Saturday, July 19, 2025

Latest news

പ്രവാസികളുടേതടക്കം 2440 കോടി, ഈ ഗൾഫ് രാജ്യത്തെ ബാങ്കുകളിൽ അനാഥപ്പണമായി കിടക്കുന്നു; തിരിച്ചെടുക്കാൻ അവസരം

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രാദേശിക ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 90 മില്യണ്‍ ദിനാറാണെന്ന് കണക്കുകള്‍. ഏറ്റവും കുറഞ്ഞ തുകയായ അഞ്ച് ദിനാര്‍ ഉള്ള അക്കൗണ്ടുകള്‍ മുതൽ ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് വിശ്വസനീയമായ ഉറവിടങ്ങളെ ഉദ്ധരിച്ച് കുവൈത്തി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം പ്രവർത്തനരഹിതമായ അക്കൗണ്ടുകളിൽ ഭൂരിഭാഗവും തുടക്കത്തിൽ കുട്ടികൾക്ക് വേണ്ടി ആരംഭിച്ചതാണ്. അതേസമയം, മറ്റൊരു പ്രധാന...

മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിവെച്ചു

തിരുവനന്തപുരം:മന്ത്രി അഹമ്മദ് ദേവർ കോവിൽ രാജിവെച്ചു. രാജി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി. രാവിലെ ചേരുന്ന മുന്നണി യോഗം പുനഃസംഘടന ചർച്ച ചെയ്യും. ആന്‍റണി രാജുവിനും അഹമ്മദ് ദേവർകോവിലിനും പകരം ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തും. ഈ മാസം 29നു സത്യപ്രതിഞ്ജ നടത്താനാണ് ആലോചന. മന്ത്രിസഭ...

ഒരു പന്തിന് 7.36 ലക്ഷം! പക്ഷേ, നികുതി അടയ്ക്കണം; സ്റ്റാര്‍ക്കിന് കിട്ടിയതെല്ലാം കൊണ്ട് തിരിച്ചു പറക്കാനാവില്ല

മുംബൈ: ഐപിഎല്‍ താരലേലത്തില്‍ എല്ലാവരേയും ഞെട്ടിച്ചത് ഓസീസ് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ആയിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്. സ്റ്റാര്‍ക്കിന് ഈ സീസണില്‍ ലഭിച്ചേക്കാവുന്ന പ്രതിഫലം ഏങ്ങനെയായിരിക്കും എന്നുനോക്കാം. ഐപിഎല്ലില്‍ വെറും രണ്ടു സീസണില്‍ മാത്രം കളിച്ച മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്വന്തമാക്കാന്‍ ടീമുകള്‍ മത്സരിച്ചപ്പോള്‍ ജയിച്ചത്...

കാസർകോട് റാണിപുരത്ത് വയോധിക ദമ്പതികൾ കിണറ്റിൽ വീണ് മരിച്ച നിലയിൽ

കാസർകോട്: കാസർകോട് റാണിപുരം പന്തിക്കാൽ നീലച്ചാലിൽ വൃദ്ധ ദമ്പതികൾ കിണറ്റിൽ വീണ് മരിച്ച നിലയിൽ. മുൻ പഞ്ചായത്ത് അംഗം കൃഷ്ണ നായ്ക്ക് (84), ഭാര്യ ഐത്തമ്മ ഭായി (80) എന്നിവരാണ് മരിച്ചത്. അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ് നിഗമനം. രാത്രി ഏഴ് മണിയോടെയാണ് സംഭവം.

യൂത്ത് കോൺഗ്രസുകാരെ മർദിച്ച സംഭവം; മുഖ്യമന്ത്രിയുടെ ഗൺമാനെതിരേ കേസെടുക്കാൻ നിർദേശിച്ച് കോടതി

ആലപ്പുഴ: യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ​ഗൺമാനെതിരെ കേസെടുക്കണമെന്ന് കോടതി. ആലപ്പുഴ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. മർദനമേറ്റവർ നൽകിയ ഹർജിയിലാണ് നടപടി. മുഖ്യമന്ത്രിയുടെ ​ഗൺമാൻ അനിൽ, സുരക്ഷാ ഉദ്യോ​ഗസ്ഥൻ സന്ദീപ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയുമായിരുന്നു ഹർജി. ഗൺമാനെതിരെയും സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർ എസ്.പിക്കുൾപ്പെടെ...

ലോഗോ പ്രകാശനം ചെയ്തു

ഉപ്പള: മഞ്ചേശ്വരം ഓവറാം ക്രിക്കറ്റ് അസോസിയേഷന്റെ ഒഫീഷ്യൽ ലോഗോ പ്രകാശനം ചെയ്തു. ഉപ്പളയിൽ മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ് പ്രസിഡന്റ് നസീർ സൈനിന് കൈമാറി ലോഗോ പ്രകാശനം ചെയ്തത്.

മുംബൈയ്ക്ക് തിരിച്ചടി; പുതിയ നായകൻ ഹാർദിക് ഐപിഎല്‍ കളിച്ചേക്കില്ല, തിരിച്ചടിയായത് കണങ്കാലിനേറ്റ പരിക്ക്

ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ മുംബൈ ഇന്ത്യൻസ് ടീം നായക സ്ഥാനത്തേക്ക് എത്തിയ ഹാർദിക് പാണ്ഡ്യയ്ക്ക് ഇത്തവണ ഐപിഎൽ നഷ്ടമായേക്കുമെന്ന് സൂചന. നവംബറിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ലോകകപ്പ് മത്സരത്തിനിടെ കണങ്കാലിനേറ്റ പരിക്ക് മൂലം ചികിത്സയിലായിരുന്നു ഹാർദിക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലത്തിന് മുന്നോടിയായി ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഹാർദിക് പാണ്ഡ്യ മുബൈയിലേക്ക് തിരിച്ചെത്തുന്നതും നായക സ്ഥാനമേൽക്കുന്നതും. ഗുജറാത്ത് ടൈറ്റന്‍സിനെ...

2023-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡിലീറ്റ് ചെയ്ത ആപ്പ് പട്ടികയില്‍ ജനപ്രിയ പ്ലാറ്റുഫോമുകള്‍

സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ദിനംപ്രതി വര്‍ധിക്കുകയാണെങ്കിലും ചില പ്രശസ്ത പാറ്റ്ഫോമുകളുടെ ജനപ്രീതി ഇടിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ 4.8 ബില്യണ്‍ ഉപയോക്താക്കളാണ് സമൂഹ മാധ്യമങ്ങള്‍ക്കുള്ളത്. ഏഴ് പാറ്റ്ഫോമുകള്‍ വരെ ഉപയോഗിക്കുന്നവര്‍ ശരാശരി രണ്ടര മണിക്കൂര്‍ ഇതിനായി ചിലവഴിക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ ടെക് സ്ഥാപനമായ ടിആര്‍ജി ഡാറ്റാസെന്റേഴ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗവേഷണപ്രകാരം 10.2 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യാനായി...

പോക്‌സോ കേസില്‍ 25 വര്‍ഷം തടവ്; യുപി നിയമസഭയില്‍ നിന്ന് ബിജെപി എംഎല്‍എ പുറത്ത്

ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ ബിജെപി എംഎല്‍എയെ നിയമസഭയില്‍ നിന്ന് പുറത്താക്കി. സോന്‍ഭദ്ര ജില്ലയിലെ ദുദ്ദി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള രാംദുലാര്‍ ഗോണ്ടിനാണ് ബലാത്സംഗക്കേസില്‍ കോടതി ശിക്ഷ വിധിച്ചത്. കോടതി വിധി വന്നതിന് പിന്നാലെയാണ് യുപി നിയമസഭയില്‍ നിന്ന് ഇയാളെ പുറത്താക്കിയത്. 2014ല്‍ ആണ് കേസിന് ആസ്പദമായ സംഭവം...

മംഗളൂരുവില്‍ എം.ഡി.എം.എ മയക്കുമരുന്നുമായി മഞ്ചേശ്വരം സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ ബൈക്കില്‍ എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്നതിനിടെ മഞ്ചേശ്വരം സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. കാസര്‍കോട് മഞ്ചേശ്വരം ഹൊസബെട്ടുവിലെ മനു എന്ന അണ്ണപ്പസ്വാമി (23), മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ജുനൈദ് (29), കുളായിയില്‍ താമസിക്കുന്ന മാധവ കൗശല്യ ആകാശ (24) എന്നിവരെയാണ് മംഗളൂരു ബജ്പെ പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്‌പെ പൊലീസ് ഇന്‍സ്പെക്ടര്‍ ഗുരുവപ്പകാന്തിയുടെ...
- Advertisement -spot_img

Latest News

‘നിമിഷപ്രിയക്ക് മാപ്പുനൽകരുത്’; തലാലിന്റെ സഹോദരന്റെ FB-യിൽ അറബിയിൽ കമന്റിട്ട് മലയാളികളുടെ പ്രകോപനം

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ. നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ...
- Advertisement -spot_img