Latest news

ബി.എ.ആർ.എച്ച്.എസ്.എസ് ബോവിക്കാനം സോക്കർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

ബോവിക്കാനം: ബി.എ.ആർ.എച്ച്.എസ്.എസ് ബോവിക്കാനം സോക്കർ ലീഗ് ലോഗോ ഫ്യച്ചർ വ്യൂ എജ്യൂക്കേഷൻ കൺസൾട്ടൻസി ഫൗണ്ടർ സർഫറാസ് പ്രകാശനം ചെയ്തു.12/1/2024 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് ഹിൽ ടോപ് അറീനയിൽ വെച്ച് മത്സരം നടക്കും.

ആൺസുഹൃത്തിന്‍റെ വിവാഹവേദിയിലേക്ക് പൊലീസിനെയും കൂട്ടി യുവതി; അതിന് മുമ്പേ വിവാഹം നടത്തി യുവാവ് മുങ്ങി

കോഴിക്കോട്: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ആൺ സുഹൃത്തിന്‍റെ വിവാഹവേദിയിൽ യുവതി എത്തി.കർണാടകയിലെ ഉള്ളാളിലെ കോട്ടേക്കാർ ബീരിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മൈസൂർ സ്വദേശിയായ യുവതിയാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ വിവാഹദിവസം പൊലീസിനെയും കൂട്ടി എത്തിയത്. എന്നാൽ യുവതി എത്തുന്നതിന് മുമ്പ് തന്നെ മറ്റൊരു യുവതിയെ താലിച്ചാർത്തി യുവാവ് അവിടെനിന്ന് കടന്നുകളഞ്ഞു. കോഴിക്കോട് പന്തീരങ്കാവിലുള്ള ഫ്ലാറ്റിൽവെച്ച് വിവാഹവാദ്ഗനം...

മത്സരിക്കാതെ മന്ത്രിയായ ബിജെപി നേതാവ് തെരഞ്ഞെടുപ്പിൽ തോറ്റു; ഭജൻലാൽ സർക്കാരിന് നാണക്കേടായി കരൺപൂർ ഫലം

രാജസ്ഥാനിൽ ഭജൻലാൽ സർക്കാരിന് കനത്ത തിരിച്ചടി. ശ്രീ ഗംഗഞ്ചർ ജില്ലയിലെ കരൺപൂർ നിയമസഭാ സീറ്റിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയും ക്യാബിനറ്റ് മന്ത്രിയുമായ സുരേന്ദ്ര പാൽ സിംഗ് ടി.ടി പരാജയപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥിയാണ് സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. മത്സരിക്കാതെ മന്ത്രിയായ ബിജെപി നേതാവ് ഡിസംബർ 30 ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. നവംബർ 15ന് കോൺഗ്രസ് സ്ഥാനാർത്ഥി...

ജനവികാരത്തെ മാനിക്കണം; രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റെന്ന് ഡികെ ശിവകുമാർ

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റ്, ജനവികാരത്തെ മാനിക്കണമെന്നായിരുന്നു ഡികെയുടെ പരാമർശം. എല്ലാ മതങ്ങളിലും ജാതികളിലും വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. രാമക്ഷേത്രം സ്വകാര്യ സ്ഥലമല്ല, പൊതു ഇടമാണെന്നും ഇക്കാര്യത്തില്‍ എഐസിസി അന്തിമ തീരുമാനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ഡി.കെ പറഞ്ഞു. പ്രതിഷ്ഠാചടങ്ങിലേക്കുള്ള...

കോടതിവിധി സ്വാഗതം ചെയ്ത് സാക്ഷി; പടക്കം പൊട്ടിച്ച് ആഘോഷിച്ച് ബിൽക്കീസ് ബാനുവിന്‍റെ കുടുംബം

അഹ്മദാബാദ്: ബിൽക്കീസ് ബാനു കേസിൽ സുപ്രിംകോടതി വിധി ആഘോഷമാക്കി ബന്ധുക്കളും സാക്ഷിയും. പടക്കം പൊട്ടിച്ചാണ് കുടുംബം ആഘോഷിച്ചത്. ബാനുവിന് ഒടുവിൽ നീതി ലഭിച്ചിരിക്കുന്നുവെന്ന് കേസിൽ സാക്ഷിയായ അബ്ദുൽ റസാഖ് മൻസൂരി പറഞ്ഞു. ദഹോഡ് ജില്ലയിലെ ദേവ്ഗധ് ബാരിയയിലാണു കുടുംബം കോടതിവിധി ആഘോഷമാക്കിയതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. കേസിൽ നിർണായകമായ സുപ്രിംകോടതി വിധിക്കായി കാത്തിരിക്കുകയായിരുന്നു...

മൊഗ്രാൽ പുത്തൂർ പഞ്ചായത്തം​ഗം മരിച്ച നിലയിൽ; ഹൃദയസ്തംഭനമെന്ന് പ്രാഥമിക നി​ഗമനം

കാസര്‍കോട്: മുസ്ലിം ലീഗ് പഞ്ചായത്ത് അംഗത്തെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡംഗം പുഷ്പ(45) ആണ് മരിച്ചത്. മൊഗ്രാല്‍ പുത്തൂരിലെ കോട്ടക്കുന്ന് ചെന്ന്യാകുളത്തെ നോര്‍ത്ത് ബെള്ളൂര്‍ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വഴിയാത്രക്കാര്‍ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ ഓട്ടോറിക്ഷയില്‍ കാസര്‍കോട് ജനറല്‍...

മുസ്‌ലിംകൾ പൗരത്വ ഭേദഗതി നിയമത്തെ ഭയപ്പെടേണ്ടതില്ലെന്ന് ആൾ ഇന്ത്യ മുസ്‍ലിം ജമാഅത്ത് മേധാവി

മുസ്‌ലിംകൾ പൗരത്വ ഭേദഗതി നിയമത്തെ ഭയപ്പെടേണ്ടതില്ലെന്ന് ആൾ ഇന്ത്യ മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ് മുഫ്തി ശഹാബുദ്ദീൻ റസ് വി. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ അറിയിച്ചിരുന്നു. നിയമം വിശദമായി പരിശോധിച്ചപ്പോൾ, അതിൽ ഇന്ത്യൻ മുസ്‌ലിംകളെ ബാധിക്കുന്ന ഒന്നുമില്ലെന്നും മറിച്ച് അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നെല്ലാം വന്ന...

താമസം ചിലവേറും; ദുബൈയിൽ ചെറിയ അപ്പാർട്ടുമെന്റുകൾ കിട്ടാനില്ല

ദുബൈ: ദുബൈ നഗരത്തിൽ വിവിധ ഇടങ്ങളിൽ താമസിക്കാനുള്ള ചെറിയ സ്ഥലങ്ങൾ കുറയുന്നതായി റിപ്പോർട്ട്. ജനസംഖ്യയിലെ വർധനയും പുതിയ യൂണിറ്റുകളുടെ അപര്യാപ്തതയുക്കുമൊപ്പം ആവശ്യക്കാരും വർധിച്ചതാണ് ചെറിയ യൂണിറ്റുകളുടെ ക്ഷാമം അനുഭവപ്പെടാൻ കാരണം. ബർ ദുബൈ, ദെയ്‌റ തുടങ്ങിയ ഓൾഡ് ദുബൈ ഭാഗങ്ങളിലാണ് ക്ഷാമമെന്ന് റിയൽ എസ്റ്റേറ്റ് എക്‌സിക്യൂട്ടീവുകൾ വ്യക്തമാക്കുന്നു. ഈ പ്രദേശങ്ങളിൽ വികസന മേഖലകളുടെ ലഭ്യതക്കുറവ് കാരണം...

യാതൊരു നഷ്ടപരിഹാരവും വേണ്ട; മകനെ കൊന്നയാൾക്ക് നിരുപാധികം മാപ്പ് നൽകി പിതാവ്, കൈയ്യടിച്ച് ആളുകൾ

റിയാദ്: മകൻറെ ഘാതകന് നിരുപാധികം മാപ്പ് നൽകി സൗദിയിൽ ജോലി ചെയ്യുന്ന സിറിയൻ പൗരൻ. ദക്ഷിണ സൗദിയിലെ അസീർ മേഖലയിലാണ് സംഭവം. ഖാലിദിയയിലെ ജനറൽ കൗൺസിലിൽ സ്വദേശികളും വിദേശികളുമായുള്ള പ്രവിശ്യാ ഗവർണർ അമീർ തുർക്കി ബിൻ ത്വലാലിൻറെ മുഖാമുഖം പരിപാടിക്കിടെയാണ് അപ്രതീക്ഷിതമായി ഈ മാപ്പ് പ്രഖ്യാപനമുണ്ടായത്.  യാതൊരു നഷ്ടപരിഹാരവും ആവശ്യപ്പെടാതെ നിരുപാധികം തൻറെ മകെൻറ കൊലപാതകിക്ക്...

വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം, ഞെട്ടി ക്രിക്കറ്റ് ലോകം

ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസന്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അതേസമയം, വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ക്ലാസെന്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുന്നത് തുടരും. 2019 നും 2023 നും ഇടയില്‍ നാല് ടെസ്റ്റ് മത്സരങ്ങളുടെ ഭാഗമായിരുന്നു ക്ലാസന്‍. ഈ നാല് ടെസ്റ്റ് മത്സരങ്ങളില്‍നിന്നും 104 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇന്ത്യക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റിന് ശേഷം...
- Advertisement -spot_img

Latest News

തമിഴ്‌നാട്ടില്‍ ടിവികെ-കോണ്‍ഗ്രസ് സഖ്യം, പിന്തുണ നൽകി കോൺഗ്രസ്

ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയ ടിവികെയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ്. ഇതോടെ തമിഴ്നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം വരാനുള്ള സാധ്യതയേറി. അടിയന്തരമായി ചേർന്ന രാഷ്ട്രീയകാര്യ...
- Advertisement -spot_img