ഉപയോക്തൃ ഡാറ്റ ചോര്‍ത്തുന്നതായി കണ്ടെത്തിയ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍. 17 ‘സ്‌പൈ ലോണ്‍’ ആപ്പുകളാണ് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കിയത്. മൊബൈല്‍ ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഉപയോക്താക്കളെ നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനുമാണ് ഈ ആപ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്.
18 ആപ്പുകളില്‍ നിന്ന് 17 മൊബൈല്‍ ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു. അവസാന ആപ്പ്...
മുംബൈ: പുതിയ യുപിഐ ഇടപാട് പരിധികൾ പ്രഖ്യാപിച്ച് ആർബിഐ. ചില പ്രത്യേക കാറ്റഗറിയിൽ ഉൾപ്പെടുന്ന സേവനങ്ങളുടെ യുപിഐ ഇടപാട് പരിധിയാണ് ആർബിഐ ഉയർത്തിയിരിക്കുന്നത്. ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള യുപിഐ പേയ്‌മെന്റ് പരിധി ഇപ്പോൾ ഒരു ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തുമെന്ന് ആർബിഐ പ്രഖ്യാപിച്ചു.
ആർബിഐയുടെ മൂന്ന് ദിവസത്തെ ദ്വൈമാസ പണനയ സമിതി യോഗത്തിലാണ് ഇടപാട് പരിധി...
ജൊഹാനസ്ബര്‍ഗ്: കരിയറിലെ ഏറ്റവും മികച്ച ഫോമിലായിട്ടും 34-ാം വയസില്‍ ആരാധകരെ ഞെട്ടിച്ച് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള കാരണം വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്. തന്‍റെ വലതുകണ്ണിലെ റെറ്റിനക്ക് ഇളക്കം തട്ടി കാഴ്ച കുറഞ്ഞിരുന്നുവെന്നും ഇടം കണ്ണിലെ കാഴ്ചകൊണ്ടാണ് കരിയറിലെ അവസാന രണ്ട് വര്‍ഷം ക്രിക്കറ്റ് കളിച്ചതെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.
വലതുകണ്ണിലെ ശസ്ത്രക്രിയക്കായി...
കൊച്ചി : കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും അടക്കം രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിര്‍ണായ നീക്കവുമായി ഹൈക്കോടതി. കേസിൽ സ്വമേധയാ കക്ഷി ചേര്‍ന്ന കോടതി, മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ നിര്‍ദ്ദേശിച്ചു. ഹര്‍ജിയിൽ എല്ലാവരെയും കേൾക്കണമെന്നും, എതിർകക്ഷികളെ കേൾക്കാതെ തീരുമാനം എടുക്കാനാകില്ലെന്ന് ജസ്റ്റിസ്...
ദില്ലി: ഗൂഗിൾ പേ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ചില കാര്യങ്ങളിൽ ശ്രദ്ധ വേണമെന്ന് ഓർമിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. സ്ക്രീൻ ഷെയറിങ് ആപ്പുകളോട് ഗുഡ് ബൈ പറയാനാണ് ഗൂഗിൾ തങ്ങളുടെ മുന്നറിയിപ്പിൽ പറയുന്നത്. ഫോണോ ടാബ്‌ലെറ്റോ കമ്പ്യൂട്ടറോ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഉപകരണത്തിന്റെ സ്‌ക്രീനിൽ എന്താണുള്ളതെന്ന് കാണാൻ സ്‌ക്രീൻ ഷെയറിങ് ആപ്പുകൾ മറ്റുള്ളവരെ സഹായിക്കും. ഫോൺ/ലാപ്‌ടോപ്പ്/പിസി...
സുല്‍ത്താൻ ബത്തേരി: കാറില്‍ കടത്തിയ കഞ്ചാവുമായി കാസര്‍കോട് സ്വദേശികളായ യുവാക്കളെ പിടികൂടി. വെള്ളരിക്കുണ്ട്, പുതിയപുരയില്‍ പി.പി.സിറാജ് (35), പള്ളിക്കര, കുറിച്ചിക്കുന്ന് വീട്ടില്‍ ജെ. മുഹമ്മദ് റാഷിദ് (30) എന്നിവരെയാണ് സുല്‍ത്താൻ ബത്തേരി എസ്.ഐ എന്‍.എ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ മുത്തങ്ങ പൊലീസ് ചെക്ക്‌പോസ്റ്റിന് സമീപം നടത്തിയ വാഹനപരിശോധനക്കിടെയാണ്...
തിരുവനന്തപുരം: തന്നെ കാണാനില്ലെന്ന് കാണിച്ച് പിതാവ് അശോകന്‍ ഹൈക്കോടതിയെ സമീപിച്ചതില്‍ രൂക്ഷ പ്രതികരണവുമായി ഹാദിയ. ഇപ്പോഴും തന്റെ പിതാവിനെ സംഘ്പരിവാര്‍ ആയുധമാക്കുകയാണെന്ന് ഹാദിയ കുറ്റപ്പെടുത്തി. മീഡിയ മണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം.
”ഇസ്‌ലാംമതം സ്വീകരിച്ചിട്ട് എട്ടുവര്‍ഷമായി. തുടക്കം മുതല്‍ എന്നെ ജീവിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ അച്ഛന്റെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. അച്ഛനെ...
ചെന്നൈ: തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം. തമിഴ്നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്. എന്നാൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, കർണാടകയിലെ വിജയപുരയിലും ചെറുഭൂചലനമുണ്ടായി. പുലർച്ചെ 6.52-നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.1തീവ്രതയാണ് രേഖപ്പെടുത്തിയത്. എന്നാൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ജീവനൊടുക്കിയത് ഭർതൃവീട്ടുകാരുടെ പീഡനം മൂലമെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി ഹബീബിന്റെ ഭാര്യ ഷെബിനയെ തിങ്കളാഴ്ചയാണ് ഭർതൃവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭർതൃ വീട്ടിൽ ഉമ്മയുടെയും സഹോദരിയുടേയും നിരന്തര പീഡനം സഹിക്കവയ്യാതെയാണ് ഷെബിന ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവ് വിദേശത്ത് നിന്ന് എത്തുന്നതിന്റെ തലേന്ന് ആണ് ഷെബിന ഭർതൃവീട്ടിലെത്തിയത്....
കൊച്ചി: ഏറെ ജനപ്രീതി നേടിയ 'കാക്ക' എന്ന ഷോർട് ഫിലിമിലൂടെ ശ്രദ്ധനേടിയ നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. ഷാർജയിൽ വച്ചായിരുന്നു അന്ത്യം. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളാായ ലക്ഷ്മിക ഷാർജയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.
2021 ഏപ്രിലിൽ ആണ് 'കാക്ക' റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പഞ്ചമി എന്ന...