ന്യൂഡൽഹി: ഈ വർഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം ജൂൺ ഒമ്പതിനെന്ന് റിപ്പോർട്ട്. ജൂൺ അഞ്ചിന് അയർലൻഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. മൂന്നാം മത്സരം ജൂൺ 12ന് യു.എസ്.എയുമായും അവസാന മത്സരം 15ന് കനഡക്കെതിരെയുമാണ് നടക്കുക. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ യു.എസ്.എയിൽ അരങ്ങേറുമ്പോൾ സൂപ്പർ 8...
ആരോഗ്യസംരക്ഷണത്തിന് വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മടി കാരണമോ സമയക്കുറവ് കൊണ്ടോ കൃത്യമായി വ്യായാമം ചെയ്യാത്തവര്‍ നിരവധിയാണ്. ജീവിതശൈലീ രോഗങ്ങളുള്ളവരെല്ലാം വ്യായാമം ചെയ്യണമെന്ന് ഡോക്ടര്‍മാരും നിര്‍ദേശിക്കാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ആഗോള ജനസംഖ്യയുടെ 85 ശതമാനം വരെ ഉദാസീനമായ ജീവിതശൈലി നയിക്കുന്നവരാണ്. ഈ സാഹചര്യത്തിൽ വ്യായാമത്തിന്‌റെ ഫലങ്ങൾ നൽകുന്ന ഗുളിക കണ്ടെത്താനുള്ള ശ്രമത്തിലാണ്...
ദില്ലി: ആന്ധ്രാ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക നീക്കമായി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകള്‍ വൈ എസ് ശര്‍മ്മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ശര്‍മ്മിളയെ സ്വീകരിച്ചു. പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ഉത്തരവാദിത്തവും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശര്‍മ്മിള പറഞ്ഞു.
ശര്‍മ്മിളയും വൈഎസ്ആര്‍...
കൊവിഡാനന്തരം ഇന്ത്യയിലെ ട്രെയിന്‍ സര്‍വ്വീസ് സംവിധാനങ്ങളെ കുറിച്ചുള്ള പരാതി കുറച്ച് കൂടിയെങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ പരാതികളുടെ പ്രളയമാണ്. ഭക്ഷണം, റിസര്‍വേഷന്‍, വൃത്തിയില്ലായ്മ, സമയക്ലിപ്തത ഇല്ലായ്മ തുടങ്ങി നിരവധി പരാതികളാണ് ഇന്ത്യന്‍ റെയില്‍വേക്കെതിരെ ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. ഏറ്റവും ഒടുവിലായി ട്വിറ്ററില്‍ (X) സ്ത്രീകള്‍ അടക്കം ട്രെയില്‍ കയറാനായി ജനലിലൂടെ നൂണ്ട്...
ബംഗളൂരു: വിവാഹ ചടങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായി കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. റവന്യൂ ഡിപ്പാർട്ട്‌മെന്റ് ഓഫീസിലെ ജീവനക്കാരന്‍ സച്ചിന്‍ പാട്ടീലാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ ഖാനാപൂരിലാണ് സംഭവം.
സച്ചിന്‍റെ വീട്ടുകാര്‍ ആദ്യം ആവശ്യപ്പെട്ടത് 10 ലക്ഷം രൂപയും 100 ഗ്രാം സ്വർണവുമായിരുന്നു. ഇത് വധുവിന്റെ വീട്ടുകാർ സമ്മതിച്ചു. എന്നാല്‍ ചടങ്ങുകള്‍ ആരംഭിക്കുന്നതിന്...
തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത് ആണ് മരിച്ചത്. സുജുതിന്റെ സുഹൃത്ത് ജയൻ പൂന്തുറയെ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതിയായ ജയൻ തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. കൊല്ലപ്പെട്ട സുജിത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി...
ദില്ലി: അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. ഗോണ്ട സ്വദേശികളായ തഹർ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. സമൂഹ മാധ്യമത്തിലൂടെയായിരുന്നു ഇവരുടെ ഭീഷണി. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് സന്ദേശത്തിലുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജനുവരി 22നാണ് പ്രതിഷ്ഠ ചടങ്ങുകൾ.
അതേസമയം, അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ...
കരിപ്പൂർ : സൗദി അറേബ്യയിൽ നിന്നും ഇന്ത്യയിലേക്ക് കടത്തിയ ഒരു കിലോ സ്വർണം കാലിക്കറ്റ് എയർപോർട്ടിന് പുറത്തു വച്ച് പൊലീസ് പിടികൂടി. ജിദ്ദയിൽ നിന്ന് ഇന്നലെ രാവിലെ ഒമ്പതരയ്ക്ക് ഇൻഡിഗോ ഫ്‌ളൈറ്റിൽ കാലിക്കറ്റ് എയർപോർട്ടിലെത്തിയ കരുവാരകുണ്ട് സ്വദേശി ഫിറോസിൽ (47) നിന്നാണ് പൊലീസ് ഒരു കിലോ സ്വർണം പിടികൂടിയത്.
ജ്യൂസർ മെഷീനിന്റെ മോട്ടോറിനകത്ത് ആർമേച്ചറിൽ രഹസ്യ...
ഉദുമ: യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കാപ്പിൽ കോടി റോഡിലെ മുഹമ്മദലിയുടേയും സുബൈദയുടെയും മകൾ വി.എസ്. തഫ്സീന(27)യേയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടു മാസം മുമ്പായിരുന്നു തഫ്സീനയുടെ വിവാഹം.
ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് കാപ്പിൽ പുഴയില്‍ വീണുകിടക്കുന്ന നിലയില്‍ യുവതിയെ നാട്ടുകാർ കണ്ടെത്തിയത്. ഉടന്‍തന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കഴിഞ്ഞ നവംബറില്‍ വിവാഹിതയായ യുവതി കുറച്ചുനാളായി...