ദില്ലി: രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 39.50 രൂപയാണ് സിലിണ്ടറിന് കുറയുക. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിലുണ്ടായ ഇടിവാണ് വില കുറയാൻ കാരണം. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ ചില്ലറ വിൽപന വില 1757.50 ആകും. മുംബൈയിൽ 1710 ഉം കൊൽക്കത്തയിൽ 1868.50 ചെന്നൈയിൽ 1929 എന്നിങ്ങനെയാണ്...
കൊല്ലം: കൊല്ലം കുണ്ടറ കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കൊപ്പാറ പ്രിന്‍റിങ്ങ് പ്രസ് ഉടമ രാജീവ്, ഭാര്യ ആശ, മകൻ മാധവ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. രാജീവിനേയും ഭാര്യ ആശയേയും കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലും മകൻ മാധവിനെ ബെഡ്ഡിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലുമാണ് കണ്ടത്.
കൊല്ലത്ത് പ്രിന്‍റിങ്ങ്...
യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജാതിപരാമര്‍ശം നടത്തിയ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ പരാതി. സാമൂഹിക പ്രവര്‍ത്തക ധന്യ രാമനാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുള്ളത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ സംഭവത്തിന് കാരണക്കാരായ മുഴുവന്‍ പേര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
തന്റെ വീട്ടില്‍ നിലനിന്നിരുന്ന തൊട്ടുകൂടായ്മയെ നൊസ്റ്റാള്‍ജിയയോടെ നോക്കിക്കാണുന്ന കൃഷ്ണകുമാറിന്റെ വീഡിയോ...
ന്യൂഡല്‍ഹി: കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസിന് അധികാരം ഉറപ്പാക്കിയ രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കൊപ്പം ഉണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡല്‍ഹി കേന്ദീകരിച്ച് വൈകാതെ കോണ്‍ഗ്രസ് വാര്‍ റൂം തുറക്കും. സുനില്‍ കനുഗോലു ആയിരിക്കും വാര്‍ റൂം നിയന്ത്രിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ അടുത്തവര്‍ഷം ഹരിയാനയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍കൂടി കോണ്‍ഗ്രസിന്റെ...
മംഗളൂരു : ഒമിക്രോൺ വകഭേദമായ ജെ.എൻ.-ഒന്ന് റിപ്പോർട്ട് ചെയ്തതിനെതുടർന്ന് കേരളവുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡ ജില്ലയുടെ അഞ്ചിടങ്ങളിൽ പ്രത്യേക നിരീക്ഷണം തുടങ്ങി. ചെക്പോസ്റ്റുകൾ സ്ഥാപിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ മാത്രമാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്.
തലപ്പാടി, ബണ്ട്വാളിലെ സറഡ്ക്ക, പുത്തൂരിലെ സ്വർഗ, സുള്ള്യപദവ്, സുള്ള്യ ജാൽസൂർ എന്നിവിടങ്ങളിലാണ് ചെക്പോസ്റ്റുകൾ സ്ഥാപിച്ചത്. ഇവിടങ്ങളിലെല്ലാം ആരോഗ്യവകുപ്പ് ജീവനക്കാരെ നിയമിച്ച് ഉച്ചഭാഷിണിവഴി...
ബെംഗളൂരു: രാത്രിയില്‍ ഫോണില്‍ സംസാരിക്കുന്നത് ചോദ്യംചെയ്ത ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊന്നു. ബെംഗളൂരു ഹുളിമാവിലെ താമസക്കാരനും ബിഹാര്‍ സ്വദേശിയുമായ ഉമേഷ് ധാമി (27) ആണ് കൊല്ലപ്പെട്ടത്. ഉമേഷിന്റെ ഭാര്യ മനീഷ ധാമിയെ (23) പോലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.
നഗരത്തിലെ സ്വകാര്യകോളേജിലെ സുരക്ഷാജീവനക്കാരനാണ് ഉമേഷ് ധാമി. ഇതേ കോളേജിലെ ശുചീകരണത്തൊഴിലാളിയാണ് മനീഷ. ബുധനാഴ്ച രാത്രി സുഹൃത്തുക്കളോടൊത്ത്...
അജ്മാൻ: കാഞ്ഞങ്ങാട് സ്വദേശി അജ്മാനിൽ വാഹനാപകടത്തിൽ മരിച്ചു. കാഞ്ഞങ്ങാട് കൊത്തിക്കാൽ സ്വദേശി അഷ്‌കർ (30) ആണ് മരിച്ചത്. അജ്മാൻ ജറഫിലെ ഒരു സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ്.
കഴിഞ്ഞ ഞായറാഴ്ച ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. പിതാവ് കുഞ്ഞബ്ദുല്ല, മാതാവ്...
ദുബൈ: ദുബൈ കെ.എം.സി.സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന മെഗാ ഈവൻറ്റുകളുടെ ഭാഗമായ എം.പി.എൽ ട്രോഫിക്ക് വേണ്ടിയുള്ള ഫൂട്ബാൾ ടൂർണ്ണമെന്റിൽ സിറ്റി എഫ്.സി അയ്യൂർ തുടർച്ചയായ രണ്ടാം തവണയും ചാമ്പ്യന്മാരായി.
ഗോൾരഹിത സമനില പാലിച്ച വാശിയേറിയ ഫൈനലിൽ പെനാൽറ്റി ഷൂടൗട്ടിലൂടെ (4-3) യാണ് അയ്യൂർ ടീം വിജയത്തിലേക്ക് കുതിച്ചത്. ഇതോടെ എം.പി.എൽ ട്രോഫിയുടെ...
ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ക്കൂടിയാണ് ബാക്കിയുള്ളത്. ചില സുപ്രധാന സാമ്പത്തിക കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസാന ദിനമാണ് ഡിസംബര്‍ 31. ഇത് കൂടാതെ, ഒട്ടേറെകാര്യങ്ങള്‍ക്കുള്ള സമയപരിധി ഡിസംബര്‍ 31-ന് അവസാനിക്കുകയാണ്. മ്യൂച്ചല്‍ ഫണ്ടിലും ഡീമാറ്റിലും നോമിനിയെ ചേര്‍ക്കല്‍, എസ്ബിഐ അമൃത് കലാഷില്‍ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി, ബാങ്ക് ലോക്കര്‍ കരാറിന്റെ അവസാന തീയതി...
കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...