തിരുവനന്തപുരം: കേരളത്തിൽ പല ജില്ലകളിലും ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന്, മെയ് 8 ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം ഇന്നും നാളെയും പാലക്കാട്...
ആഗോള ഭീകരനും കാണ്ഡഹാർ വിമാനറാഞ്ചലിന് പിന്നിലെ മുഖ്യസൂത്രധാരനുമായ അബ്ദുൽ റൗഫ് അസ്ഹർ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലഷ്കർ ഇ തൊയ്ബയുടെ കമാൻഡറായിരുന്ന അസ്ഹർ, ഇന്ത്യ തേടുന്ന ഭീകരരിൽ പ്രധാനിയാണ്. ജെയ്ഷെ അധ്യക്ഷൻ മസൂദ് അസ്ഹറിന്റെ സഹോദരൻ കൂടിയാണ് അബ്ദുൽ റൗഫ് അസ്ഹർ.
ജമ്മു കശ്മീരിലെ ഭീകര പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചയാളാണ് റൗഫ് അസ്ഹർ....
ദില്ലി: ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാനായുള്ള ടീമുകളുടെ പോരാട്ടം കടുക്കുന്നു. കഴിഞ്ഞ ദിവസം ഈഡൻ ഗാർഡൻസിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് പരാജയപ്പെട്ടതോടെ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മുന്നോട്ടുള്ള യാത്ര ഏറെ ദുഷ്കരമായി മാറിയിരിക്കുകയാണ്. ടൂർണമെന്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞ ചെന്നൈ അവരുടെ തുടർ പരാജയങ്ങൾക്ക് വിരാമമിട്ടപ്പോൾ പ്ലേ ഓഫ് കാണാതെ പുറത്താകലിൻറെ വക്കിലാണ്...
ദില്ലി: പാകിസ്ഥാനെതിരായുള്ള സൈനിക നടപടിക്ക് പിന്നാലെ ഭീഷണിയുടമായി ഭീകര സംഘടന അൽഖ്വയ്ദ. ഇന്ത്യയുടെ ആക്രമണത്തിന് മറുപടി നൽകുമെന്ന് അൽ-ഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ ബ്രാഞ്ച് (എക്യുഐഎസ്) പ്രസ്താവന ഇറക്കി. അസ്-സഹാബ് മീഡിയയിലൂടെയാണ് പ്രസ്താവന പുറപ്പെടുവിച്ചത്. 2025 മെയ് 6 ന് രാത്രിയിൽ, ഇന്ത്യയുടെ സർക്കാർ പാകിസ്ഥാനിലെ ആറ് സ്ഥലങ്ങൾ ആക്രമിച്ചെന്നും പള്ളികളും ജനവാസ കേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടതെന്നും...
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം ഇന്നലെ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ പിഎസ്‌എല്ലില്‍ നിന്ന് വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍ എന്നിവരാണ് നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം ഫ്രാഞ്ചൈസിയെ അറിയിച്ചതെന്ന് എന്‍ഡിടി റിപ്പോര്‍ട്ട് ചെയ്തു. ഇവരെ കൂടാതെ സാം ബില്ലിംഗ്‌സും ടോം കറനും ജയിംസ്...
ദില്ലി : ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ രാജ്യം കനത്ത സുരക്ഷയിൽ. പാക് അതിർത്തി സംസ്ഥാനങ്ങളിൽ പരിശോധനകൾ കർശനമാക്കി. ജമ്മുകശ്മീരിന് പിന്നാലെ പഞ്ചാബിലും രാജസ്ഥാനിലും സ്കൂളുകൾ അടച്ചു. പാക് അതിർത്തിയിലുള്ള 6 ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. ഫിറോസ്പൂർ, പത്താൻകോട്ട്, ഫാസിൽക, അമൃത്സർ, ഗുരുദാസ്പൂർ, തരൻ താരൻ എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്.
രാജസ്ഥാനിലെ ശ്രീ...
സംസ്ഥാനത്തും അതീവ ജാഗ്രതാ നിര്‍ദേശം. കേരളത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. വിമാനത്താവളങ്ങള്‍ , റയില്‍വേ സ്റ്റേഷനുകള്‍, വിഴിഞ്ഞം തുറമുഖം, കര നാവിക വ്യേമ സേനാ താവളങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കൂട്ടി.
അതേസമയം, ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിന് സംസ്ഥാനത്ത് 126 കേന്ദ്രങ്ങളില്‍ ഇന്നലെ മോക്ക് ഡ്രില്‍ നടത്തിയിരുന്നു. വിവിധ സേനാവിഭാഗങ്ങളും സിവില്‍ഡിഫന്‍സ് വോളന്‍റിയര്‍മാരും...
ദില്ലി: ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രസ്‌താവനയ്ക്ക് പിന്നാലെ പാകിസ്ഥാൻ കൂടുതൽ സേനയെ ലാഹോറിലെത്തിച്ചു. ലാഹോറിനു അടുത്തുള്ള കേന്ദ്രങ്ങളിളെല്ലാം പാക് സേന സാന്നിധ്യം കൂട്ടിയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഒപ്പം ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ ലാഹോറിൽ വ്യോമ ഗതാഗതത്തിന് നിയന്ത്രണവും ഏർപ്പെടുത്തി. ഇന്ത്യൻ അതിർത്തിക്കടുത്തുള്ള പ്രധാന...
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ടെസ്റ്റ് നായകസ്ഥാനം നഷ്ടമാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിരമിക്കൽ പ്രഖ്യാപനം. ഏകദിനത്തിൽ തുടർന്നും കളിക്കും. ഇന്ത്യയെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഫൈനലിലെത്തിച്ച നായകനാണ് കളം വിടുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
'ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന കാര്യം എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു....
സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala gold price) ഇന്നു വീണ്ടും മാറ്റം. രാജ്യാന്തരവിലയുടെ തകർച്ചയുടെ ചുവടുപിടിച്ച് ഇന്ന് ഉച്ചയോടെ വില (gold rate) വീണ്ടും ഇടിയുകയായിരുന്നു. ഉച്ചയ്ക്ക്...