ന്യൂഡല്‍ഹി: കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസിന് അധികാരം ഉറപ്പാക്കിയ രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കൊപ്പം ഉണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡല്‍ഹി കേന്ദീകരിച്ച് വൈകാതെ കോണ്‍ഗ്രസ് വാര്‍ റൂം തുറക്കും. സുനില്‍ കനുഗോലു ആയിരിക്കും വാര്‍ റൂം നിയന്ത്രിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ അടുത്തവര്‍ഷം ഹരിയാനയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍കൂടി കോണ്‍ഗ്രസിന്റെ...
മംഗളൂരു : ഒമിക്രോൺ വകഭേദമായ ജെ.എൻ.-ഒന്ന് റിപ്പോർട്ട് ചെയ്തതിനെതുടർന്ന് കേരളവുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡ ജില്ലയുടെ അഞ്ചിടങ്ങളിൽ പ്രത്യേക നിരീക്ഷണം തുടങ്ങി. ചെക്പോസ്റ്റുകൾ സ്ഥാപിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ മാത്രമാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്.
തലപ്പാടി, ബണ്ട്വാളിലെ സറഡ്ക്ക, പുത്തൂരിലെ സ്വർഗ, സുള്ള്യപദവ്, സുള്ള്യ ജാൽസൂർ എന്നിവിടങ്ങളിലാണ് ചെക്പോസ്റ്റുകൾ സ്ഥാപിച്ചത്. ഇവിടങ്ങളിലെല്ലാം ആരോഗ്യവകുപ്പ് ജീവനക്കാരെ നിയമിച്ച് ഉച്ചഭാഷിണിവഴി...
ബെംഗളൂരു: രാത്രിയില്‍ ഫോണില്‍ സംസാരിക്കുന്നത് ചോദ്യംചെയ്ത ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊന്നു. ബെംഗളൂരു ഹുളിമാവിലെ താമസക്കാരനും ബിഹാര്‍ സ്വദേശിയുമായ ഉമേഷ് ധാമി (27) ആണ് കൊല്ലപ്പെട്ടത്. ഉമേഷിന്റെ ഭാര്യ മനീഷ ധാമിയെ (23) പോലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.
നഗരത്തിലെ സ്വകാര്യകോളേജിലെ സുരക്ഷാജീവനക്കാരനാണ് ഉമേഷ് ധാമി. ഇതേ കോളേജിലെ ശുചീകരണത്തൊഴിലാളിയാണ് മനീഷ. ബുധനാഴ്ച രാത്രി സുഹൃത്തുക്കളോടൊത്ത്...
അജ്മാൻ: കാഞ്ഞങ്ങാട് സ്വദേശി അജ്മാനിൽ വാഹനാപകടത്തിൽ മരിച്ചു. കാഞ്ഞങ്ങാട് കൊത്തിക്കാൽ സ്വദേശി അഷ്‌കർ (30) ആണ് മരിച്ചത്. അജ്മാൻ ജറഫിലെ ഒരു സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ്.
കഴിഞ്ഞ ഞായറാഴ്ച ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. പിതാവ് കുഞ്ഞബ്ദുല്ല, മാതാവ്...
ദുബൈ: ദുബൈ കെ.എം.സി.സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന മെഗാ ഈവൻറ്റുകളുടെ ഭാഗമായ എം.പി.എൽ ട്രോഫിക്ക് വേണ്ടിയുള്ള ഫൂട്ബാൾ ടൂർണ്ണമെന്റിൽ സിറ്റി എഫ്.സി അയ്യൂർ തുടർച്ചയായ രണ്ടാം തവണയും ചാമ്പ്യന്മാരായി.
ഗോൾരഹിത സമനില പാലിച്ച വാശിയേറിയ ഫൈനലിൽ പെനാൽറ്റി ഷൂടൗട്ടിലൂടെ (4-3) യാണ് അയ്യൂർ ടീം വിജയത്തിലേക്ക് കുതിച്ചത്. ഇതോടെ എം.പി.എൽ ട്രോഫിയുടെ...
ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ക്കൂടിയാണ് ബാക്കിയുള്ളത്. ചില സുപ്രധാന സാമ്പത്തിക കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസാന ദിനമാണ് ഡിസംബര്‍ 31. ഇത് കൂടാതെ, ഒട്ടേറെകാര്യങ്ങള്‍ക്കുള്ള സമയപരിധി ഡിസംബര്‍ 31-ന് അവസാനിക്കുകയാണ്. മ്യൂച്ചല്‍ ഫണ്ടിലും ഡീമാറ്റിലും നോമിനിയെ ചേര്‍ക്കല്‍, എസ്ബിഐ അമൃത് കലാഷില്‍ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി, ബാങ്ക് ലോക്കര്‍ കരാറിന്റെ അവസാന തീയതി...
മുംബൈ: പ്രവാസികള്‍ ഇന്ത്യയിലേക്കയക്കുന്ന പണത്തില്‍ ഈ വര്‍ഷം 12.3 ശതമാനം വളര്‍ച്ചയെന്ന് ലോകബാങ്കിന്റെ അവലോകന റിപ്പോര്‍ട്ട്. 2023-ല്‍ ആകെ 12,500 കോടി ഡോളര്‍ (ഏകദേശം 10.38 ലക്ഷം കോടി രൂപ) ഇത്തരത്തില്‍ ഇന്ത്യയിലേക്കെത്തുമെന്നാണ് അനുമാനം. ഇന്ത്യയുടെ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ (ജി.ഡി.പി.) 3.4 ശതമാനംവരുന്ന തുകയാണിത്. 2022-ല്‍ ആകെ 11,122 കോടി ഡോളറാണ് ഇത്തരത്തില്‍ പ്രവാസികള്‍...
കോഴിക്കോട്: നവകേരള സദസുമായി ബന്ധപ്പെട്ട് കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊലീസ് വധശ്രമം എന്ന് പറഞ്ഞ കേസുകളെയാണ് ജീവൻ രക്ഷാ പ്രവർത്തനം എന്ന് മുഖ്യമന്ത്രി വിളിച്ചതെന്ന് സതീശൻ പറഞ്ഞു. ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോഴാണ് അടിച്ചാൽ തിരിച്ചടിക്കുമെന്ന് പറഞ്ഞത്. താൻ സുധാകരനോട് ചോദിച്ചപ്പോൾ പിണറായി ഭീരുവെന്നാണ് പറഞ്ഞത്. അടിച്ചാൽ തിരിച്ചടിക്കുമെന്നത് തീരുമാനമാണ്....
മുംബൈ: നാലുവയസ്സിനു താഴെയുള്ള കുട്ടികളിൽ ജലദോഷ മരുന്നുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശവുമായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ. ഈ പ്രായത്തിലുള്ള കുട്ടികളിൽ ഉപയോഗിക്കുന്ന ജലദോഷ മരുന്നുകളുടെ സംയുക്തങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കഫ് സിറപ്പുകൾ കഴിച്ചതുമൂലം ആഗോളതലത്തിൽ തന്നെ 141 കുട്ടികൾ മരണപ്പെട്ട സാഹചര്യത്തിലാണിത്.
കുട്ടികൾക്കിടയിൽ അംഗീകൃതമല്ലാത്ത മരുന്ന് സംയുക്തങ്ങൾ ഉപയോഗിക്കുന്നതിന്മേലുള്ള ആശങ്ക പ്രകടിപ്പിക്കുകയും നാലുവയസ്സിനുതാഴെയുള്ള പ്രായക്കാരിൽ...