നവംബറിൽ ഇന്ത്യയുടെ ഡീസൽ ഉപഭോഗം 7.5 ശതമാനം ഇടിഞ്ഞതായി റിപ്പോര്‍ട്ട്. 2022 നവംബറിൽ 7.33 ദശലക്ഷം ടണ്ണായിരുന്ന ഡീസൽ ഉപഭോഗം 2023 നവംബറിൽ 6.78 ദശലക്ഷം ടണ്ണായി കുറഞ്ഞു. ദീപാവലി അവധിയും മറ്റുമാണ് കാരണങ്ങൾ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇന്ധനമാണ് ഡീസൽ, മൊത്തം പെട്രോളിയം ഉൽപന്ന ഉപഭോഗത്തിന്റെ 40 ശതമാനവും ഡീസലാണ്....
ജയ്പൂര്‍: ഉത്തര്‍പ്രദേശില്‍ നിന്ന് യോഗി ആദിത്യനാഥ് രാഷ്ട്രീയത്തിലേക്ക് ഉദിച്ചുയര്‍ന്നതിന് സമാനമായി രാജസ്ഥാനില്‍ മറ്റൊരു യോഗിയുടെ ഉദയമുണ്ടാകുമോ എന്ന് ഉറ്റുനോക്കി രാജസ്ഥാന്‍ രാഷ്ട്രീയം. മഹന്ത് ബാലക് നാഥിന്‍റെ വിജയവും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന അടക്കം പറച്ചിലുമാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. നിർണായക നിയമസഭാ തെരഞ്ഞെടുപ്പിൽ തിജാരയില്‍ കോൺഗ്രസിന്റെ ഇമ്രാൻ ഖാനെ ബിജെപി ലോക്‌സഭാ എംപി...
നിലമ്പൂര്‍: നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ അടിപതറിയ കോണ്‍ഗ്രസിനെ പരിഹസിച്ച് പി വി അൻവര്‍ എംഎല്‍എ. വയനാട് എംപിയായ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത രീതിയിലാണ് അൻവര്‍ പരിഹസിച്ചിട്ടുള്ളത്. "ഈ മനുസൻ തളരില്ല, കോൺഗ്രസ് തോൽക്കില്ല, തിരിച്ച് വരും" എന്ന് രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമിട്ട് ബിജിഎമ്മും ചേർത്ത് കോണ്‍ഗ്രസുകാര്‍ വരുമെന്നാണ് അൻവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
പടനായകൻ യുദ്ധം...
ദുബൈ: ലോകത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്ന ജലക്ഷാമം പരിഹരിക്കാൻ ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യയിലെ അറിവും അനുഭവവും പങ്കിടുമെന്ന് യുഎഇ. ദുബൈയിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടി COP28 ന്റെ ഭാഗമായാണ് യുഎഇയുടെ പ്രഖ്യാപനം. ക്ലൗഡ് സീഡിംഗ് രംഗത്ത് ഏറെ മുന്നേറിയ രാജ്യത്തിന്റെ പിന്തുണ ജലക്ഷാമം നേരിടുന്ന ദരിദ്ര രാജ്യങ്ങൾക്ക് ഗുണകരമാകും.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി...
നിയുക്ത കോൺഗ്രസ് എം.എൽ.എമാരോട് ഹൈദരാബാദിൽ എത്താൻ നിർദേശം. എം.എൽ.എമാരെ ഒരുമിച്ച് ഒരു കേന്ദ്രത്തിലേക്ക് മാറ്റാനാണ് പദ്ധതി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രേവന്ദ് റെഡ്ഢിയ്ക്ക് സാധ്യത, ഭട്ടി വിക്രമർക്കയും പരിഗണനയിൽ.
അതേസമയം, നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 'ഇൻഡ്യ' മുന്നണി യോഗം വിളിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ.ഡിസംബർ ആറിനാണ് യോഗം വിളിച്ചിരിക്കുന്നത്. ഡൽഹിയിലാണ് 'ഇൻഡ്യ' മുന്നണി യോഗം...
പാലക്കാട്: കോൺഗ്രസ് ഒറ്റയ്ക്ക് നിന്നാൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
യോജിക്കാൻ സാധിക്കുന്ന ശക്തികളെ യോജിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചില്ല. വർഗീയതയെ എതിർക്കുന്നതിന് പകരം കോൺഗ്രസ് വർഗീയതയ്ക്കൊപ്പം നിന്നു. മൂന്നു സംസഥാനങ്ങളിൽ ബി.ജെ.പിയുടെ സമ്പൂർണ്ണ തകർച്ചയാണ് പ്രതീക്ഷിച്ചത്. എല്ലാവരേയും ഒന്നിച്ച് നിർത്തി നേരിട്ടാൽ ബി.ജെ.പിയെ പരാജയപ്പെടുത്താം എന്ന് കോൺഗ്രസ് മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിലെ...
നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യഘട്ടത്തില്‍ എണ്ണുന്നത്. കനത്തസുരക്ഷയിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. നാല് സംസ്ഥാനങ്ങളിലായി പതിനേഴ് കോടിയിലധികം ജനങ്ങളാണ് വിധിയെഴുതിയത്. മധ്യപ്രദേശില്‍ ഭരണത്തുടര്‍ച്ചയ്ക്ക് ബിജെപിയും തിരിച്ചുവരവിന് കോണ്‍ഗ്രസും തയ്യാറെടുക്കുകയാണ്. എക്സിറ്റ് പോളുകള്‍ ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്.
രാജസ്ഥാനില്‍ ബിജെപി ഭരണം പിടിക്കുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിക്കുമ്പോള്‍ ഭരണം നിലനിര്‍ത്തുമെന്നാണ്...
ആധാർ കാർഡ് സൗജന്യമായി പുതുക്കണോ? ശേഷിക്കുന്നത് 12 ഇവകാശം മാത്രമാണ്. ഡിസംബർ 14 വരെ സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇതിന് ശേഷം ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്‌താൽ അതിന് പണം നൽകേണ്ടിവരും. 10 വർഷം പഴക്കമുള്ള ആധാർ കാർഡ് നിർബന്ധമായും അപ്‌ഡേറ്റ് ചെയ്തിരിക്കണമെന്ന് നിർദേശമുണ്ട്.
എന്തൊക്കെ അപ്ഡേറ്റ് ചെയ്യാം?
നിങ്ങളുടെ വീട്ടുവിലാസം,...
ദുബൈ: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. രണ്ടു ദിവസത്തേക്കാണ് ഓഫര്‍ ലഭിക്കുക.
എയർ ഇന്ത്യ എക്സ്പ്രസിൽ ഇന്നും നാളെയും (ഡിസംബർ 2,3) ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചും എയർ ഇന്ത്യ എക്സ്പ്രസ്സ് വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 15% ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്....
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. എക്‌സിറ്റ്‌പോളുകൾ വിശ്വസിക്കരുത്. കർണാടകയിൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടതാണ്. എക്‌സിറ്റ്‌പോളുകൾ സാമ്പിൾ സർവേ ഫലങ്ങൾ മാത്രമാണ്. സംസ്ഥാനത്തിന്റെ മൊത്തം വികാരം എക്‌സിറ്റ്‌പോളിൽ പ്രതിഫലിക്കില്ലെന്നും ശിവകുമാർ പറഞ്ഞു.
മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് ഫലം...
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത വേണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഒരാൾക്ക് ഒരു വോട്ട് എന്നതാണ് ഭരണഘടനപരമായ അവകാശമെന്നും കഴിഞ്ഞ കുറച്ച് കാലമായി...