കാസര്‍കോട്: ആറുവരിയില്‍ ദേശീയപാതയില്‍ യാത്രയ്ക്ക് മറ്റു തടസ്സങ്ങളില്ലെന്ന് കരുതി അമിതവേഗമുള്‍പ്പെടെ ഗതാഗത നിയമങ്ങള്‍ തെറ്റിച്ചാല്‍ പണി കിട്ടും. റോഡിലെത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ ക്യാമറാ നിരീക്ഷണത്തിലാണ്. ദേശീയപാത 66-ല്‍ ഉടനീളം ഓട്ടോമാറ്റിക് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (എടിഎംഎസ്) പ്രവര്‍ത്തിക്കും. തലപ്പാടി-ചെങ്കള ആദ്യ റീച്ചില്‍ ക്യാമറകള്‍ സ്ഥാപിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു തുടങ്ങി.
വാഹനങ്ങളുടെ വേഗം, സീറ്റ് ബെല്‍റ്റ് ഉള്‍പ്പെടെയുള്ള...
കാറുകളുടെ ജിഎസ്‍ടി കുറച്ചുകൊണ്ട് സർക്കാർ സാധാരണക്കാർക്ക് ആശ്വാസം നൽകിയിട്ടുണ്ട്. കാറുകൾ വാങ്ങുന്ന ആളുകൾക്ക് ഈ ആശ്വാസം വളരെയധികം ഗുണം ചെയ്യും. മിക്ക കമ്പനികളും പുതിയ ജിഎസ്‍ടി അനുസരിച്ച് പുതിയ വിലകൾ പുറത്തിറക്കിയിട്ടുണ്ട്. പുതിയതും കുറഞ്ഞതുമായ വിലകൾ സെപ്റ്റംബർ 22 മുതൽ ബാധകമാകും. അത്തരമൊരു സാഹചര്യത്തിൽ, സെപ്റ്റംബർ 22 ന് മുമ്പ് കാറുകൾ ബുക്ക് ചെയ്യുന്ന...
ന്യൂഡൽഹി ∙ രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. 767 പാർലമെന്റംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണൻ 452 വോട്ട് നേടി; പ്രതിപക്ഷ സ്ഥാനാർഥിയായ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിക്കു 300 വോട്ട് ലഭിച്ചു.
തമിഴ്നാട്ടിൽ നിന്നുള്ള തലമുതിർന്ന ബിജെപി നേതാവായ സി.പി. രാധാകൃഷ്ണൻ ആർഎസ്എസ്, ജനസംഘം...
കാസർകോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പള ആരിക്കാടിയിൽ ടോൾ പ്ലാസ സ്ഥാപിക്കുന്നതിനെതിരെ ജനകീയ ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിനെ സിപിഎം ജില്ലാ നേതാവ് സ്വാഗതം ചെയ്തപ്പോൾ സുഡാപ്പികളുടെ സമരമെന്ന് റെഡ് ആർമി ഫേസ്ബുക്ക് പേജ്.
നേരത്തെ പി.ജെ ആർമി എന്ന് പേരുള്ള സിപിഎം അനുകൂല ഫേസ്ബുക്ക് പേജായിരുന്നു. പിന്നീടാണ് റെഡ് ആർമിയായത്. ജനകീയ ആക്ഷൻ കമ്മിറ്റി...
ദോഹ: വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആക്രമണം നടത്തി ഇസ്രയേൽ. ഉഗ്രസ്‌ഫോടനമാണ് ദോഹയിൽ നടന്നത്. ഉന്നം മുതിർന്ന ഹമാസ് നേതാക്കളെന്ന് സൂചന. ഹമാസ് ഉന്നത നേതൃത്വത്തെ ലക്ഷ്യം വെച്ചായിരുന്നു അക്രമണം. ആക്രമണം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ കേസില്‍ മുന്‍ എംഎല്‍എ എംസി ഖമറുദ്ദീന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ ഖമറുദ്ദീന്‍ രണ്ടാം പ്രതിയായിരുന്നു.
ഫാഷന്‍ ഗോള്‍ഡിന്റെ പേരില്‍ നിക്ഷേപം സ്വീകരിച്ച് 20 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. മലബാര്‍ ഫാഷന്‍ ഗോള്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് 210 കേസുകളാണ് കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍. ഉപഭോക്താക്കൾ ആശങ്കപ്പെട്ടിരുന്നതുപോലെ തന്നെ ഒരു പവന്‍ സ്വര്‍ണത്തിന് വില 80,000 കടന്നു. 1000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ പവന് 80,880 രൂപയിലാണ് വ്യാപാരം. ഗ്രാമിന് 125 രൂപ വര്‍ധിച്ച് 10,110 രൂപയായി. പവന് വില 80,000 കടക്കുന്നതും ഗ്രാമിന് 10,000 രൂപ കടക്കുന്നതും...
കേരളത്തിൽ 14 ജില്ലകളിലും അമീബിക് മസ്തിഷ്കജ്വരത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കിണർ വെള്ളത്തിലും വാട്ടർ ടാങ്കുകളിലും വരെ അമീബയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അടിയന്തരമായി ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയില്ലെങ്കിൽ വലിയൊരു വിപത്താകും ഉണ്ടാകുന്നതെന്നും ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. അതേസമയം ആരോഗ്യ തദ്ദേശ വകുപ്പുകളുടെ ഏകോപനം പൂർണമാകാത്തതിനാൽ പൊതു കിണറുകളും ജലാശയങ്ങളും ഇപ്പോഴും മലിനമായി തുടരുകയാണ്.
കുളങ്ങളിലും കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലും...
തളിപ്പറമ്പ്: രോഗികളുമായി കർണാടകത്തിലെ ആസ്പത്രികളിലേക്ക് പോകുമ്പോൾ എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് വിൽക്കുന്ന ആംബുലൻസ് ഡ്രൈവറെ എക്സൈസ് അറസ്റ്റുചെയ്തു. കായക്കൂൽ പുതിയപുരയിൽ വീട്ടിൽ കെ.പി.മുസ്തഫ (37) യാണ് 430 മില്ലിഗ്രാം എംഡിഎംഎയുമായി എക്സൈസിന്റെ പിടിയിലായത്. തളിപ്പറമ്പ് ടൗൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടിവാതുക്കലിൽനിന്ന് ഇയാളെ പിടിച്ചത്.
കർണാടകത്തിൽനിന്ന് വാങ്ങുന്ന എംഡിഎംഎ ആവശ്യക്കാർക്ക് കൈയിൽ കൊടുക്കാതെ നിശ്ചിതസ്ഥലത്ത് വെച്ചശേഷം...