പുതുവർഷം പിറന്നു. ലോകമെങ്ങും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും 2024 നെ വരവേറ്റു. രാജ്യത്തെ വിവിധയിടങ്ങളിളെല്ലാം വ്യത്യസ്‍തമായ ന്യൂയെർ ആഘോഷങ്ങളാണ് ഉണ്ടായിരുന്നത്. പാട്ടും ഡാന്‍സുമൊക്കെയായി പുതുവർഷം ആഘോഷിക്കുകയാണ് ജനങ്ങള്‍.
ശുഭ പ്രതീക്ഷയുമായി മലയാളികളും 2024 നെ വരവേറ്റു. കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം പുതുവർഷ ആഘോഷങ്ങള്‍ തകർത്തു. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പുതുവത്സരം ആഘോഷിക്കാനായി നിരവധിയാളുകൾ എത്തി. പുതുവർഷത്തെ...
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി ഒന്നര കിലോയിലധികം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. കോഴിക്കോട് കിഴക്കോത്ത് സ്വദേശി മലയിൽ മുഹമ്മദ് ജിയാദ് (24), കാസർകോട് പള്ളിക്കര സ്വദേശി അഷ്റഫ് (30) എന്നിവരാണ് പിടിയിലായത്.
ബ്രെഡ് ടോസ്റ്റിന് അകത്തും ശരീരത്തിലും ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായിട്ടാണ് രണ്ട്...
അബുദാബി: മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 259-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ രണ്ട് കോടി ദിര്‍ഹം (45 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരൻ. അൽ ഐനിൽ താമസിക്കുന്ന ഇന്ത്യക്കാരനായ മുനവർ ഫൈറൂസ് ആണ് 062240 എന്ന ടിക്കറ്റ് നമ്പരിലൂടെ സ്വപ്‌ന വിജയം സ്വന്തമാക്കിയത്....
ക്രിക്കറ്റ് കളി കഴിഞ്ഞയുടൻ വെള്ളം കുടിച്ച 17കാരൻ മരിച്ചു. ഉത്തർപ്രദേശിലെ അൽമോറ ജില്ലയിലാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
ശനിയാഴ്ചയാണ് സംഭവം. ഹസൻപൂരിലെ കയാസ്താനിൽ നിന്നുള്ള പത്താം ക്ലാസ് വിദ്യാർത്ഥി പ്രിൻസ് സൈനി സുഹൃത്തുക്കൾക്കൊപ്പം ചാമുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ പോയിരുന്നു. കളി കഴിഞ്ഞയുടൻ തണുത്ത വെള്ളം കുടിച്ച പ്രിൻസ് പെട്ടെന്ന് ബോധരഹിതനായി....
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ എല്ലാ അവകാശങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമായി നല്‍കുന്നതിനെതിരെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ. രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രധാനമന്ത്രിയെ കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് നടക്കുന്നത്. ഇതു ശരിയല്ലെന്ന് അദേഹം വ്യക്തമാക്കി. പരിപാടി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്ഥിതിക്ക് രാഷ്ട്രപതി ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതാണ് നല്ലതെന്നും ഉദ്ധവ് പറഞ്ഞു.
രാമ ക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയ പരിപാടിയാക്കി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി എട്ട് മണി മുതല്‍ നാളെ പുലര്‍ച്ചെ ആറു മണി വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധവുമായി പമ്പുടമകള്‍. പെട്രോള്‍ പമ്പുകള്‍ക്ക് നേരെയുളള ആക്രമണങ്ങള്‍ ചെറുക്കാന്‍ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് സൂചനാ സമരവുമായി സ്വകാര്യ പെട്രോള്‍ പമ്പുടമകള്‍ രംഗത്തെത്തിയത്. ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തിലാണ് സമരം.
സംസ്ഥാനത്ത് പെട്രോള്‍...
ദുബായ്: പ്രവാസ ജീവിതത്തിൽ 50 വർഷം തികച്ചിരിക്കുകയാണ് മലയാളി വ്യവസായി എം എ യൂസഫലി. അഹമ്മദാബാദിൽ ഇഷ്യൂ ചെയ്ത പാസ്പോർട്ടുമായി, മുംബൈ തുറമുഖത്ത് നിന്ന് 1973 ൽ തുടങ്ങിയ യാത്ര അന്‍പത് വർഷങ്ങളാണ് പിന്നിട്ടിരിക്കുന്നത്. അന്നു തൊട്ടിന്നോളം പോയ രാജ്യങ്ങളുടെ സീൽ പതിഞ്ഞു തീർന്ന പാസ്പോർട്ടുകൾ 42 എണ്ണമാണ്. ആദ്യത്തെ പാസ്പോർട്ട് പൊന്ന് പോലെ...
പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുമായി പൊലീസും എക്സൈസും രംഗത്ത്. പ്രധനപ്പെട്ട നഗരങ്ങളായ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് എക്സൈസ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകി. ഡിജെ പാർട്ടി നടത്തുന്ന ഹോട്ടലുകളും റെസ്റ്റോറൻ്റുകളും മുൻ കൂട്ടി എക്സൈസിന്റെ അനുമതി വാങ്ങാൻ നിർദ്ദേശം നൽകി.
തിരുവനന്തപുരത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ ശക്തമാക്കാനാണ് പൊലീസ് നീക്കം. രാത്രി 12...
കുവൈത്തില്‍ ഇറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചു. ബേർഡ് ഇൻഫ്ലുവൻസ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് പക്ഷികൾ, പക്ഷിയുൽപന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
ജീവനുള്ള പക്ഷികൾക്കും ശീതീകരിച്ച പക്ഷിമാംസത്തിനും മുട്ടക്കും വിലക്ക് ബാധകമാണ്. ഇത് സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്‍ ഫുഡ് സേഫ്റ്റി ഫോർ സുപ്രീം...
കോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിൽ ഓരോ രാഷ്ട്രീയ പാർട്ടികൾക്കും ഓരോ നയം ഉണ്ടാകുമെന്നും അതനുസരിച്ച് അവർ നിലപാടെടുക്കട്ടെയെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. അതാതു രാഷ്ട്രീയ പാർട്ടികൾ അവരുടെ നയം അനുസരിച്ച് ക്ഷണം സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. സമസ്തയ്ക്ക് അതിൽ അഭിപ്രായം പറയേണ്ടതില്ല. പറയില്ല- അദ്ദേഹം വ്യക്തമാക്കി.
സുപ്രഭാതം പത്രത്തിലെ ലേഖനം...
കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ.
നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ...