Latest news

മാസപ്പടി വിവാദം: നിര്‍ണായ നീക്കവുമായി ഹൈക്കോടതി, മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ നിര്‍ദ്ദേശം

കൊച്ചി : കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും അടക്കം രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ  നിര്‍ണായ നീക്കവുമായി ഹൈക്കോടതി. കേസിൽ സ്വമേധയാ  കക്ഷി ചേര്‍ന്ന  കോടതി, മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ നിര്‍ദ്ദേശിച്ചു. ഹര്‍ജിയിൽ എല്ലാവരെയും കേൾക്കണമെന്നും, എതിർകക്ഷികളെ കേൾക്കാതെ തീരുമാനം എടുക്കാനാകില്ലെന്ന് ജസ്റ്റിസ്...

ഗൂഗിൾ പേയിൽ പണം അയക്കുന്നവരാണോ ? ‘ഈ ആപ്പുകൾ’ ഉപയോഗിക്കുന്നുണ്ടെങ്കിൽ പണികിട്ടും, പണം പോകും !

ദില്ലി: ഗൂഗിൾ പേ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ചില കാര്യങ്ങളിൽ ശ്രദ്ധ വേണമെന്ന് ഓർമിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. സ്ക്രീൻ ഷെയറിങ് ആപ്പുകളോട് ഗുഡ് ബൈ പറയാനാണ് ഗൂഗിൾ തങ്ങളുടെ മുന്നറിയിപ്പിൽ പറയുന്നത്. ഫോണോ ടാബ്‌ലെറ്റോ കമ്പ്യൂട്ടറോ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഉപകരണത്തിന്റെ സ്‌ക്രീനിൽ എന്താണുള്ളതെന്ന് കാണാൻ സ്‌ക്രീൻ ഷെയറിങ് ആപ്പുകൾ മറ്റുള്ളവരെ സഹായിക്കും. ഫോൺ/ലാപ്‌ടോപ്പ്/പിസി...

കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി കാസർകോട് സ്വദേശികൾ പിടിയിൽ

സുല്‍ത്താൻ ബത്തേരി: കാറില്‍ കടത്തിയ കഞ്ചാവുമായി കാസര്‍കോട് സ്വദേശികളായ യുവാക്കളെ പിടികൂടി. വെള്ളരിക്കുണ്ട്, പുതിയപുരയില്‍ പി.പി.സിറാജ് (35), പള്ളിക്കര, കുറിച്ചിക്കുന്ന് വീട്ടില്‍ ജെ. മുഹമ്മദ് റാഷിദ് (30) എന്നിവരെയാണ് സുല്‍ത്താൻ ബത്തേരി എസ്.ഐ എന്‍.എ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ മുത്തങ്ങ പൊലീസ് ചെക്ക്‌പോസ്റ്റിന് സമീപം നടത്തിയ വാഹനപരിശോധനക്കിടെയാണ്...

‘ഞാന്‍ എവിടെയാണെന്ന് മാതാപിതാക്കള്‍ക്ക് നന്നായി അറിയാം; അച്ഛനെ ഇപ്പോഴും സംഘ്പരിവാര്‍ ആയുധമാക്കുകയാണ്’ ഹേബിയസ് കോര്‍പസ് ഹരജിയില്‍ രൂക്ഷപ്രതികരണവുമായി ഹാദിയ

തിരുവനന്തപുരം: തന്നെ കാണാനില്ലെന്ന് കാണിച്ച് പിതാവ് അശോകന്‍ ഹൈക്കോടതിയെ സമീപിച്ചതില്‍ രൂക്ഷ പ്രതികരണവുമായി ഹാദിയ. ഇപ്പോഴും തന്റെ പിതാവിനെ സംഘ്പരിവാര്‍ ആയുധമാക്കുകയാണെന്ന് ഹാദിയ കുറ്റപ്പെടുത്തി. മീഡിയ മണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം. ”ഇസ്‌ലാംമതം സ്വീകരിച്ചിട്ട് എട്ടുവര്‍ഷമായി. തുടക്കം മുതല്‍ എന്നെ ജീവിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ അച്ഛന്റെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. അച്ഛനെ...

കർണാടകയിലും തമിഴ്നാട്ടിലും ഭൂചലനം

ചെന്നൈ: തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം. തമിഴ്നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്. എന്നാൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, കർണാടകയിലെ വിജയപുരയിലും ചെറുഭൂചലനമുണ്ടായി. പുലർച്ചെ 6.52-നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.1തീവ്രതയാണ് രേഖപ്പെടുത്തിയത്. എന്നാൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഓർക്കാട്ടേരിയിൽ യുവതിയുടെ മരണം ഭർതൃവീട്ടുകാരുടെ പീഡനം മൂലമെന്ന് ബന്ധുക്കൾ

കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ജീവനൊടുക്കിയത് ഭർതൃവീട്ടുകാരുടെ പീഡനം മൂലമെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി ഹബീബിന്റെ ഭാര്യ ഷെബിനയെ തിങ്കളാഴ്ചയാണ് ഭർതൃവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർതൃ വീട്ടിൽ ഉമ്മയുടെയും സഹോദരിയുടേയും നിരന്തര പീഡനം സഹിക്കവയ്യാതെയാണ് ഷെബിന ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവ് വിദേശത്ത് നിന്ന് എത്തുന്നതിന്റെ തലേന്ന് ആണ് ഷെബിന ഭർതൃവീട്ടിലെത്തിയത്....

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

കൊച്ചി: ഏറെ ജനപ്രീതി നേടിയ 'കാക്ക' എന്ന ഷോർട് ഫിലിമിലൂടെ ശ്രദ്ധനേടിയ നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. ഷാർജയിൽ വച്ചായിരുന്നു അന്ത്യം. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളാായ ലക്ഷ്മിക ഷാർജയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. 2021 ഏപ്രിലിൽ ആണ് 'കാക്ക' റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പഞ്ചമി എന്ന...

‘കേന്ദ്രത്തിന്റെ നിയമ കുരുക്ക് വീണ്ടും, ഗൾഫിൽ പ്രവാസികളുടെ മൃതദേഹങ്ങൾ കെട്ടി കിടക്കുന്നു’; ആരോപണവുമായി അഷ്റഫ്

അബുദാബി: കേന്ദ്രസര്‍ക്കാരിന്റെ മാറി വരുന്ന നിയമങ്ങള്‍ കാരണം ഗള്‍ഫ് രാജൃങ്ങളില്‍ പ്രവാസികളുടെ മൃതദേഹങ്ങള്‍ കെട്ടി കിടക്കുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരിയുടെ ആരോപണം. ''കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹത്തിന് നാട്ടിലേക്ക് അയക്കുവാന്‍ കാലതാമസം വരുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രൊവിഷണല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ മാത്രമാണ് കാര്‍ഗോയില്‍ നിന്ന് മൃതദേഹങ്ങള്‍...

വാട്ട്സാപ്പ് ​ഗ്രൂപ്പിൽ നിന്നും പുറത്താക്കി, മുളവടിയുമായിച്ചെന്ന് ബോസിനെ അറഞ്ചംപുറഞ്ചം തല്ലി ജീവനക്കാരൻ

കമ്പനി വാട്ട്സാപ്പ് ​ഗ്രൂപ്പിൽ നിന്നും തന്നെ പുറത്താക്കിയ ബോസിനെ എല്ലാവരുടേയും മുന്നിൽ വച്ച് ഉപദ്രവിച്ച് ജീവനക്കാരൻ. അവിടംകൊണ്ടും തീർന്നില്ല. അവിടെ നാശനഷ്ടങ്ങളുണ്ടാക്കുകയും ബോസിന്റെ ഐഫോൺ തകർക്കുകയും ചെയ്തു. പൂനെയിലാണ് സംഭവം നടന്നത്. ചന്ദൻ നഗറിലെ ഓൾഡ് മുണ്ഡ്‌വ റോഡിലുള്ള കമ്പനിയുടെ ഓഫീസിൽ ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ഒരുമണിക്കും ഇടയിലാണത്രെ സംഭവം. പിന്നാലെ, തന്നെ ജീവനക്കാരനെതിരെ...

‘കളക്ടറേ വിളിക്കൂ, ഇല്ലേൽ വീട് മൊത്തം കത്തിക്കും’; ഒന്നൊന്നര മണിക്കൂർ മുൾമുനയിൽ നിർത്തി ബാബു, ഒടുവിൽ…

പാലക്കാട്: പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു കാനിക്കുളത്തെ ബന്ധു വീട്ടിൽ നടത്തിയ പരാക്രമങ്ങള്‍ പൊലീസിനെയും അഗ്നിശമന സേനയെയും ഒരുപോലെ ഞെട്ടിച്ചു. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് ബാബു, പോളിടെക്നിക്ക് സമീപം മരുത് റോഡ് ബസ് സ്റ്റോപ്പിന് സമീപത്തുള്ള വീട്ടിൽ അക്രമാസക്തനായി നില്‍ക്കുകയാണെന്ന് വിവരം ലഭിച്ചതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. മുറിക്കുള്ളില്‍ ഉപകരണങ്ങളെല്ലാം തല്ലിപ്പൊളിച്ച്...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

മഞ്ചേശ്വരം(mediavisionews.in): മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. മഞ്ചേശ്വരം ഉദ്യാവർ തഹാനി മൻസിൽ ന്യൂ മസൽ ഹൗസിലെ മുഹമ്മദ് താഹ ( 22 ) ആണ്...
- Advertisement -spot_img