Friday, July 18, 2025

Latest news

വീടിനുള്ളിൽ 5 അസ്ഥികൂടങ്ങൾ; മൂന്നരക്കൊല്ലമായി വീട് പൂട്ടിയ നിലയിൽ; സംഭവം കർണാടകയിലെ ചിത്രദുർ​ഗയിൽ, അന്വേഷണം

ബം​ഗളൂരൂ: കർണാടകയിൽ ദുരൂഹസാഹചര്യത്തിൽ 5 പേരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ചിത്രദു‍ർഗ ജില്ലയിലെ ചല്ലകരെ ഗേറ്റിന് സമീപമുള്ള വീട്ടിലാണ് അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. 2019 ജൂലൈയിലാണ് ഈ കുടുംബത്തിലെ അ‍ഞ്ച് പേരെയും അവസാനമായി പുറത്ത് കണ്ടതെന്ന് അയൽവാസികൾ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മകൾ ത്രിവേണി (62), മക്കളായ...

രണ്ടാം വന്ദേ ഭാരത് മംഗളൂരുവിലേക്ക് നീട്ടുന്നു ;മംഗളൂരു-ഗോവ വന്ദേ ഭാരത് നാളെ തുടങ്ങും

കണ്ണൂർ: രണ്ടാം വന്ദേ ഭാരത് മംഗളൂരുവിലേക്ക് സർവീസ് നീട്ടുന്നു. കാസർകോട്-തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (20631/20632) ആണ് ജനുവരി ആദ്യവാരംമുതൽ മംഗളൂരുവിൽനിന്ന് പുറപ്പെടുക. കാസർകോട്-മംഗളൂരു 46 കിലോമീറ്ററിൽ ഉടൻ പരീക്ഷണ ഓട്ടം നടത്തും. മംഗളൂരു-ഗോവ വന്ദേഭാരതിന്റെ ഉദ്ഘാടനത്തിനുശേഷമായിരിക്കും ഇത്. സമയക്രമം പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ വന്ദേഭാരത് രാവിലെ ഏഴിനാണ് കാസർകോടുനിന്ന് ആരംഭിക്കുന്നത്. കാസർകോടുനിന്ന് മംഗളൂരുവിലേക്ക് അരമണിക്കൂർ മതി. മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ 615...

രണ്ട് മന്ത്രിമാര്‍ രാജിവച്ചു, 27 പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് ഇനി ആജീവനാന്ത പെൻഷൻ; സര്‍ക്കാരിന് വൻ ബാധ്യത

തിരുവനന്തപുരം: രണ്ടരവർഷത്തിന് ശേഷം രണ്ട് മന്ത്രിമാർ രാജിവെച്ചതോടെ പേഴ്സനൽ സ്റ്റാഫുകളുടെ പെൻഷൻ ഇനത്തിൽ സർക്കാറിന് ഉണ്ടാകുന്നത് വലിയ ബാധ്യത. രണ്ട് മന്ത്രിമാരുടെയും സ്റ്റാഫിൽ രാഷ്ട്രീയ നിയമനം ലഭിച്ച 27 പേർക്കും ഇനി ആജീവനാന്ത പെൻഷൻ കിട്ടും. പുതിയ മന്ത്രിമാരുടെ സ്റ്റാഫിൽ പുതുതായി എത്തുന്ന സ്റ്റാഫുകളുടെ ബാധ്യത വേറെയും ഉണ്ടാകും. 3450 രൂപ മുതൽ ആറായിരം...

വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയ വിജയിക്ക് ചെരുപ്പേറ് കിട്ടാന്‍ കാരണം ഇതോ.!

ചെന്നൈ: അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിച്ച് മടങ്ങുമ്പോള്‍ തമിഴ് സൂപ്പര്‍താരം വിജയിക്ക് ചെരുപ്പേറ് കിട്ടിയത് വലിയ വാര്‍ത്തയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് വിജയ് കാറിലേക്ക് പോകുകയായിരുന്നു. ഈ അവസരത്തിലാണ് നടന് നേരെ ചെരുപ്പേറ് നടന്നിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആരാണ് ചെരുപ്പ് എറിഞ്ഞത് എന്ന് വ്യക്തമല്ലെങ്കിലും കുറേക്കാലമായി വിജയിക്കെതിരെ...

രക്തസ്രാവം, അവശനിലയിലായി 7 വയസുകാരന്‍, കാരണം ശ്വാസകോശത്തിൽ കുടുങ്ങിയ 5സെന്‍റിമീറ്റർ നീളമുള്ള ഹിജാബ് പിന്‍

കൊച്ചി: കളിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങിയ സൂചി 7 വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തു. മാലിദ്വീപ് സ്വദേശിയായ കുട്ടി ഈ മാസം 22 നാണ് വസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന വലിയ സൂചിയായ ഹിജാബ് പിൻ കളിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങിയത്. ഇതേ തുടർന്ന് രക്തസ്രാവം അനുഭവപ്പെട്ട കുട്ടിയെ ഉടൻ തന്നെ മാലിദ്വീപിലുള്ള ഇന്ദിരാഗാന്ധി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ചു. ഇവിടെ...

‘നീയിത് വച്ചോളൂ പൊന്നുമോനേ’; ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പിഞ്ചോമനയുടെ കൈയിൽ ബിസ്‌കറ്റ് വച്ച് കൊടുത്ത് പിതാവ്- ഹൃദയഭേ​ദക ദൃശ്യങ്ങൾ

ഗസ്സയിൽ ഇസ്രായേൽ കര-വ്യോമാക്രമണത്തിന് ഇരകളായ ഫലസ്തീൻ ജനതയുടെ ദയനീയതയുടെ നിരവധി കണ്ണീർകാഴ്ചകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കുരുന്നുകളുടെയും വയോധികരുടേയുമടക്കം അതിലുൾപ്പെടും. മക്കളെ നഷ്ടമായ മാതാപിതാക്കളുടെയും മാതാപിതാക്കളെ നഷ്ടമായ മക്കളുടേയുമൊക്കെ കരളലിയിക്കുന്ന ദൃശ്യങ്ങൾ ലോകം ഇതിനോടകം കണ്ടു. അവയിൽ പലതും കാണുന്നവരുടെ കണ്ണു നനയിക്കുന്നതായിരുന്നു. അത്തരത്തിലുള്ള രണ്ട് ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇസ്രായേൽ ക്രൂരതയിൽ കൊല്ലപ്പെട്ട തന്റെ പിഞ്ചോമനയുടെ...

വീടിന് സമീപമുള്ള കുളത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു

പാലക്കാട്: ഒന്നര വയസ്സുകാരന്‍ കുളത്തില്‍ വീണ് മുങ്ങി മരിച്ചു. പാലക്കാട് പട്ടാമ്പി കൊപ്പം വണ്ടുംതറയിലാണ് സംഭവം. വണ്ടുംതറ കിഴക്കേതിൽ ഉമ്മറിന്‍റെയും മുബീനയുടെയും മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്. വീടിനോട് ചേർന്ന് നൂറു മീറ്റർ അകലെയാണ് കുളം. വൈകിട്ട് മൂന്നോടെ കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്നും കണ്ടെത്തിയത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും...

പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പമുള്ള ഫോട്ടോഷൂട്ട്; അധ്യാപികയുടെ പ്രതികരണം

ബംഗളൂരു: സ്‌കൂള്‍ പഠനയാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം എടുത്ത ഫോട്ടോകള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് അധ്യാപിക ആര്‍ പുഷ്പലത. അമ്മ-മകന്‍ ബന്ധമാണ് തങ്ങള്‍ തമ്മിലെന്നാണ് ഫോട്ടോയെ കുറിച്ചുള്ള സ്‌കൂള്‍ അധികൃതരുടെ ചോദ്യങ്ങള്‍ക്ക് പുഷ്പലത നല്‍കിയ മറുപടി. ടൂറിനിടെ എടുത്ത സ്വകാര്യ ഫോട്ടോ ചോര്‍ന്നതില്‍ വിഷമമുണ്ടെന്നും പുഷ്പലത പറഞ്ഞു. ചിന്താമണി മുരുഗമല്ല സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്രധാന അധ്യാപികയാണ്...

ഇച്ചിലങ്കോട് പച്ചമ്പളം ഉറൂസ് പ്രചരണ പോസ്റ്റർ പ്രകാശനം ചെയ്തു

പച്ചമ്പളം: 2024 ഫെബ്രവരിയിൽ നടക്കുന്ന ഇച്ചിലങ്കോട് പച്ചമ്പളം ബാവ ഫഖീർ ഉറൂസ് പ്രചരണ പോസ്റ്റർ ഉറൂസ് കമ്മിറ്റി കൺവീനർ മൊയ്‌ദീൻ കുഞ്ഞി അഹ്മദ് ഹാജി, കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് അൻസാർ ഷേറുൽ, ജനറൽ സെക്രട്ടറി മുഹമ്മദ് കുട്ടി ഹാജി, ഇർഷാദ് ഫൈസി, അഡ്‌വൈസർ അഡ്വ . മുഹമ്മദ് അനസ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു....

‘ഹിന്ദുത്വയും ഹിന്ദു വിശ്വാസവും ഒന്നല്ല’; ബിജെപിക്കെതിരെ സിദ്ധരാമയ്യ

ബംഗളൂരു: ഹിന്ദുത്വ പ്രത്യയശാസ്ത്രവും ഹിന്ദു വിശ്വാസവും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്ന് കർണാടക മുഖ്യമ​ന്ത്രി സിദ്ധരാമയ്യ. ബംഗളൂരുവിൽ നടന്ന കോൺഗ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്താണ് മൃദു ഹിന്ദുത്വയും തീവ്ര ഹിന്ദുത്വയും? ഹിന്ദുത്വ എപ്പോഴും ഹിന്ദുത്വയാണ്. ഞാനൊരു ഹിന്ദുവാണ്. ഹിന്ദുത്വയും ഹിന്ദുവും വ്യതസ്തമാണ്. ഞങ്ങളും രാമനെ ആരാധിക്കുന്നില്ലേ? ബിജെപി മാത്രമാണോ ആരാധിക്കുന്നത്? ഞങ്ങളും രാമക്ഷേത്രങ്ങൾ നിർമിച്ചിട്ടില്ലേ? ഞങ്ങളും...
- Advertisement -spot_img

Latest News

‘നിമിഷപ്രിയക്ക് മാപ്പുനൽകരുത്’; തലാലിന്റെ സഹോദരന്റെ FB-യിൽ അറബിയിൽ കമന്റിട്ട് മലയാളികളുടെ പ്രകോപനം

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ. നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ...
- Advertisement -spot_img