ന്യൂഡൽഹി: രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങാൻ സുപ്രീംകോടതി ആവശ്യപ്പെട്ട ബില്‍ക്കീസ് ബാനു കേസിലെ പ്രതികൾ മുങ്ങി. 11 പ്രതികളിൽ ഒമ്പതു പേരാണ് ഒളിവിൽ പോയത്. ഇവർ താമസിച്ച ഗുജറാത്തിലെ ദഹോദ് ജില്ലയിലെ രന്ധിക്പുര്‍, സിങ്വാദ് ഗ്രാമങ്ങളിലെ വീടുകൾ ഒഴിഞ്ഞുകിടക്കുകയാണ്. 2008 ജനുവരി 21ന് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് സി.ബി.ഐ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. പക്ഷേ, പ്രതികളെ...
കാസര്‍കോട്: ചൂരിയിലെ മദ്റസാധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്ന തീയതി തീരുമാനിക്കാൻ കേസ് ജനുവരി 20ലേക്ക് മാറ്റിവെച്ചു. വിചാരണയും അന്തിമവാദവും തുടര്‍നടപടികളും പൂര്‍ത്തിയായ കേസ് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിച്ചിരുന്നു.
വിധി പറയുന്നതിന് മുമ്പുള്ള അവസാനവാദമാണ് കോടതിയില്‍ നടക്കുന്നത്. ഈ മാസം തന്നെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ്...
നമ്മളില്‍ പലര്‍ക്കുമുള്ള ശീലമാണ് ഉറക്കമെണീറ്റാലുടന്‍ ഫോണിലേക്ക് നോക്കുക എന്നത്. സമയം അറിയുന്നതിനും മേസേജോ മറ്റ് അറിയിപ്പുകളോ നോക്കുന്നതിനും അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുമൊക്കെയായിട്ടാവാം നാം ഇങ്ങനെ ഉണര്‍ന്നെണീല്‍ക്കുമ്പോള്‍ തന്നെ ഫോണിലേക്ക് നോക്കാന്‍ കാരണം. എന്നാല്‍ ഈ ശീലം അപകടകരമാണെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍.
ഉറക്കമുണര്‍ന്ന് ഫോണിലെ അറിയിപ്പുകള്‍ വായിക്കുമ്പോള്‍ നമുക്ക് രാവിലെ തന്നെ സമ്മര്‍ദ്ദവും...
കൊച്ചി: നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കരിപ്പൂരിൽ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് രണ്ട് കോടി രൂപയുടെ സ്വർണമാണ് കണ്ടെത്തിയത്. ദുബായിൽ നിന്ന് വന്ന ഇൻഡിഗോ വിമാനത്തിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.
നെടുമ്പാശ്ശേരിയിൽ മൂന്ന് യാത്രക്കാരിൽ നിന്നുമാണ് സ്വർണം കണ്ടെത്തിയത്. രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേകാൽ കിലോ സ്വർണവും ഒരു...
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം. കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ദേശീയ പാത ഉപരോധിക്കാനുള്ള പ്രവർത്തകരുടെ നീക്കം പൊലീസ് തടഞ്ഞു. നേതാക്കളുൾപ്പെടെ പത്തോളം പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.
നാളെ പന്ത്രണ്ട് മണിക്ക് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിനും...
ധൻബാദ് (ജാർഖണ്ഡ്): ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയോടെ 85 കാരിയായ സ്ത്രീ തന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട മൗനവ്രതം അവസാനിപ്പിക്കും. 1992ൽ ബാബറി മസ്ജിദ് തകർത്ത ദിവസമാണ് സരസ്വതി ദേവി പ്രതിജ്ഞയെടുത്തത്. അയോധ്യയിൽ രാമക്ഷേത്രം ഉയരുന്നതുവരെ മൗനവ്രതമാചരിക്കുമെന്നായിരുന്നു പ്രതിജ്ഞ. രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ മാത്രമേ മൗനം വ്രതം അവസാനിപ്പിക്കൂവെന്നും സരസ്വതി ദേവി...
കോഴിക്കോട്:രഹസ്യ വിവരത്തെ തുടർന്ന് ദുബായിൽ നിന്നും വന്ന ഇൻഡിഗോ ഫ്ലൈറ്റ് നമ്പർ 6E1474 യിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ വിമാനത്തിന്റെ പിന്നിലെ ടോയ്‌ലറ്റിലെ ഡസ്റ്റ് ബിൻ ക്യാബിനിൽ ഒളിപ്പിച്ചിരുന്ന ടേപ്പുകൊണ്ട് പൊതിഞ്ഞ 3317 ഗ്രാം ഭാരമുള്ള രണ്ട് സ്വർണ്ണ പാക്കറ്റുകൾ കണ്ടെത്തി. ഇതിനുള്ളിൽ നിന്നും 2 കോടി രൂപ മൂല്യവും 3264 ഗ്രാം ഭാരവും...
റിയാദ്: വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേരുൾപ്പടെ 13 പേർ മരിച്ചു. ഉംറക്കായി സ്വന്തം കാറിൽ മക്കയിലേക്ക് പുറപ്പെട്ട യമൻ പൗരനും കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ ഓങ്കോളജി കൺസൾട്ടൻറുമായ ഡോ. ജാഹിം അൽശബ്ഹിയെയും കുടുംബത്തെയും കൂടാതെ മറ്റ് രണ്ട് കാറുകളിലും ഒരു ട്രക്കിലുമുള്ള ആളുകളുമാണ് അപകടത്തിൽപ്പെട്ടത്.
റിയാദിൽ നിന്ന് 75 കിലോമീറ്ററകലെ മുസാഹ്മിയയിൽ...
കുപ്പിവെള്ളത്തിലൂടെ വന്‍തോതില്‍ അതിസൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങള്‍ മനുഷ്യ ശരീരത്തിലെത്തിച്ചേരുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഒരു ലീറ്റര്‍ കുപ്പി വെള്ളത്തില്‍ ഏകദേശം രണ്ടുലക്ഷത്തിനാല്‍പതിനായിരത്തോളം പ്ലാസ്റ്റിക് കണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. തലമുടിയുടെ ഏഴിലൊന്ന് വീതിയാണ് രൂപം കണക്കാക്കിയാല്‍ കുപ്പിവെള്ളത്തിലെ നാനോ പ്ലാസ്റ്റികിന് ഉണ്ടാവുകയെന്നും പഠനം വെളിപ്പെടുത്തുന്നു. മുന്‍പ് കണക്കാക്കിയിരുന്നതിനെക്കാള്‍ നൂറിരട്ടി...
മംഗളൂരു: അബുദാബിയില്‍ നിന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 98,68,750 രൂപ വിലമതിക്കുന്ന സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. 1579 ഗ്രാം തൂക്കമുള്ള സ്വര്‍ണമാണ് കടത്താന്‍ശ്രമിച്ചത്. തിങ്കളാഴ്ച വൈകീട്ട് അബുദാബി-മംഗളൂരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് യാത്രക്കാരന്‍ വിമാനത്താവളത്തില്‍ എത്തിയത്. യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ദേഹപരിശോധന നടത്തുകയായിരുന്നു. എക്സ്റേ പരിശോധനയില്‍...