന്യൂസിലന്‍ഡിനെതിരായ 3 നോക്കൗട്ട് മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു. എങ്കിലും അതൊന്നും 2023ല്‍ വിലപോയില്ല. നിലവിലെ ടീമിലെ താരങ്ങളെല്ലാം മികച്ച ഫോമിലായതിനാല്‍...

കേരള ബാങ്കിൻ്റെ ഭരണസമിതിയിൽ ലീഗിൻ്റെ അബ്ദുൾ ഹമീദിനെ ഉൾപ്പെടുത്തി; ‘സഹകരണത്തിന്’ ലീഗിൻ്റെ പച്ചക്കൊടി

മലപ്പുറം: കേരള ബാങ്കിൻ്റെ ഭരണസമിതിയിൽ മുസ്ലിം ലീഗിന് പ്രാതിനിധ്യം. മുസ്‌ലിം ലീഗ് നേതാവ് പി അബ്ദുൽ ഹമീദ് എംഎൽഎ കേരള ബാങ്ക് ഭരണസമിതി അംഗമാകും. ഭരണസമിതിയിൽ ചേരാൻ അബ്ദുൽ ഹമീദിന് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം അനുമതി നൽകി. ലീഗുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കേരള ബാങ്കിൽ ആദ്യമായാണ് യുഡിഎഫിൽ...

മകന്റെ ബൈക്ക് മോഷ്ടിച്ച് മരുമകളുമായി പിതാവ് ഒളിച്ചോടി; പരാതിയുമായി മകൻ

സ്നേഹത്തിന് കണ്ണില്ല, മൂക്കില്ല, പ്രായമില്ല എന്നൊക്കെ നമ്മൾ പറയാറുണ്ട്. എന്നാലും പ്രണയത്തിന് ഒരു അതിർത്തി പലരും സൂക്ഷിക്കാറുണ്ട്. എന്നാൽ, രാജസ്ഥാനിൽ നിന്നുള്ള ഒരാൾ മകന്റെ ബൈക്കും മോഷ്ടിച്ച് മകന്റെ ഭാര്യയ്ക്കൊപ്പം ഒളിച്ചോടി. രാജസ്ഥാനിലെ ബുണ്ടിജില്ലയിലാണ് ഒരാൾ മരുമകളുമായി പ്രണയത്തിലാവുകയും അവളോടൊപ്പം ഒളിച്ചോടുകയും ചെയ്തത്. അച്ഛൻ തന്റെ ഭാര്യയോടൊപ്പം വീടുവിട്ടുപോയതറിഞ്ഞ മകനാണ് പൊലീസിൽ പരാതി നൽകിയത്. സദർ...

കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണവുമായി പുറത്ത്, കണ്ണൂർ സംഘം തട്ടിക്കൊണ്ടുപോയി; സിനിമയെ വെല്ലും നീക്കം, അറസ്റ്റ്

കൊച്ചി: ദുബായിയിൽ നിന്നും സ്വർണ്ണം കടത്തിക്കൊണ്ടുവന്നയാളെ തട്ടിക്കൊണ്ട് പോയി സ്വർണ്ണം കവർന്ന കണ്ണൂർ സംഘം പിടിയിൽ. ഷുഹൈബ് വധക്കേസിലെ പ്രതിയായ തിലങ്കേരി സ്വദേശി രജിൽ രാജ് ഉൾപ്പടെ ഏഴംഗ സംഘം ആണ് നെടുമ്പാശ്ശേരി പൊലീസിന്‍റെ അറസ്റ്റിലായത്. സ്വർണ്ണം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി വിവിധ ജില്ലകളിൽ ഒളിവിൽ പോയ പ്രതികളെ തന്ത്രപരമായാണ് പൊലീസ് പിടികൂടിയത്. ഗുരുവായൂർ സ്വദേശിയെയാണ്...

പീഡിപ്പിക്കാന്‍ ശ്രമിച്ച 23കാരന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി; അറസ്റ്റ്, ഗുരുതരാവസ്ഥയില്‍ യുവാവ്

ലഖ്‌നൗ: വീടിനുള്ളില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച 23കാരനായ യുവാവിന്റെ ജനനേന്ദ്രിയം കത്തി ഉപയോഗിച്ച് മുറിച്ച യുവതി അറസ്റ്റില്‍. വീട്ടിലെ ജോലിക്കാരന്‍ കൂടിയായ യുവാവിന്റെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചത്. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജനനേന്ദ്രിയം മുറിച്ച ശേഷം വിവരം പൊലീസ് സ്റ്റേഷനിലെത്തി യുവതി തന്നെ അറിയിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീട്ടില്‍ മറ്റ് കുടുംബാംഗങ്ങള്‍...

നടി വിജയശാന്തി ബി.ജെ.പി വിട്ടു; കോൺഗ്രസിൽ ചേരും

ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാലോകത്തെ സൂപ്പർ സ്റ്റാറായിരുന്ന നടി വിജയശാന്തി ബി.ജെ.പി വിട്ടു. ഒരുകാലത്ത് ബോക്സോഫീസിൽ വൻ വിജയമായ നിരവധി ആക്ഷൻ സിനിമകളിലൂടെ ചലച്ചിത്രപ്രേമികളുടെ മനംകവർന്ന വിജയശാന്തി കോൺഗ്രസിൽ തിരികെയെത്തും. ദിവസങ്ങൾക്കുള്ളിൽ തെലങ്കാനയിൽ രാഹുൽ ഗാന്ധി പ​​ങ്കെടുക്കുന്ന ചടങ്ങിലാകും അവർ ഔദ്യോഗികമായി കോൺഗ്രസിൽ ചേരുകയെന്നാണ് സൂചന. തെലങ്കാന ബി.​ജെ.പി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡിക്ക് വിജയശാന്തി...

ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് ബാബർ അസം; നയിക്കാനായത് അഭിമാനമെന്ന് താരം

പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു. ലോകകപ്പ് 2023 ലെ മോശം പ്രകടനത്തെ തുടർന്നാണ് ബാബർ സ്ഥാനം രാജി വെച്ചത് . ലോകകപ്പിൽ പാകിസ്താൻ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. 2019 ലാണ് പാകിസ്താൻ ക്രിക്കറ്റ് ടീം നായകനായി ബാബർ തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ എക്സ് അകൗണ്ടിൽ...

കണക്ക് തീര്‍ത്ത് ഇന്ത്യ ഫൈനലിൽ; ന്യൂസിലൻഡിനെ തകര്‍ത്തത് 70 റണ്‍സിന്

മുംബൈ: ഒടുവില്‍ ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡ് കടമ്പ മറികടന്ന് ഇന്ത്യ ഫൈനലില്‍. കഴിഞ്ഞ ലോകകപ്പ് സെമിയിലേറ്റ തോല്‍വിക്ക് അതേ കെയ്ന്‍ വില്യംസണോടും സംഘത്തോടും കണക്ക് തീര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. 70 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ നാലാം ഫൈനല്‍. ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സ് വിജലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവീസ്...
- Advertisement -spot_img

Latest News

വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ ഫോർമുലയുമായി കേന്ദ്രം; അംഗബലം 50% വർധിപ്പിക്കാം, വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് ഉറപ്പാക്കും, കേരളത്തിൽ ലോക്സഭാ സീറ്റുകൾ മുപ്പതായും നിയമസഭാ സീറ്റുകൾ 210 ആയും ഉയരും

ദില്ലി: വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതിനായി ലോക്സഭാ സീറ്റുകളുടെയും...
- Advertisement -spot_img