ന്യൂഡൽഹി: ഹിറ്റ്‌ലറുടെ കാലത്തെ ജൂതന്മാരെപ്പോലെയാണു കഴിഞ്ഞ പത്തു വർഷക്കാലം നരേന്ദ്ര മോദി സർക്കാരിനു കീഴിൽ രാജ്യത്തെ മുസ്‌ലിംകൾ കഴിയുന്നതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. രാമക്ഷേത്ര പ്രതിഷ്ഠ നടത്തിയ ജനുവരി 22 ചരിത്രദിനമാണെന്നാണ് രാഷ്ട്രപതി പറഞ്ഞത്. എന്നാൽ, ഗ്യാൻവാപി പള്ളിയിൽ പൂജയ്ക്ക് അനുമതി നൽകിയ ജനുവരി 31ഉം ചരിത്രദിനമാണെന്ന് ഉവൈസി പറഞ്ഞു. 500 വർഷം...
കോഴിക്കോട്: ഗോഡ്സെ അനുകൂല ഫേസ്ബുക് കമന്റിട്ട എൻഐടി പ്രൊഫസർ ഷൈജ ആണ്ടവനെതിരെ കേസ്. എസ്എഫ്‌ഐ ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസാണ് കേസെടുത്തത്. ഷൈജക്കെതിരെ എംകെ രാഘവൻ എംപി എൻഐടി ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. വിദ്വേഷ പരാമർശത്തിൽ അധ്യാപികക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് എംകെ രാഘവന്റെ ആവശ്യം. ഷൈജ ആണ്ടവന്റെ പോസ്റ്റിനെതിരെ കെഎസ്‌യു...
അബുദാബി: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിമാന ടിക്കറ്റിനൊപ്പം പ്രീ അപ്രൂവ്ഡ് ഓണ്‍ അറൈവല്‍ വിസ സൗകര്യം നല്‍കാന്‍ തീരുമാനിച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. യുഎസ് വിസ, യുഎസ് ഗ്രീൻ കാർഡ്, ഇയു റെസിഡൻസി അല്ലെങ്കിൽ യുകെ റെസിഡൻസി എന്നിവയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാവുക. എമിറേറ്റ്സ് എയര്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന...
പാലിയേറ്റീവ് പരിചരണ രംഗത്ത് കേരളം വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ.). സാന്ത്വന പരിചരണത്തില്‍ കേരളം പിന്തുടരുന്ന സവിശേഷ മാതൃകയ്ക്കാണ് അംഗീകാരം. ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ പൂര്‍വേഷ്യന്‍ റീജിയണല്‍ വര്‍ക്ക്‌ഷോപ്പിനെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കേരളത്തിലെ പാലിയേറ്റീവ് കെയര്‍ രംഗത്തെ അഭിനന്ദിച്ചത്.
സാമൂഹികാധിഷ്ഠിത പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയില്‍ മാത്രമല്ല, വികസ്വര രാജ്യങ്ങളിലും കേരളം ഒരു...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം കേരളാ പൊലീസ് പിടികൂടി. ഏതാണ്ട് 1.15 കോടി രൂപ വിലവരുന്ന ഒന്നേ കാൽ കിലോ സ്വര്‍ണമാണ് ക്യാപ്സൂൾ രൂപത്തിലാക്കി കടത്തിയത്. ശരീരത്തിന് അകത്ത് സ്വര്‍ണം ഒളിപ്പിച്ചായിരുന്നു കടത്ത്. വിമാനത്താവളത്തിൽ കസ്റ്റംസിന്റെയും റവന്യൂ ഇന്റലിജൻസിന്റെയും കണ്ണുവെട്ടിച്ച് പുറത്തുകടന്ന പ്രതികൾക്ക് പക്ഷെ കേരളാ പൊലീസിനെ കബളിപ്പിക്കാൻ കഴിഞ്ഞില്ല. യുഎഇയിൽ...
ആഗ്ര: താജ്മഹലിന് സമീപത്തെ ഉറൂസിനെതിരെ പരാതിയുമായി ഹിന്ദുമഹാ സഭ. ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ ആഗ്ര കോടതിയിൽ ഹരജി നൽകി. ഉറൂസിന് താജ് മഹലിൽ സൗജന്യ പ്രവേശനം നൽകുന്നതിനെയും ഹരജിയിൽ ചോദ്യം ചെയ്യുന്നു. ഹരജി സ്വീകരിച്ച കോടതി മാർച്ച് നാലിന് വാദം കേൾക്കും.
ഈ വർഷം ഫെബ്രുവരി 6 മുതൽ...
ബെംഗളൂരു: മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവം. തണ്ണീര്‍ കൊമ്പൻ ചരിയാനുണ്ടായ കാരണം വ്യക്തമല്ല. തണ്ണീര്‍ കൊമ്പൻ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചു. ബന്ദിപ്പൂരിലെത്തിച്ചശേഷമാണ് ആന ചരിഞ്ഞത്. ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു.വെറ്ററിനറി...
ദില്ലി: കുറഞ്ഞ വിലയിൽ അരി ലഭ്യമാക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതി 'ഭാരത് അരി' അടുത്തയാഴ്ച ആരംഭിക്കുമെന്ന് റിപ്പോർട്ട്. കിലോയ്ക്ക് 29 രൂപക്ക് അടുത്തയാഴ്ച മുതൽ അരി ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു. നിയന്ത്രണത്തിൻ്റെ ഭാഗമായി അരിയുടെ സ്റ്റോക്ക് വെളിപ്പെടുത്താൻ വ്യാപാരികളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. വിവിധ ഇനം അരികളുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും കഴിഞ്ഞ ഒരു വർഷത്തിനിടെ...
കോയമ്പത്തൂർ: പാർട്ടിയുടെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 23 ജോഡികളുടെ വിവാഹം നടത്തിക്കൊടുത്ത് മുസ്ലിം ലീഗ് തമിഴ്‌നാട് സ്റ്റേറ്റ് കമ്മിറ്റി. ആള്‍ ഇന്ത്യ മുസ്ലിം സെന്‍ററിന്‍റെ നേതൃത്വത്തില്‍ വ്യാഴാഴ്ച കോയമ്പത്തൂരിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങളിൽ നിന്നുള്ള 23 ദമ്പതികളുടെ വിവാഹം നടത്തി. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൻ്റെ (ഐയുഎംഎൽ) 75-ാം വാർഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്....
കാസർകോട്: കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. ബാവ നഗറിലെ പ്രവാസിയായ മജീദിന്റെ മകൾ ഷുഹൈറ (36) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുളിമുറിയിൽ കുഴഞ്ഞുവീണ യുവതിയെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. സൈനിക ഉദ്യോഗസ്ഥനായ കോഴിക്കോട്ടെ ശരീദിന്റെ ഭാര്യയാണ്. ഷക്കീലയാണ് മാതാവ്. സഹോദരങ്ങൾ: ഫവാസ്,...
താൻ കൊല്ലപ്പെട്ടുവെന്ന ഇറാന്റെയും സോഷ്യൽ മീഡിയയുടെയും പ്രചാരണങ്ങൾക്ക് ചുട്ടമറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഒരു കഫേയിൽ ഇരുന്ന് കോഫി കുടിക്കുന്ന വീഡിയോ പങ്കുവെച്ചാണ്...