പൂനെ: പൂനെയില്‍ ബന്ധു മലദ്വാരത്തില്‍ എയര്‍ കംപ്രസര്‍ ഹോസ് കയറ്റിയതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റ 16 വയസുകാരന്‍ മരിച്ചു. മോത്തിലാല്‍ എന്ന കൗമാരക്കാരനാണ് മരിച്ചത്. തിങ്കളാഴ്ച പൂനെയിലെ ഹഡാസ്പര്‍ വ്യവസായ മേഖലയിലെ പ്രവര്‍ത്തിക്കുന്ന മാവ് നിര്‍മ്മാണ ഭക്ഷ്യ സംസ്‌കരണ യൂണിറ്റിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
ബന്ധുവായ ധീരജ് ഗോപാല്‍സിംഗ് ഗൗഡ് (21) എന്നയാളാണ് മോത്തിലാലിന്റെ...
പാരിസ്: ഫ്രാൻസിനെ ഞെട്ടിച്ച ചരിത്ര അധ്യാപകന്റെ കൊലപാതകത്തിൽ ആറ് കൗമാരക്കാർ കുറ്റക്കാരെന്ന് കോടതി. ചരിത്രാധ്യാപകനായ സാമുവൽ പാറ്റിയെ 2020-ൽ ശിരഛേദം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി പറഞ്ഞത്. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസിൽ അധ്യാപകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചറുകൾ വിദ്യാർഥികളെ കാണിച്ചത് വിവാദമായിരുന്നു. പിന്നാലെയാണ് കൊലപാതകം.
കാരിക്കേച്ചറുകൾ കാണിക്കുന്നതിന് മുമ്പ് മുസ്ലീം വിദ്യാർത്ഥികളോട് മുറിയിൽ നിന്ന്...
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് കളത്തിൽ ഇറങ്ങാനൊരുങ്ങി ബിജെപി. മണ്ഡലങ്ങളിൽ 3 വീതമുള്ള സ്ഥാനാർത്ഥി പട്ടിക സംസ്ഥാന നേതൃത്വം തയാറാക്കുകയാണ്. വയനാട്ടിൽ മത്സരം കടുപ്പിക്കാൻ മുതിർന്ന നേതാക്കളെ ഇറക്കിയേക്കും എന്നാണ് റിപ്പോര്‍ട്ട്. വയനാട് സീറ്റ് ബിഡിജെഎസിൽ നിന്നും ബിജെപി ഏറ്റെടുത്തേക്കും. രാഹുൽ മത്സരിക്കും എന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് നീക്കം. പി കെ...
ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിച്ച് ഫോട്ടോകൾ വസ്ത്രമില്ലാതെ കാണിക്കുന്ന ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും ജനപ്രീതി വർധിക്കുന്നതായി റിപ്പോർട്ട്. സെപ്റ്റംബറിൽ മാത്രം 24 ദശലക്ഷം ആളുകൾ വസ്ത്രങ്ങൾ ഇല്ലാതെ ചിത്രങ്ങൾ കാണിക്കുന്ന വെബ്‌സൈറ്റുകൾ സന്ദർശിച്ചതായി സോഷ്യൽ നെറ്റ്‌വർക്ക് വിശകലന കമ്പനിയായ ഗ്രാഫിക്ക പറയുന്നു. മാർക്കറ്റിംഗിനായി ജനപ്രിയ സോഷ്യൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ചാണ് ഇത്തരം ആപ്പുകളും സൈറ്റുകളും പ്രവർത്തിക്കുന്നത്.
ഈ വർഷത്തിന്റെ ആരംഭം...
ഭുവനേശ്വർ: കോൺഗ്രസിന്റെ രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും വീടുകളിലും തിരച്ചിൽ നടത്തിയതായി ഐടി വൃത്തങ്ങൾ. ഒഡീഷ ആസ്ഥാനമായുള്ള ഡിസ്റ്റിലറി ഗ്രൂപ്പിനും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കുമെതിരെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ഇതുവരെ ഏകദേശം 250 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു. സാഹുവിന്റെ വീട്ടിൽ നിന്ന് മാത്രം 100 കോടിയിലേറെ പണം...
കുട്ടിക്രിക്കറ്റിന്‍റെ ഏറ്റവും പുതിയ രൂപമായ ടി10ല്‍ വ്യക്തിഗത സ്കോറിന്‍റെ പുതിയ റെക്കോര്‍ഡ്. ടി10 ക്രിക്കറ്റിൽ അത്ഭുത ബാറ്റിംഗുമായി ഹംസ സലീം ദാർ എന്ന ബാറ്റര്‍ ഞെട്ടിച്ചു. 43 പന്തിൽ പുറത്താവാതെ 193* റൺസ് നേടിയാണ് ഹംസ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. യൂറോപ്യൻ ക്രിക്കറ്റ് സീരീസ് ടി10 മത്സരത്തിൽ കാറ്റലൂന്യ ജാഗ്വാറിന് വേണ്ടിയായിരുന്നു വെടിക്കെട്ട് ഇന്നിംഗ്സ്....
മംഗളൂരു : ദക്ഷിണ കന്നട ജില്ലയിൽ മറ്റൊരു ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച സ്റ്റാളുകളിൽ മുസ്‌ലിം വ്യാപാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയത് സംബന്ധിച്ച് അഡി. ഡെപ്യൂട്ടി കമ്മീഷണർ ജി.സന്തോഷ് കുമാർ റിപ്പോർട്ട് തേടി. ഈ മാസം 14 മുതൽ 19 വരെ നടക്കുന്ന മംഗളൂരു നഗരത്തിലെ കുഡ്പു ശ്രീ അനന്തപത്മനാഭ ക്ഷേത്രം ഷഷ്ഠി മഹോത്സവം ഭാഗമായി ഒരുക്കിയ സ്റ്റാളൂകളിലാണ്...
ദുബൈ: യു.എ.ഇയിൽ ഇ-കോമേഴ്സ് ഇടപാടുകൾക്ക് പരമ്പരാഗത കച്ചവടത്തിനുള്ള നിയമപരിരക്ഷകൾ ബാധകമാക്കി പുതിയ നിയമം. ഉപഭോക്താക്കളുടെ അവകാശങ്ങൾ മുതൽ ബൗദ്ധിക സ്വത്തവകാശം വരെയുള്ള നിയമങ്ങൾ ഇനി ഇ-കോമേഴ്സ് ഇടപാടുകൾക്കും ബാധകമായിരിക്കും.
സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അഹമ്മദ് അൽ സാലിഹാണ് പുതിയ ഇ-കോമേഴ്സ് നിയമത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചത്. ഇടപാടുകൾ കൂടുതൽ ഡിജിറ്റൽ രീതിയിലേക്ക് മാറുന്നതിനും കൃത്യതയും...
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ വി കെ പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10ന് ജനിച്ച രാജേന്ദ്രൻ എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് പ്രവേശിക്കുന്നത്. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂർ നിയോജകമണ്ഡലത്തിൽ...
ബെംഗളൂരു: കർണാടകയിലെ മദ്രസകളിൽ കന്നഡയും ഇംഗ്ലീഷും കൂടി പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. രണ്ടു വർഷത്തേക്ക് ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങൾക്കൊപ്പം പരീക്ഷണാടിസ്ഥാനത്തിലാണ് ഈ രണ്ട് ഭാഷാപഠനം കൂടി ഉൾപ്പെടുത്തുന്നത്.
രജിസ്റ്റർ ചെയ്ത മദ്രസകളിലാണ് കന്നഡ, ഇംഗ്ലീഷ് ഭാഷകളും സിലബസിൽ ഉൾപ്പെടുത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതനുസരിച്ച് 100 മദ്രസകളിൽ പദ്ധതി ആദ്യം നടപ്പാക്കും.
വഖ്ഫ് സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത...
ലെജൻഡ്സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്ത്യൻ ടീം പിന്മാറി. പാകിസ്താനെതിരായ സെമിയിൽ നിന്നാണ് ഇന്ത്യയുടെ പിന്മാറ്റം. കളിക്കാനാകില്ലെന്ന് ഇന്ത്യൻ താരങ്ങൾ നിലപാട് എടുത്തതോടെയാണ് പിന്മാറ്റം. ഇന്ത്യ...