Latest news

പെണ്‍കുട്ടിക്ക് മെസേജ് അയച്ചു; നടു റോഡിലുള്ള യുവാക്കളുടെ കൂട്ടത്തല്ല് ആഘോഷിച്ച് സോഷ്യല്‍ മീഡിയ ! VIDEO

ഒരു ദിവസം അനേകം പേരുമായി നമ്മള്‍ പലതരത്തില്‍ ബന്ധപ്പെടുന്നു. ചിലരുമായി ഫോണിലൂടെയാണെങ്കില്‍ മറ്റ് ചിലരുമായി ഏതെങ്കിലും സാമൂഹിക മാധ്യമ ആപ്പുകളിലൂടെയോ അതുമല്ലെങ്കില്‍ എസ്എംഎസ് വഴിയോ നമ്മള്‍ ബന്ധപ്പെടുന്നു. ഓരോരുത്തരോടും സാഹചര്യത്തിനും ആവശ്യത്തിനും അനുസരിച്ചായിരിക്കും നമ്മള്‍ ബന്ധപ്പെടുക, ഇത്രയേറെ ആളുകളോട് പല കാര്യങ്ങളില്‍ സംവദിക്കേണ്ടിവരുന്നത് കൊണ്ട് തന്നെ പലപ്പോഴും സന്ദേശങ്ങള്‍ ആള് മാറി അയക്കുന്നതും സ്വാഭാവികം....

കർഷക സമരത്തിനിടെ സംഘർഷം; പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കർഷക സമരത്തിനിടെ സംഘർഷം. പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിലാണ് സംഘർഷം ഉണ്ടായത്. പൊലീസ് സമരക്കാര്‍ക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. കർഷകർ ബാരിക്കേഡുകൾ തകർത്തു. കര്‍ഷകരുടെ ട്രാക്ടറുകള്‍ പൊലീസ് പിടിച്ചെടുത്തു. കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് ഡൽഹി ചലോ മാർച്ചുമായി മുന്നോട്ട് പോവാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. പ്രതിഷേധം ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് പൊലീസ്...

യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് പണമയക്കാൻ ചെലവേറും: 15% ഫീസ് വർധിപ്പിക്കാൻ അനുമതി

ദുബൈ: യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് പണമയക്കാൻ ഇനി ചെലവേറും. പണമയക്കുമ്പോൾ ഈടാക്കുന്ന ഫീസ് 15 ശതമാനം വർധിപ്പിക്കാൻ മണി എക്സ്ചേഞ്ചുകൾക്ക് അനുമതി ലഭിച്ചു. ഓരോ ഇടപാടിനും രണ്ടര ദിർഹം വരെ അഥവാ 56 രൂപവരെ പ്രവാസികൾ അധികം നൽകേണ്ടി വരും. മണി എക്സ്ചേഞ്ചുകളിൽ നേരിട്ടെത്തി പണമയക്കുന്നവർക്കാണ് ഫീസ് വർധന ബാധകമാവുക. എന്നാൽ, ഇവരുടെ മൊബൈൽ ആപ്പ്...

350 നിയമലംഘനങ്ങൾ; സ്‌കൂട്ടർ ഉടമയ്ക്ക് 3.2 ലക്ഷം പിഴ

ബെംഗളൂരു: ഹെല്‍മെറ്റ് ധരിക്കാതെയും സിഗ്നല്‍ തെറ്റിച്ചും മൊബൈലില്‍ സംസാരിച്ചും സ്‌കൂട്ടറോടിച്ച് 350 നിയമലംഘനങ്ങള്‍ നടത്തിയ സ്‌കൂട്ടറുടമയ്ക്ക് 3.2 ലക്ഷം രൂപ പിഴ. ബെംഗളൂരു ട്രാഫിക് പോലീസാണ് സുധാമനഗര്‍ സ്വദേശിയായ വെങ്കിടരാമന് പിഴ ചുമത്തിയത്. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി സ്ഥിരമായി ഇയാള്‍ നിയമലംഘനം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പിഴയൊടുക്കിയില്ലെങ്കില്‍ കേസെടുക്കുമെന്ന് ട്രാഫിക് പോലീസ് താക്കീത് നല്‍കിയിട്ടുണ്ട്. അതേസമയം, പിഴ...

ഹല്‍ദ്വാനിയിലെ മദ്‌റസയുടെ സ്ഥാനത്ത് ഇനി പൊലിസ് സ്റ്റേഷന്‍; കൂട്ട അറസ്റ്റ് ഭീതിയില്‍ മുസ്ലിംകള്‍ പലായനം തുടങ്ങി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ മുനിസിപ്പാലിറ്റി അധികൃതര്‍ തകര്‍ത്ത മദ്‌റസ നിലനിന്ന സ്ഥാനത്ത് പൊലിസ് സ്‌റ്റേഷന്‍ ഉയരും. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് ഇക്കാര്യം അറിയിച്ചത്. ഇത് കലാപകാരികള്‍ക്കുള്ള സന്ദേശമാണെന്നും ധാമി പറഞ്ഞു. അക്രമസംഭവങ്ങളില്‍ പങ്കുള്ള ഒരാളെയും വെറുതെവിടില്ലെന്നും ഇത്തരക്കാരോട് ഒരു സഹിഷ്ണുതയും കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്ക് കലാപകാരികളില്‍നിന്ന് ഈടാക്കുമെന്നും കലാപകാരികളെ വെറുതെവിടില്ലെന്നുമുള്ള...

മൂന്നാം ടെസ്റ്റില്‍നിന്നും സൂപ്പര്‍ താരം പുറത്ത്, പകരം മലയാളി താരം ടീമില്‍

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുന്‍പ് ഇന്ത്യക്ക് തിരിച്ചടി. പരുക്കിനെ തുടര്‍ന്ന് കെ.എല്‍ രാഹുലിന് മൂന്നാം ടെസ്റ്റ് നഷ്ടമാകും. പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനാലാണ് താരത്തെ ഒഴിവാക്കിയത്. പകരം കര്‍ണാടകയുടെ ഇടംകൈയയ്യന്‍ ബാറ്ററും മലയാളി താരവുമായ ദേവ്ദത്ത് പടിക്കലിനെ മൂന്നാം ടെസ്റ്റിനുള്ള സ്‌ക്വാഡിലേക്ക് ഉള്‍പ്പെടുത്തി. ഹൈദരാബാദിലെ ആദ്യ ടെസ്റ്റ് കളിച്ചതിന് ശേഷം, രാഹുലിന് വലത് തുടയ്ക്ക് വേദന...

മംഗൽപ്പാടി പഞ്ചായത്തിന്റെ മാലിന്യ പ്ലാന്റിൽ വൻ തീപിടിത്തം

കാസര്‍കോട്: മംഗൽപ്പാടി പഞ്ചായത്തിന്റെ കുബണൂരിലെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. വിവരത്തെ തുടര്‍ന്ന് ഉപ്പള, കാസര്‍കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നുള്ള 15 യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി പത്ത് മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. ഒരു പ്രദേശമാകെ പുക മൂടി കിടക്കുകയാണ്. മറ്റ് അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാലിന്യസംസ്‌കരണശാല കുറച്ചു നാളുകളായി പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. തീപിടിത്തത്തിന്റെ കാരണം...

ഒന്നിച്ച് ഉറങ്ങാൻ കിടന്നവർ, വീട് കത്തി, 3 പെൺകുട്ടികൾക്ക് ദാരുണാന്ത്യം; അബ്ദുൾ ലത്തീഫീന്‍റെ വീട് കണ്ണീർ കടലായി

ജമ്മു കശ്മീർ: ഏവരെയും നടുക്കുന്ന വാർത്തയായിരുന്നു രാത്രി ഉറങ്ങാൻ കിടന്ന പെൺകുട്ടികൾ വീടിന് തീപിടിച്ച് വെന്തുമരിച്ചെന്നത്. ജമ്മു കശ്മീരിലെ അബ്ദുൾ ലത്തീഫ് എന്നയാളുടെ വീട്ടിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്. ഒന്നിച്ച് ഉറങ്ങാൻ കിടന്ന സഹോദരിമാരാണ് വീടിന് തീപിടിച്ച് വെന്തുമരിച്ചത്. പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. ബിസ്മ (18), സൈക (14), സാനിയ (11) എന്നിവർക്കാണ് ദുരന്തത്തിൽ...

വ്യാജവീഡിയോയിൽ വഞ്ചിതരാകരുതെന്ന് ബംബ്രാണ ജമാഅത്ത്

കുമ്പള: മൂന്നു വർഷങ്ങൾക്ക് മുൻപ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വീഡിയോ തീയതി മാറ്റി വീണ്ടും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് ബംബ്രാണ മുസ് ലിം ജമാഅത്ത് കമ്മിറ്റി. നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാവണം. മുൻപ് നടന്ന സംഭവം ഇരു വിഭാഗങ്ങളും രമ്യമായി പരിഹരിച്ചതാണ്. വർഗീയ കലാപമുണ്ടാക്കാനുള്ള സംഘടിതമായ ശ്രമം ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കുന്നു....

ദാമ്പത്യ ജീവിതത്തിൽ കല്ലുകടിയായത് ഈ മണം! ഇഷ്ടക്കേട് പറഞ്ഞിട്ടും ഭാര്യ വഴങ്ങിയില്ല; വിവാഹ മോചന കേസ് കോടതിയിൽ

കുവൈത്ത് സിറ്റി: സെലിബ്രിറ്റികളുടെ വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടുന്നത് സാധാരണയാണ്. എന്നാല്‍ ചില വിവാഹ മോചന വാര്‍ത്തകള്‍ അതിന് പിന്നിലെ കാരണം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ഭാര്യക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വസ്തുവിന്‍റെ മണം ഭര്‍ത്താവിന് വെറുപ്പാണെന്ന കാരണത്താല്‍ വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് കുവൈത്തിലെ ദമ്പതികള്‍. നിലവില്‍ കുവൈത്തിലെ കുടുംബ കോടതിയില്‍ നിലനില്‍ക്കുന്ന കേസ്...
- Advertisement -spot_img

Latest News

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...
- Advertisement -spot_img