Latest news

ഉപ്പളയിൽ പണി പൂര്‍ത്തിയാകാത്ത ഓവുചാലില്‍ മലിനജലം ഒഴുക്കി വിടുന്നു: ദുരിതം

ഉപ്പള: പണി പൂര്‍ത്തിയാകാത്ത ഓവുചാലില്‍ മലിനജലം ഒഴുക്കി വിടുന്നു. ഉപ്പള ബസ് സ്റ്റാന്റിന് മുന്‍വശത്താണ് പണി പൂര്‍ത്തിയാകാത്ത ഓവുചാല്‍ ഉള്ളത്. സമീപത്തെ ഹോട്ടലുകളില്‍ നിന്നും ഫ്‌ളാറ്റില്‍ നിന്നുമുള്ള മലിനജലം പൈപ്പിട്ട് ഈ ഓവുചാലിലേക്ക് ഒഴുക്കി വിടുകയാണ് ചെയ്യുന്നത്. അഴുക്ക് വെള്ളം ഒഴുകിപ്പോകാതെ ഇവിടെ തന്നെ കെട്ടിക്കിടക്കുന്നു. അസഹ്യമായ ദുര്‍ഗന്ധമാണ് ഇതില്‍ നിന്നും ഉയരുന്നത്. വ്യാപാരികളും...

ആളില്ല, ആരവമില്ല; ലോകകപ്പുമായി പാറ്റ് കമ്മിൻസ് നാട്ടിലെത്തിയപ്പോൾ, ഞെട്ടൽ ഇന്ത്യക്കാർക്ക്

മെൽബൺ: ഒരു ലോകകപ്പ് നേടിയതിന് ശേഷം ആ ടീം സ്വന്തം നാട്ടിലേക്ക് വന്നാൽ എങ്ങനെയായിരിക്കും സ്വീകരണം? ഉത്സവമായിരിക്കും നാട്ടുകാർക്ക്. എന്നാൽ ഇത്തരത്തിലൊന്ന് ആസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ആഗ്രഹിച്ചെങ്കിൽ അതിമോഹമായി എന്നെ പറയാനുള്ളൂ. ഇന്ത്യയിൽ നിന്ന് ഇന്ത്യയെ കീഴ്‌പ്പെടുത്തി ഏകദിന ലോകകപ്പുമായി ആസ്‌ട്രേലിയയിലെത്തിയ പാറ്റ് കമ്മിൻസിന് ലഭിച്ച 'സ്വീകരണമാണ്' ഇപ്പോൾ ഇന്ത്യക്കാർക്കിടയിലെ സംസാര വിഷയം. സാധാരണ...

കാണികളുടെ എണ്ണത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യ വേദിയായ ഏകദിന ലോകകപ്പ്! പിന്നിലായത് 2015ലെ ലോകകപ്പ്

അഹമ്മദാബാദ്: കാണികളുടെ എണ്ണത്തില്‍ ചരിത്രമെഴുതി ഇന്ത്യ വേദിയായ ലോകകപ്പ്. പന്ത്രണ്ടര ലക്ഷം പേരാണ് ലോകകപ്പ് കാണാനെത്തിയത്. ഇന്ത്യ ആദ്യമായി ഒറ്റയ്ക്ക് ആതിഥേയത്വം വഹിച്ച ലോകകപ്പ്. ക്രിക്കറ്റിനെ മതമായി കാണുന്ന ജനത, ദി ഗ്രേറ്റ് ഇന്ത്യന്‍ കാര്‍ണിവലാക്കി മാറ്റി ടൂര്‍ണമെന്റ്. പത്ത് വേദികളിലായി ഫൈനലുള്‍പ്പടെ ആകെ നടന്നത് 48 മത്സരങ്ങള്‍. ആവേശപ്പോരോട്ടങ്ങള്‍ക്ക് സ്റ്റേഡിയത്തില്‍ സാക്ഷികളായത് 12,50,307...

കൺഫ്യൂഷനടിച്ച് ഏജന്റ്; 12 കോടി കാസർകോട്ടല്ലേ ? കണ്ണൂരോ എറണാകുളത്തോ, അതോ കർണാടകത്തിലേക്കോ !

കാസർകോട്: പൂജാ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നിരിക്കുകയാണ്. JC 253199 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചിരിക്കുന്നത്. കാസർകോട്ടെ ഹൊസങ്കടിയില്‍ ഉള്ള ഭാരത് എന്ന ലോട്ടറി ഏജൻസിയിൽ നിന്നുമാണ് ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ ഏജൻസി. ടിക്കറ്റ് വിറ്റുപോയിരിക്കുന്നത് തങ്ങളുടെ ഏജൻസിയിൽ നിന്നാണെന്ന് ഏജന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ...

പൂജാ ബമ്പര്‍; 12 കോടി കാസര്‍ഗോഡ് വിറ്റ ടിക്കറ്റിന്‌

കേരളസംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പർ നറുക്കെടുത്തു. JC 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കാസര്‍കോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിൽ ഉളളതാണ് ഏജൻസി. എസ് 1447 ആണ് ഏജൻസി...

ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം; ഫോണിൽ ഉണ്ടാകാൻ പാടില്ലാത്ത ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ്

രാജ്യത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന യുപിഎ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. രാജ്യത്തെ മാര്‍ക്കറ്റ് വിഹിതം പരിശോധിക്കുമ്പോള്‍ മുന്‍നിരയിലുള്ള അഞ്ച് ആപ്ലിക്കേഷനുകളില്‍ ഗൂഗിള്‍ പേയുമുണ്ട്. ഉപയോഗിക്കുന്നതിലുള്ള എളുപ്പവും ലളിതമായ ഡിസൈനും ഒപ്പം ഗൂഗിള്‍ ഉറപ്പു നല്‍കുന്ന സുരക്ഷയും ഗൂഗിള്‍ പേയ്ക്ക് ഉണ്ടെന്നാണ് നിര്‍മാതാക്കള്‍ തന്നെ അവകാശപ്പെടുന്നത്. ഉപഭോക്താവ് ഓരോ ഇടപാടുകളും നടത്തുമ്പോള്‍ അപ്പപ്പോള്‍ തന്നെ...

ആരാണ് കൂടുതല്‍ വേഗത്തില്‍ കാര്‍ ഓടിക്കുകയെന്ന പരീക്ഷണം; എഎസ്പിയുടെ മകന് ദാരുണാന്ത്യം

ഉത്തര്‍പ്രദേശ്: ലക്‌നൗവിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മകന് കാറിടിച്ച് ദാരുണാന്ത്യം. ലക്‌നൗവിലെ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ശ്വേത ശ്രീവാസ്തവയുടെ പത്ത് വയസുകാരനായ മകനാണ് സ്‌കേറ്റിംഗ് പരിശീലനത്തിനിടെ പാഞ്ഞെത്തിയ കാറിടിച്ച് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു അപകടമുണ്ടായത്. പരിശീലകനൊപ്പം സ്‌കേറ്റിംഗ് ചെയ്യുകയായിരുന്ന പത്ത് വയസുകാരനെ അമിത വേഗതയിലെത്തിയ എസ് യു വി ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കോളേജ് വിദ്യാര്‍ത്ഥികളായ...

‘അവനായിരുന്നു എന്റെ പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളി’; ഗംഭിറിന്റെ വെളിപ്പെടുത്തലില്‍ അതിശയിച്ച് ക്രിക്കറ്റ് ലോകം

വൈറ്റ്-ബോള്‍ ക്രിക്കറ്റിലെ തന്റെ പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളിയായി ആരെന്ന് പറഞ്ഞ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെയാണ് തന്റെ പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളിയായി ഗംഭീര്‍ ചൂണ്ടിക്കാട്ടിയത്. ശ്രീലങ്കയ്ക്കെതിരായ 2011 ലോകകപ്പ് ഫൈനലില്‍ ഇരുവരും ഇന്ത്യയ്ക്കായി നിര്‍ണായക കൂട്ടുകെട്ട് സ്ഥാപിച്ചു ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം...

സലാം എയര്‍: ഇന്ത്യൻ സെക്ടറിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നു

മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസം പകർന്ന് ഒമാന്‍റെ ബജറ്റ് എയർ വിമാനമായ സലാം എയർ ഇന്ത്യൻ സെക്ടറിലേക്ക് സർവിസുകൾ പുനരാരംഭിക്കുന്നു. ഒക്ടോബർ ഒന്ന് മുതലായിരുന്നു സലാം എയർ ഇന്ത്യൻ സെക്ടറിൽനിന്ന് സർവിസുകൾ റദ്ദാക്കിയത്. ഈ സർവിസുകൾ ആണ് പുനരാരംഭിക്കാൻ പോകുന്നത്. തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പുർ, ലഖ്നോ എന്നീ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് മസ്കത്തിൽ നിന്ന് നേരിട്ട്...

പന്തെറിയാന്‍ വൈകിയാല്‍ അഞ്ച് റണ്‍സ് പെനാല്‍റ്റി! നിര്‍ണായക നിയമമാറ്റവുമായി ഐസിസി

രാജ്യാന്തര ക്രിക്കറ്റില്‍ നിശ്ചിത സമയത്തിനുള്ളില്‍ പന്തെറിഞ്ഞ് തീര്‍ക്കാന്‍ ടീമുകള്‍ തയാറാകാത്തതിനെതിരേ കര്‍ശന നടപടിയുമായി ഐസിസി. ഇനി മുതല്‍ പന്തെറിയാന്‍ വൈകിയാല്‍ ബൗളിങ് ടീമിന് അഞ്ച് റണ്‍സ് പെനാല്‍റ്റി നല്‍കാനാണ് നീക്കം. ഓരോവര്‍ പൂര്‍ത്തിയാക്കി 60 സെക്കന്‍ഡിനുള്ളില്‍ അടുത്ത ഓവര്‍ തുടങ്ങണമെന്നാണ് ചട്ടം. ഒരിന്നിങ്‌സില്‍ ഈ സമയപരധി രണ്ടു തവണയില്‍ കൂടുതല്‍ ലംഘിക്കപ്പെട്ടാല്‍ പിന്നീട് ഓരോ തവണയും...
- Advertisement -spot_img

Latest News

വോട്ടർപട്ടികയിൽ ഇനി പേര് ചേർക്കാനാവില്ല; 15ന് മുമ്പ് അപേക്ഷിച്ചവർക്ക് മാത്രം വോട്ട്

തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ...
- Advertisement -spot_img