Latest news

ടീം ഇന്ത്യയുടെ ഗംഭീര വിജയത്തില്‍ പണി കിട്ടിയത് സല്‍മാന്‍ ഖാന്; സംഭവം ഇങ്ങനെ.!

മുംബൈ: ബോക്സോഫീസില്‍ മൂന്ന് ദിനത്തില്‍ വന്‍ കളക്ഷന്‍ ഇന്ത്യയില്‍ നേടിയ ടൈഗറിന് ബുധനാഴ്ച കളക്ഷനില്‍ വീഴ്ച സംഭവിച്ചു. എന്നാല്‍ ചിത്രം നാല് ദിവസത്തില്‍ 150 കോടി കളക്ഷന്‍ കടന്നു. 22 കോടിയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ സല്‍മാന്‍ ഖാന്‍ കത്രീന കൈഫ് ജോഡി പ്രധാന വേഷത്തില്‍ എത്തിയ സ്പൈ ത്രില്ലര്‍ നേടിയത്. അതേ സമയം ദീപാവലി ലീവ് തീര്‍ന്നതും,...

അബദ്ധത്തില്‍ 820 കോടി രൂപ അക്കൗണ്ടുകളിലേക്ക്, ഉടന്‍ ബ്ലോക്ക് ചെയ്തു; 80 ശതമാനവും വീണ്ടെടുത്തതായി യൂക്കോ ബാങ്ക്

ന്യൂഡല്‍ഹി: വിവിധ അക്കൗണ്ടുകളിലേക്ക് തെറ്റായി കൈമാറിയ തുകയില്‍ 80 ശതമാനവും വീണ്ടെടുത്തതായി പ്രമുഖ പൊതുമേഖല ബാങ്കായ യൂകോ ബാങ്ക്. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഐഎംപിഎസിലൂടെയാണ് ചില ഇടപാടുകാരുടെ അക്കൗണ്ടുകളിലേക്ക് തുക തെറ്റായി ക്രെഡിറ്റ് ചെയ്യപ്പെട്ട സാഹചര്യമുണ്ടായത്. ഇത്തരത്തില്‍ കൈമാറിയ 820 കോടിയില്‍ 649 കോടി രൂപയും തിരിച്ചുപിടിച്ചതായാണ് യൂകോ ബാങ്ക്...

മോഹന്‍ലാലിന് ഇനിയൊരിക്കലും താടി വടിക്കാന്‍ കഴിയില്ല, വിനയായത് ആ ഒറ്റ ഇന്‍ജക്ഷനെന്ന് സഹോദരന്‍

കൊച്ചി - മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരനായ ബിജു ഗോപിനാഥന്‍. മോഹന്‍ലാലിന് ഇനിയൊരിക്കലും താടി വടിക്കാന്‍ കഴിയില്ലെന്നും പ്രായം കുറയ്ക്കാന്‍ വേണ്ടിയുള്ള ഇന്‍ജക്ഷന്‍ എടുത്തതിനെ തുടര്‍ന്ന് മോഹന്‍ലാലിന് റിയാക്ഷന്‍ ഉണ്ടാവുകയാണ് ചെയ്തതെന്നും മോഹന്‍ലാലിന്റെ പിതാവിന്റെ അനുജന്റെ മകന്‍ കൂടിയായ ബിജു ഗോപിനാഥന്‍ പറയുന്നു. ഇന്‍ജക്ഷന്‍ കൊണ്ടുണ്ടായ അലര്‍ജി മാറാനുള്ള...

ബംഗളൂരുവില്‍ ബൈക്കപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ ബൈക്കപകടത്തില്‍ കാസര്‍കോട് സ്വദേശി മരണപ്പെട്ടു. തളങ്കര തെരുവത്ത് സ്വദേശി ശംസ വീട്ടില്‍ മുസദിക്കിന്റെ മകന്‍ മജാസ് (34) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ബംഗളൂരു, സില്‍ക്ക് ബോര്‍ഡ് മേല്‍പ്പാലത്തിലാണ് അപകടം. മടിവാളയില്‍ നിന്നു ബൊമ്മന ഹള്ളിയിലെ താമസ സ്ഥലത്തേയ്ക്ക് പോകുന്നതിനിടെയാണ് അപകടം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ എ.ഐ.കെ.എം.സി.സി...

രോഹിത് ശര്‍മ ടോസിടുമ്പോള്‍ നാണയം പതിക്കുന്നത് എവിടെ? ടോസ് വിവാദത്തില്‍ പാകിസ്താനില്‍ ‘തമ്മിലടി’

ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരേ ആധികാരിക വിജയത്തോടെ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചതിനു പിന്നാലെ പുതിയ വിവാദവും തലപൊക്കുകയാണ്. പാകിസ്താനിലാണ് ഇന്ത്യയുടെ പത്താംവിജയത്തിനു പിന്നാലെ തമ്മിലടി ശക്തമായത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ടോസിടലാണ് വിവാദത്തിന് ആധാരം. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനു പിന്നാലെ മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം സിക്കന്ദര്‍ ബഖ്ത് ആണ് പാക് ടെലിവിഷന്‍ ചര്‍ച്ചയില്‍ വിവാദത്തിന് ആസ്പദമായ...

‘പ്രൈവസി ചെക്ക് അപ്പ്’ ഫീച്ചറെത്തി; വാട്‌സ്ആപ്പ്‌ ഇനി ഡബിള്‍ സ്ട്രോങ്

സ്വകാര്യതയുമായി ബന്ധപ്പെട്ടുള്ള നിരവധി ഫീച്ചറുകളാണ് അടുത്തിടെയായി വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. പ്രൈവസി ചെക്ക് അപ്പാണ് മെസേജിങ് പ്ലാറ്റ്ഫോമിന്റെ പുതിയ പരീക്ഷണം. ഇതിലൂടെ ഉപയോക്താവിന് സന്ദേശങ്ങള്‍, കോളുകള്‍, മറ്റ് വിവരങ്ങള്‍ എന്നിവയിലെല്ലാം ആവശ്യമായ തലത്തില്‍ സ്വകാര്യത ഉറപ്പാക്കാനാകുമെന്നാണ് വാട്‌സ്ആപ്പിന്റെ അവകാശവാദം. പ്രൈവസി സെറ്റിങ്സ് (Privacy Settings) വിഭാഗത്തിലായിരിക്കും സ്റ്റാർട്ട് ചെക്ക് അപ്പ് പ്രത്യക്ഷപ്പെടുക. സവിശേഷതയുടെ പ്രത്യേകതകള്‍ വാട്‌സ്ആപ്പിലൂടെ ഓഡിയോ,...

‘നവകേരള സദസ് പൊളിയാതിരിക്കാനുള്ള അടവ്’; കാസർഗോഡ് കളക്ടറുടെ ഉത്തരവിനെതിരെ ബിജെപി

നവകേരള സദസിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന കാസർഗോഡ് ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ബിജെപി. പരിപാടിയിലേക്ക് ആളെ കൂട്ടുന്നതിന് വേണ്ടിയാണ് ഉത്തരവെന്ന് വിമർശനം. പരിപാടി പൊളിയാതിരിക്കാനുള്ള അടവാണിതെന്നും സർക്കാർ നിർദേശപ്രകാരമാണ് കളക്ടർ ഉത്തരവിറക്കിയതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്‌ ആരോപിച്ചു. അതേസമയം ഉത്തരവുമായി മുന്നോട്ടുപോകുമെന്ന് കാസർഗോഡ് കളക്ടർ കെ ഇമ്പശേഖർ ട്വന്റിഫോർ ന്യൂസിനോട് പ്രതികരിച്ചു....

പ്രവാസികളേ സന്തോഷ വാർത്ത, വൻ മാറ്റത്തിലേക്ക്; ഗൾഫ് രാജ്യങ്ങളിലേക്ക് സർവ്വീസ് കൂട്ടാൻ എയർ ഇന്ത്യ എക്സ്പ്രസ്

വിമാനങ്ങളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവ്വീസുകളും സേവനങ്ങളും വികസിപ്പിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്. പുതിയ വിമാനങ്ങളെത്തുന്നതോടെ സമയമക്രമത്തിലെ പ്രശ്നങ്ങൾക്ക് അടക്കം പരിഹാരമാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് എം.ഡി അലോക് സിങ് പറഞ്ഞു. അൻപതോളം വിമാനങ്ങൾ മാർച്ച് മാസത്തോടെ എയർ ഇന്ത്യ എക്സപ്രസ് ഫ്ലീറ്റിലെത്തും. ആകെ വിമാനങ്ങളുടെ എണ്ണം നൂറിലെത്തിച്ച്, റൂട്ടുകൾ പുതുക്കിയും മാറ്റങ്ങൾ...

നവകേരള സദസിൽ ജീവനക്കാർ എത്തണം; ഉത്തരവുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ കളക്ടർ

കാസര്‍ഗോഡ്: നവകേരള സദസില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കണമെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍. ഉത്തരവുമായി മുന്നോട്ടുപോകും. സര്‍ക്കാര്‍ നിര്‍ദേശമില്ല. കളക്ടര്‍ എന്ന നിലയില്‍ സ്വന്തമായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനത്തിന്റെ പോസിറ്റീവായ വശം മാനസിലാക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കേണ്ടത് ജീവനക്കാരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും നടപടികള്‍ വേഗത്തിലാക്കാന്‍ ജീവനക്കാരുടെ സാന്നിധ്യം...

ഏകദിന ലോകകപ്പ്: വാങ്കഡെയിലെ പിച്ചില്‍ ഇന്ത്യന്‍ തിരിമറി?, പ്രതികരിച്ച് ഐസിസി

ഏകദിന ലോകകപ്പിന്റെ ഒന്നാം സെമി ഫൈനല്‍ ആവേശപ്പോരട്ടത്തിന് മുംബൈ വാങ്കഡെ സ്റ്റേഡിയമാണ് വേദിയായത്. മത്സരത്തിനുമുമ്പ് അപ്രതീക്ഷിതമായ സംഭവവികാസങ്ങളില്‍ വിവാദം തലപൊക്കിയിരുന്നു. ന്യൂസിലന്‍ഡിനെതിരായ സെമിഫൈനലിനായി ഇന്ത്യ ക്രിക്കറ്റ് ടീമും ബിസിസിഐയും ഏകപക്ഷീയമായി പിച്ച് മാറ്റിയെന്നായിരുന്നു ആരോപണം. മത്സരത്തിന് മുന്നോടിയായി വാങ്കഡെ പിച്ചിലെ ഗ്രാസ് നീക്കം ചെയ്യാന്‍ ബിസിസിഐ ക്യൂറേറ്റര്‍മാരോട് ആവശ്യപ്പെട്ടതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഐസിസി...
- Advertisement -spot_img

Latest News

മഞ്ചേശ്വരം, കോന്നി, റാന്നി മണ്ഡലങ്ങളിൽ ബിജെപി-സിപിഎം ഡീലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

എറണാകുളം: കൂടുതൽ മണ്ഡലങ്ങളിൽ ബിജെപി- സി പി എം ഡീൽ ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മഞ്ചേശ്വരം, കോന്നി, റാന്നി എന്നീ മണ്ഡലങ്ങളിൽ സിപിഎമ്മും...
- Advertisement -spot_img