Latest news

ഒരു ന്യൂനമർദ്ദത്തിന് കൂടി സാധ്യത, കേരളത്തിൽ മഴ ശക്തമാകും, 2 പേരെ കാണാതായി, ജാഗ്രത വേണമെന്ന് മന്ത്രി രാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. രാത്രിയിൽ മഴ കനത്ത് പെയ്തതോടെ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായി. തെക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തം. മഴക്കെടുതിയിൽ സംസ്ഥാനത്ത് രണ്ടുപേരെ കാണാതായി. വെള്ളമുയർന്നതോടെ, നാല് അണക്കെട്ടുകൾ തുറന്നു. ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദത്തിന് കൂടി സാധ്യതയുണ്ടെന്നും മഴ ശക്തമാകുമെന്നും റവന്യൂ മന്ത്രി രാജൻ അറിയിച്ചു. അനാവശ്യ യാത്രകൾ പരമാവധി...

‘ഉസ്താദായതിനാൽ പുറത്തു പറയാൻ പേടിയായിരുന്നു’: മതപ്രഭാഷകന്‍റെ പീഡനത്തെ കുറിച്ച് 13കാരൻ പറഞ്ഞത് അധ്യാപികയോട്

മലപ്പുറം: ഭീഷണിപ്പെടുത്തി ഒരുപാട് തവണ പീഡിപ്പിച്ചെന്നും ഉസ്താദ് ആയത് കൊണ്ട് ആരോടെങ്കിലും പറയാൻ പേടിയായിരുന്നു എന്നുമാണ് മത പ്രഭാഷകനെ കുറിച്ച് 13കാരന്‍ അധ്യാപികയോട് പറഞ്ഞത്. മലപ്പുറം വഴിക്കടവിൽ 13കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മമ്പാട് സ്വദേശി മുഹമ്മദ് ഷാക്കിർ ബാഖവിയാണ് പിടിയിലായത്. വിവരമറിഞ്ഞ സ്കൂൾ ടീച്ചർ ഇക്കാര്യം പൊലീസിൽ അറിയിക്കുകയായിരുന്നു. വഴിക്കടവ് പൊലീസ് നടത്തിയ അന്വേഷണത്തിൽ...

നവകേരള സദസ്സ്: മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിലെ പരാതികളിൽ പരിശോധന

കാസർകോട്: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന്റെ ഭാഗമായി പൊതുജനങ്ങളിൽനിന്ന് ലഭിച്ച പരാതികളുടെ പരിശോധനയും സ്കാനിങ്ങും ​േഡറ്റാ എൻട്രിയും പുരോഗമിക്കുന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് പി.ആർ. ചേംബറിൽ പ്രത്യേകം സജ്ജീകരിച്ച സംവിധാനങ്ങളിലൂടെ 64 റവന്യൂ ജീവനക്കാരാണ് പരാതികൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുന്നത്. മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ ലഭിച്ച 1908 പരാതികളിൽ 1874 പരാതികൾ സ്‌കാൻ ചെയ്ത്...

ഇനി മൊബൈല്‍ ഫോണ്‍ ആപ്പ് വഴി കേസ് ഫയല്‍ ചെയ്യാം; ഹൈടെക്കായി ഹൈക്കോടതി

മൊബൈൽ ആപ്പിലൂടെ കേസുകൾ ഓൺലൈനിൽ ഫയൽ ചെയ്യാൻ ഹൈക്കോടതിയിൽ സംവിധാനമൊരുങ്ങി. ഇത്തരം മൊബൈൽ ആപ്പ് രാജ്യത്ത് തന്നെ ആദ്യമാണ്. ആപ്പിലൂടെ ഫയൽ ചെയ്യുന്ന ഹർജികളും അപ്പീലുകളും ജഡ്‌ജിമാർക്ക് പരിശോധിക്കാനും കഴിയും. കോടതി ഉത്തരവ് പറയുമ്പോൾ തന്നെ എഴുതിയെടുക്കുന്ന സോഫ്റ്റ്‌വെയര്‍ സംവിധാനം നേരത്തെ ഇടക്കാല ഉത്തരവുകളിൽ ഉപയോഗിച്ചിരു ന്നു. ഇനി മുതൽ വിധി ന്യായം പൂർണമായും...

രോഹിത് ശര്‍മ ഇനി ഇന്ത്യയുടെ ടി20 മത്സരങ്ങള്‍ക്കില്ല! മതിയാക്കിയതായി റിപ്പോര്‍ട്ട്; തീരുമാനം നേരത്തെയെടുത്തത്

മുംബൈ: ടി20 ക്രിക്കറ്റ് മതിയാക്കാനൊരുങ്ങി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ സെമി ഫൈനലില്‍ പുറത്തായ ശേഷം രോഹിത് ഇന്ത്യയുടെ ടി20 കുപ്പായം അണിഞ്ഞിട്ടില്ല. പിന്നീട് ടീമിനെ നയിച്ചിരുന്നത് ഹാര്‍ദിക് പാണ്ഡ്യയാണ്. രോഹിത് ഇനിയൊരിക്കലും ഇന്ത്യക്ക് വേണ്ടി ടി20 കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. ഇക്കാര്യം രോഹിത്...

നാളെ പത്ത് ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി

തിരുവനന്തപുരം: നാളെ പത്ത് ജില്ലകളിൽ സ്കൂളുകൾക്ക് അവധി. അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന ജില്ലകളിൽ ഒന്നുമുതൽ പത്ത് വരെ ക്ലാസുകൾക്കാണ് അവധി. അവധി ഉള്ള ജില്ലകൾ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട് (മണ്ണാർക്കാട്, ചെർപ്പുളശ്ശേരി സബ് ജില്ലകൾ ഒഴികെ) മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.

വാട്‌സ്ആപ്പിലും എഐ; ‘എന്തും ചോദിക്കാം, ഉടന്‍ ഉത്തരം’

വാട്‌സ്ആപ്പിലും ഇനി എഐ ചാറ്റ്‌ബോട്ട് ലഭിക്കും. മെറ്റ എഐ എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ പരീക്ഷണത്തിലാണുള്ളത്. മെറ്റാ കണക്ട് 2023 ഇവന്റില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. കമ്പനിയുടെ ബ്ലോഗില്‍ പറയുന്നത് അനുസരിച്ച് മെറ്റയുടെ എഐ മോഡലായ Llama 2നെ അടിസ്ഥാനമാക്കിയാണ് മെറ്റാ എഐ അസിസ്റ്റന്റ് പ്രവര്‍ത്തിക്കുന്നത്. എഐ ചാറ്റുകള്‍ക്കായി...

ഇതാണ് ‘നാടൻ’ വാഷിംഗ് മെഷീൻ; വൈറലായി വീഡിയോ…

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ രസകരമായ വീഡിയോകള്‍ നാം കാണുന്നതാണ്, അല്ലേ? ഇക്കൂട്ടത്തില്‍ മിക്ക വീഡിയോകളും കാഴ്ചക്കാരെ കൂട്ടുന്നതിനായി തന്നെ തയ്യാറാക്കുന്നവയായിരിക്കും. എന്നാല്‍ ചില വീഡിയോകളാകട്ടെ നമ്മളില്‍ പുതി അറിവുകളോ ആശയങ്ങളോ ചിന്തകളോ എല്ലാം നിറയ്ക്കാറുണ്ട്. ഇങ്ങനെയുള്ള വീഡിയോകള്‍ കാണാനും അത് പങ്കുവയ്ക്കാനും ഇഷ്ടപ്പെടുന്നവരും ഏറെയാണ്. ഇത്തരത്തില്‍ രസകരമായൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. വാഷിംഗ്...

സൗദിയില്‍ വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം; നിയമം പ്രാബല്യത്തിലായി

റിയാദ്: സൗദി അറേബ്യയില്‍ വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് വന്‍ തുക നഷ്ടപരിഹാരം നല്‍കണം. ഇത് സംബന്ധിച്ച പുതിയ നിയമം ഇന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് നിര്‍ദേശങ്ങളും നിബന്ധനകളും ഉള്‍പ്പെടുത്തി പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ശക്തമായ നിയമം നടപ്പിലാക്കുന്നതെന്ന് ജനറല്‍...

കനത്ത മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, കാരണം ചക്രവാതച്ചുഴി, കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിലും മഴ കനക്കും. മലയോരമേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പിൽ‌ പറയുന്നു. മത്സ്യബന്ധനത്തിന് വിലക്ക്...
- Advertisement -spot_img

Latest News

വോട്ടർപട്ടികയിൽ ഇനി പേര് ചേർക്കാനാവില്ല; 15ന് മുമ്പ് അപേക്ഷിച്ചവർക്ക് മാത്രം വോട്ട്

തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ...
- Advertisement -spot_img