Latest news

സെൽഫികള്‍ ജീവനെടുക്കുന്നു; പൊതുജനാരോഗ്യ പ്രശ്നമായി കണക്കാക്കി നിയന്ത്രണം വേണമെന്ന് ഗവേഷകർ

സെൽഫി എടുക്കുന്നതിനോടുള്ള ആളുകളുടെ അമിതമായ ഭ്രമത്തെ നിസ്സാരമായി കാണരുതെന്നും ഒരു പൊതുജനാരോഗ്യ പ്രശ്നമായി ഇതിനെ പരിഗണിച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഗവേഷകർ. ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ആളുകളുടെ സെൽഫി എടുക്കാനുള്ള അമിതമായ ഭ്രമം ഒരു പൊതുജന ആരോഗ്യപ്രശ്നമായി കണക്കാക്കേണ്ടതുണ്ടെന്ന നിഗമനത്തിൽ എത്തിയത്. 2011 മുതൽ അമേരിക്കയിലും ഓസ്ട്രേലിയയിലുമായി നടത്തി വന്ന...

ബര്‍ത്ത്‌ഡേ ആഘോഷിക്കാന്‍ ദുബായില്‍ കൊണ്ടുപോയില്ല; ഭര്‍ത്താവിനെ ഒറ്റ ഇടിക്ക് ഭാര്യ കൊന്നു

ബര്‍ത്ത്‌ഡേ ആഘോഷിക്കാന്‍ കൊണ്ടുപോകാത്ത തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിനെ ഭാര്യ ഒറ്റ ഇടിക്ക് കൊന്നു. പൂനെയിലാണ് സംഭവം. പൂനെയിലെ വാനവ്ഡി ഏരിയയിലെ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ താമസിക്കുന്ന മുപ്പത്തിയാറുകാരനായ നിഖില്‍ ഖന്നയാണ് കൊല്ലപ്പെട്ടത്. നിര്‍മാണമേഖലയില്‍ വ്യവയായി ആണ് നിഖില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ രേണുക (38) അറസ്റ്റിലായി. ഇവര്‍ പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ദുബായിലേക്ക് ജന്മദിനം...

ഹജ്ജിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു; ആദ്യ തീർഥാടക സംഘം മെയ് 9ന് പുണ്യഭൂമിയിലെത്തും

അടുത്ത വർഷത്തെ ഹജ്ജിനായി സൗദി അറേബ്യ ഒരുക്കങ്ങൾ ആരംഭിച്ചു. ഹജ്ജ് സേവനങ്ങൾ നൽകാൻ താൽപര്യമുള്ള വിദേശ കമ്പനികളിൽ നിന്നും മന്ത്രാലയം അപേക്ഷ സ്വീകരിച്ചു തുടങ്ങി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർഥാടക സംഘം മെയ് 9ന് പുണ്യഭൂമിയിലെത്തും. വരാനിരിക്കുന്ന ഹജ്ജ് സീസണിൽ തീർഥാടകർക്ക് മികച്ച സേവനം നൽകുന്നതിന് ലൈസൻസുള്ള സ്ഥാപനങ്ങളെ സജ്ജമാക്കാനാണ് രജിസ്ട്രേഷൻ ആരംഭിച്ചത്....

മോശം അനുഭവം പങ്കുവച്ച് മുഹമ്മദ് ഷമി; ‘രണ്ട് തവണ ശ്രമിച്ചു, യുപി ടീമില്‍ നിന്ന് അവരെന്നെ പുറത്താക്കി

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ മിന്നുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടേത്. 24 വിക്കറ്റ് നേടിയ ഷമി ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ താരങ്ങളില്‍ ഒന്നാമനായിരുന്നു. അതും ഏഴ് മത്സരങ്ങളില്‍ നിന്നാണ് ഷമി ഏഴ് വിക്കറ്റെടുത്തത്. എന്നാല്‍ ഷമി ഇന്ത്യന്‍ ടീമിലെത്തുന്നത് അല്‍പ്പം കഷ്ടപ്പെട്ടിട്ടാണ്. സ്വന്തം നാട്ടില്‍ തന്നെ ഷമിക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു....

വയർ കേടാക്കും ‘ഷവർമ’ വിൽപ്പന’; പൂട്ടിച്ചത് 148 ഹോട്ടലുകൾ, പരിശോധന നടന്നത് 1287 കേന്ദ്രങ്ങളില്‍

തിരുവനന്തപുരം: കടയുടമകള്‍ ഷവര്‍മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന. 88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. മാനദണ്ഡങ്ങൾ ലംഘിച്ച 148 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വില്‍പന നിര്‍ത്തിവയ്പ്പിച്ചു. 178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ്...

സാമ്പത്തിക പ്രശ്നങ്ങളെന്ന് മെസേജ്; ചന്ദ്രഗിരി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

കാസർകോട്: കാസർകോട് ചന്ദ്ര​ഗിരി പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ഉളിയത്തടുക്ക റഹ്മത്ത് നഗർ സ്വദേശി ഹസൻ (46) ആണ് മരിച്ചത്. തളങ്കര കടവത്ത് നിന്ന് മത്സ്യ തൊഴിലാളികളാണ് തെരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സിന്റെ സ്കൂബ ടീം അടക്കം തെരച്ചിൽ തുടരുകയായിരുന്നു. ഇന്നലെ രാവിലെ ആറരയോടെയാണ് പുഴയിൽ ചാടിയ വിവരം പുറത്തറിയുന്നത്. ഹസൻ...

ജന്മദിനം ആഘോഷിക്കാന്‍ ദുബായിലേക്ക് കൊണ്ടുപോയില്ല; ദേഷ്യത്തില്‍ ഭര്‍ത്താവിന്റെ മൂക്കില്‍ അടിച്ച് യുവതി, പിന്നാലെ മരണവും

പൂനെ: ജന്മദിനാഘോഷത്തിനായി ദുബെയില്‍ കൊണ്ടുപോയില്ലെന്ന കാരണത്താല്‍ ഭര്‍ത്താവിനെ ഭാര്യ മര്‍ദിച്ച് കൊന്നു. പൂനെ വാന്‍വാഡിയില്‍ താമസിക്കുന്ന കണ്‍സ്ട്രക്ഷന്‍ ബിസിനസുകാരനായ നിഖില്‍ ഖന്ന(36)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ രേണുക(38)യെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയിലെ വാനവ്ഡി ഏരിയയിലുള്ള ദമ്പതികളുടെ അപ്പാര്‍ട്ട്മെന്‍റില്‍ വെള്ളിയാഴ്ചയാണ് സംഭവം. ആറു വര്‍ഷം മുന്‍പായിരുന്നു നിഖിലിന്‍റെയും രേണുകയുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്. രേണുകയുടെ പിറന്നാൾ...

എല്‍.എം.വി ലൈസന്‍സുള്ളയാള്‍ക്ക് ഏതെല്ലാം വാഹനമോടിക്കാം; വ്യക്തത തേടി സുപ്രീം കോടതി

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സുള്ളയാള്‍ക്ക് 7,500 കിലോ വരെയുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനം ഓടിക്കാന്‍ നിയമാനുമതിയുണ്ടോ എന്നതില്‍ വ്യക്തത വരുത്താന്‍ കേന്ദ്രത്തോട് സുപ്രീംകോടതി. ഇക്കാര്യത്തില്‍ നിയമഭേദഗതി വേണമോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജനുവരി 17-നകം തീരുമാനമെടുക്കാനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോടാവശ്യപ്പെട്ടത്. കേസ് അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കണമെന്നും അറ്റോര്‍ണി അഭ്യര്‍ഥിച്ചെങ്കിലും വിഷയം ജനുവരി 17-ന് പരിഗണിക്കാന്‍...

എന്റെയടുത്തേക്ക് വരികയും സംസാരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ടീമിലെ ആദ്യത്തെയോ, രണ്ടാമത്തെയോ വ്യക്തി അദ്ദേഹമാണ്: വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയില്‍നിന്നും തനിക്കു ലഭിക്കുന്ന മികച്ച പിന്തുണയെക്കുറിച്ച് വെളിപ്പെടുത്തി മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. എല്ലായ്പ്പോഴും തനിക്കു അടുത്തേക്കു വരികയും കാര്യങ്ങള്‍ തിരക്കുകയും പ്രകടനത്തെ അഭിനന്ദിക്കുകയുമെല്ലാം ചെയ്തിട്ടുള്ളയാളാണ് രോഹിത്തെന്നു സഞ്ജു വ്യക്തമാക്കി. എന്റെയടുത്തേക്ക് വരികയും സംസാരിക്കുകയും ചെയ്യുന്ന ആദ്യത്തെയോ, രണ്ടാമത്തെയോ വ്യക്തി രോഹിത് ഭായ് ആയിരിക്കും. ഹേയ് സഞ്ജു, എന്താക്കെയുണ്ട്? നീ...

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന; പുതിയ വകഭേദമാണോയെന്ന് പരിശോധിക്കാന്‍ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ വര്‍ധന. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും കിടത്തി ചികിത്സ വേണ്ടവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. പുതിയ വകഭേദമാണോ പടരുന്നത് എന്നറിയാന്‍ വിശദ പരിശോധന നടത്തും. കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടെന്നാണ് കണക്ക്. ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് എത്തിയത്....
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് SDPI

മഞ്ചേശ്വരത്ത് യുഡിഎഫിന് ആശങ്ക. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ. ജില്ലാ കൗൺസിൽ അംഗം കെ. എം അഷ്‌റഫ്‌ മത്സരിക്കും. നാളെ നാമനിർദേശ പത്രിക നൽകും. ത്രികോണ...
- Advertisement -spot_img