കാസർകോട്: കാസർകോട് പള്ളത്ത് ഇന്ന് പുലർച്ചെ ട്രെയിൻ തട്ടി മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു. നെല്ലിക്കട്ട നെക്രാജെ സ്വദേശികളായ മുഹമ്മദ് സാഹിർ (19), നിഹാൽ (19) എന്നിവരാണ് മരിച്ചത്. നേരത്തെ മോഷണക്കേസുകളിൽ പ്രതികളായിരുന്നു ഇരുവരും. ഇവർ മോഷ്ടിച്ചതെന്ന് കരുതുന്ന നാല് മൊബൈൽ ഫോണുകളും അപകട സ്ഥലത്തുനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ റെയിൽവേ ട്രാക്കിലിരുന്ന്...
ആലപ്പുഴ: രഞ്ജിത് ശ്രീനിവാസന്‍ വധക്കേസിലേത് സംസ്ഥാനത്തെ നീതിന്യായവ്യവസ്ഥയിലെ അപൂര്‍വവിധി. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം പ്രതികള്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത്.
രഞ്ജിത് ശ്രീനിവാസന്‍ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 15 പ്രതികള്‍ക്കാണ് മാവേലിക്കര അഡീ. സെഷന്‍സ് കോടതി ജഡ്ജി വി.ജി. ശ്രീദേവി വധശിക്ഷ വിധിച്ചത്. കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് ജനുവരി 20-ന് കോടതി കണ്ടെത്തിയിരുന്നു.
2021 ഡിസംബര്‍...
മാവേലിക്കര: ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
2021 ഡിസംബർ 19ന് പുലർച്ചയാണ് ആലപ്പുഴ വെള്ളക്കിണറിലെ കുന്നുംപുറത്ത് വീട്ടിൽ കയറിയ സംഘം കുടുംബാംഗങ്ങളുടെ മുന്നിലിട്ട് രൺജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. 12 അംഗ സംഘം ആറ് വാഹനത്തിലായി...
തൃശ്ശൂർ: ചൈനയിൽ അപൂർവമായൊരു മഹാമാരി സംഹാരതാണ്ഡവമാടുന്നതായി കൂളിമുട്ടം പി.എച്ച്.സി.യിലെ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന ഷീബാ ബെന്നി ആദ്യം കേൾക്കുന്നത് അവിടെ മെഡിക്കൽ വിദ്യാർഥിനിയായ മകൾ ബൈമ പറഞ്ഞാണ്. ഏറെ വൈകാതെ വിദേശത്തുനിന്നെത്തുന്നവരെ കർശനനിരീക്ഷണത്തിന് വിധേയരാക്കണമെന്ന ഉത്തരവ് സംസ്ഥാന ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചതോടെ ഷീബ ജാഗ്രതയോടെ ജോലിതുടങ്ങി.
വുഹാനിൽനിന്ന് മതിലകത്തെ വീട്ടിലെത്തിയ മെഡിക്കൽ വിദ്യാർഥിനിയുടെ പേരുവിവരങ്ങളും സഞ്ചാരവഴികളുമെല്ലാം ശേഖരിക്കുമ്പോഴും രാജ്യം...
മലപ്പുറം:മലപ്പുറം കൊണ്ടോട്ടിയിൽ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. മുള്ളമടക്കല്‍ ഷിഹാബുദ്ധീൻ, റസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഐബക്ക് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കൂട്ടുകാർക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം. വാഴക്കാട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഓമാനൂർ വലിയ ജുമാ...
പി.സി. ജോര്‍ജ് ബിജെപിയിലേക്ക്. ജനപക്ഷം സെക്യുലര്‍ ബിജെപിയില്‍ ലയിക്കും. അന്തിമ ചര്‍ച്ചകള്‍ക്കായി പി.സി. ജോര്‍ജ് ഡല്‍ഹിയിലേക്ക് തിരിച്ചു. ബിജെപിയില്‍ ചേരണമെന്നാണ് പാര്‍ട്ടി അണികളുടെ പൊതുവികാരമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. അണികളുമായി ഇക്കാര്യം സംസാരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ലയനം എന്നാണ് കരുതുന്നതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
മഞ്ചേശ്വരം: മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ രാത്രിചികിത്സ പുനരാരംഭിച്ചു. ഡോക്ടർമാരുടെ കുറവുണ്ടായിരുന്നതിനാൽ മൂന്നുമാസമായി മുടങ്ങിയ ചികിത്സയാണ് തിങ്കളാഴ്ചയോടെ പുനരാരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിയമസഭയിൽ എ.കെ.എം. അഷ്‌റഫ് എം.എൽ.എ. ഉന്നയിച്ച ചോദ്യത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് തിങ്കളാഴ്ചമുതൽ ഇവിടെ രാത്രി ചികിത്സ പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നു.
അതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് മന്ത്രി നിയമസഭയിൽ അറിയിച്ചത്. ഇവിടെയുണ്ടായിരുന്ന ഏഴ് ഡോക്ടർമാരിൽ രണ്ടുപേർ...
കോഴിക്കോട്: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ ഏക സിവിൽ കോഡ് പരാമർശത്തോട് പ്രതികരിച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പാണ് സുരേഷ് ഗോപിയുടെ ലക്ഷ്യമെന്ന് സലാം പ്രതികരിച്ചു. വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം. എന്നാൽ ബിജെപിയുടെ വലയിൽ വീഴില്ലെന്നും പിഎംഎ സലാം പറഞ്ഞു. യൂണിഫോം സിവിൽ കോഡ് വന്നിരിക്കുമെന്നാണ് സുരേഷ്...
കാസർകോട്: ഫെബ്രുവരി ഒന്നിന് നടക്കുന്ന കാസർകോട് നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് അംഗമായ അബ്ബാസ് ബീഗത്തെ സ്ഥാനാർഥിയായി തീരുമാനിച്ചതായി മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് അറിയിച്ചു. നിലവിൽ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനാണ് അബ്ബാസ് ബീഗം. ചെയർമാനായിരുന്ന മുസ്‌ലിം ലീഗിലെ വി.എം.മുനീർ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
വൈകീട്ട് യാത്ര കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷമോ, അല്ലെങ്കില്‍ യാത്രയ്ക്കിടയില്‍ ഏതെങ്കിലും വഴിയോരത്തോ ബൈക്കോ സ്കൂട്ടിയോ നിര്‍ത്തി വണ്ടിക്ക് മുകളില്‍ ഹെല്‍മറ്റ് വച്ച് പോകുന്നത് നമ്മളില്‍ പലര്‍ക്കും ഒരു ശീലമാണ്. ഹെല്‍മറ്റ് കൊണ്ട് നടക്കുന്നതിലുള്ള അസൌകര്യം തന്നെ കാരണം. അങ്ങനെ വഴി അരികില്‍ വച്ച് പോകുന്ന ഹെല്‍മറ്റുകള്‍ തിരിച്ചെത്തിയ ശേഷം ഒന്ന് പരിശോധിക്കുക പോലും ചെയ്യാതെ...
കാസർകോട്: മഞ്ചേശ്വരത്ത് എൽ.ഡി.എഫ്-യു.ഡി.എഫ്-എസ്.ഡി.പി.ഐ ധാരണയെന്ന് കെ. സുരേന്ദ്രൻ. മഞ്ചേശ്വരത്ത്. ഇഫ്താർ വിരുന്നിന്റെ പേരിൽ നടക്കുന്നത് കൂട്ടുക്കെട്ട് രാഷ്ട്രീയമാണെന്നും ഇതിൽ കക്ഷി നേതാക്കൾക്കും ഒരുമടിയുമില്ലാതെയാണ് ധാരണയായവരുമായി കൈക്കോർത്ത്...