കാസര്‍കോട്: മണിപ്പൂരിലെ കലാപ ബാധിത പ്രദേശത്ത് നിന്നും എൽ എൽ ബി കോഴ്സിലെ തുടർ പഠനത്തിനായി കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസിൽ എത്തിയ മണിപ്പൂർ വിദ്യാർത്ഥി ഗൗലംഗ് മൂൺ ഹഓക്കിപ്പിന് (Goulungmon Haokip) താമസ സൗകര്യം ലഭ്യമാവത്തതിനെ തുടർന്ന് കേരളത്തിൽ എത്തിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പഠനം തുടരാൻ സാധിച്ചിരുന്നില്ല.
മണിപൂരിലെ പട്ടിക വർഗത്തിൽ ഉൾപ്പെടുന്ന ഹഓക്കിപ്പ്...
കാസർകോട്: കാസർകോട് കളക്കരയിൽ പിക്കപ്പും ബോർവെൽ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. പിക്കപ്പ് ഡ്രൈവർ കൊട്ടോടി കള്ളാർ സ്വദേശി ജിജോ ജോസഫ് (29) ആണ് മരിച്ചത്. ബോർവെൽ ലോറിയും കൂട്ടിയിടിച്ച് പത്തടി താഴ്ചയിലേക്ക് വീണ പിക്കപ്പിന് മുകളിലേക്ക് ബോർവെൽ ലോറി വീഴുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. അപകടത്തിൽ വാഹനത്തിനടിയിൽ പെട്ട...
ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പാർട്ടിപ്രഖ്യാപനം നടത്താൻ നടൻ വിജയ്. ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കത്തെ രാഷ്ട്രീയപ്പാർട്ടിയാക്കി മാറ്റാൻ ചെന്നൈക്കുസമീപം പനയൂരിൽചേർന്ന വിജയ് മക്കൾ ഇയക്കം നേതൃയോഗം തീരുമാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് ചർച്ച നടന്നെന്നാണ് വിവരം.
പാർട്ടി രൂപവത്കരണ ചർച്ചകളിൽ തമിഴ്‌നാട് കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കർണാടകം എന്നിവിടങ്ങളിലെ ആരാധകസംഘടനാ നേതാക്കളുമുണ്ട്. വിജയ്...
മലപ്പുറം: ചെരിപ്പിനുള്ളിൽ സ്വർണം കടത്തിയയാൾ കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടിയിലായി. 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും പൊലീസ് പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശി മുഹമ്മദ് അനസ് ആണ് അറസ്റ്റിലായിട്ടുള്ളത്. കരിപ്പൂരിൽ മൂന്നാഴ്ചയ്ക്കിടെ പൊലീസ് പിടിക്കുന്ന ഏഴാമത്തെ സ്വർണക്കടത്ത് കേസാണിത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ...
തൃശ്ശൂർ: മാളയിൽ മോഷണക്കേസിലെ പ്രതി പോലീസിൽ കീഴടങ്ങിയെന്നരീതിയിൽ സാമൂഹികമാധ്യമങ്ങളിൽ നടത്തിയ പ്രചാരണം പൊല്ലാപ്പായി. പരാതിക്കാരനെത്തന്നെ പ്രതിയാക്കിയാണ് പോസ്റ്റിട്ടത്. അവസാനം പരാതിക്കാരന്റെ കാലുപിടിച്ച് മാപ്പുപറഞ്ഞാണ് പ്രചരിപ്പിച്ചയാൾ രക്ഷപ്പെട്ടത്. പള്ളിയുടെ ഓഫീസ് മുറിയിലെ ലോക്കർ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പോലീസിൽ കീഴടങ്ങിയതായി പേരും വിലാസവും സഹിതമാണ് പ്രചരിപ്പിച്ചത്.
പോലീസിന്റെ പ്രഥമവിവരറിപ്പോർട്ട് തെറ്റിദ്ധരിച്ചാണ് പരാതിക്കാരനെ പ്രതിയാക്കിയതെന്നാണ് പോസ്റ്റിട്ടയാളുടെ...
കുമ്പള: കേരള ബാങ്ക് കുമ്പള ശാഖയിലെ കളക്‌ഷൻ ഏജൻറായി ജോലിചെയ്യുന്നതിനിടെ മരിച്ച കുണ്ടാപ്പുവിലെ വിശ്വനാഥ ഗട്ടിയുടെ കുടുംബത്തിന് കേരള ബാങ്ക് ചൗക്കി കല്ലങ്കൈയിൽ വീട് നിർമിച്ചുനൽകി. വടിന്റെ താക്കോൽ കൈമാറ്റവും കുടുംബസഹായ ഫണ്ട് കൈമാറ്റവും 26-ന് നടക്കും.
ജില്ലയിലെ മുഴുവൻ ജീവനക്കാരും അവരുടെ ശമ്പളത്തിൽനിന്ന് നിശ്ചിത തുക മാറ്റിവെച്ചാണ് സഹപ്രവർത്തകനായ വിശ്വനാഥന്റെ കുടുംബത്തിന് 11 ലക്ഷത്തിലേറെ...
കുവൈത്ത് സിറ്റി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്ത ഇന്ത്യക്കാര്‍ക്കെതിരേ കുവൈത്തിൽ ശക്തമായ നടപടി. രണ്ട് കമ്പനികളിലായി ഒമ്പത് ഇന്ത്യക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ശേഷം അന്നുതന്നെ നാടുകടത്തുകയും ചെയ്തു.
ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ നിര്‍മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ ആഹ്ലാദം പ്രകടിപ്പിച്ച് തിങ്കളാഴ്ചയാണ് ഇവര്‍ ജോലി...
സൈസ് കൂടുതലുള്ള ഫയലുകൾ പരസ്പരം ഷെയർ ചെയ്യാൻ ആൻഡ്രേയിഡ് ഫോണുകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ആപ്ലിക്കേഷനുകളായിരുന്നു സെൻഡറും ഷെയറിറ്റും. എന്നാൽ ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ നിരോധനം വന്നതോടെ ആൻഡ്രോയിഡ് ഫോണുകളിലെ ഇൻബിൽറ്റ് ഷെയറിങ് ഓപ്ഷനായ നിയർബൈ ഷെയർ ഉപയോഗിച്ചായി ഷെയറിങ്. ഇപ്പോഴിതാ സമാനമായൊരു ഫീച്ചർ പുറത്തിറക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്.
വൈകാതെ തന്നെ പുതിയ ഫീച്ചർ വാട്‌സ് ആപ്പ് അവതരിപ്പിക്കും....
ഒരു കമ്പനിയില്‍ ഒരു രാജ്യത്ത് നിന്നുള്ള ജീവനക്കാര്‍ 80 ശതമാനത്തില്‍ കൂടുതല്‍ പാടില്ലെന്ന് അറിയിച്ച് നിരസിച്ചിരുന്ന വിസ അപേക്ഷകള്‍ യുഎഇ സ്വീകരിച്ചു തുടങ്ങി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാരുടെ വിസ അപേക്ഷകള്‍ വീണ്ടും സ്വീകരിച്ചു തുടങ്ങിയതായി കമ്പനികള്‍ അറിയിച്ചു.
ജീവനക്കാരെ നിയമിക്കുമ്പോള്‍ ജനസംഖ്യാപരമായ വൈവിധ്യം ഉറപ്പാക്കണമെന്ന സന്ദേശമാണ് വിസ അപേക്ഷകള്‍ നിരസിക്കുമ്പോള്‍ മറുപടിയായി ലഭിച്ചിരുന്നത്. ഈ മാസം...
എനർജി ഡ്രിങ്കുകൾ കഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകുമെന്ന് പഠനം. എനർജി ഡ്രിങ്കുകൾ കഴിക്കുന്നത് കോളേജ് വിദ്യാർത്ഥികൾക്കിടയിലെ മോശം നിലവാരമുള്ള ഉറക്കവും ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു.
ഓപ്പൺ-ആക്സസ് ജേണലായ ബിഎംജെ ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എനർജി ഡ്രിങ്കുകൾ ഇടയ്ക്കിടെ കഴിക്കുന്നത് പോലും അസ്വസ്ഥമായ ഉറക്കത്തിന്റെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
എനർജി ഡ്രിങ്കുകളിൽ ശരാശരി 150...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....