Monday, July 14, 2025

Latest news

ട്രെയിനിൽ ഉറങ്ങിക്കിടന്ന മലയാളി യുവതിക്ക് നേരെ നഗ്നതാ പ്രദർശനവും സ്വയംഭോഗവും; 42 കാരൻ ഗോവയിൽ അറസ്റ്റിൽ

ട്രെയിനിൽ യുവതിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ. ചൊവ്വാഴ്ച പൂർണ എക്‌സ്‌പ്രസിലെ സ്ലീപ്പർ കോച്ചിലാണ് സംഭവം. ഉറങ്ങുകയായിരുന്ന 22 കാരിയായ മലയാളി യുവതിക്ക് മുന്നിലിരുന്ന് 42 കാരൻ ലൈംഗികാവയവം പ്രദർശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. കേരളത്തിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ഗോവയിലേക്ക് പോവുകയായിരുന്ന യുവതി. ട്രെയിൻ കർണാടകയിലെ ഗോകർണ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. സ്ലീപ്പർ കോച്ചിൽ ഉറങ്ങുകയായിരുന്ന...

കർണാടകയിൽ ബി.ജെ.പി എം.എൽ.എ സോമശേഖർ ഡി.കെ ശിവകുമാറിനെ കണ്ടു; കോൺഗ്രസിൽ ചേരുമെന്ന് സൂചന

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ബി.ജെ.പി നേതാവും യശ്വന്ത്പൂർ എം.എൽ.എയുമായ എസ്.ടി സോമശേഖർ കോൺഗ്രസിൽ ചേരുമെന്ന് സൂചന. സോമശേഖർ കഴിഞ്ഞ ദിവസം കർണാടക ഉപമുഖ്യമന്ത്രിയും പി.സി.സി പ്രസിഡന്റുമായ ഡി.കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി. യശ്വന്ത്പുര കൂടി ഉൾപ്പെടുന്ന ബെംഗളൂരു നോർത്ത് ലോക്‌സഭാ മണ്ഡലത്തിൽ ബി.ജെ.പി മുൻ ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയെ മത്സരിപ്പിക്കാനുള്ള...

കരാര്‍ തുക സര്‍ക്കാര്‍ നല്‍കിയില്ല; ജീവനക്കാരെ പിന്‍വലിച്ച് കെല്‍ട്രോണ്‍; എ.ഐ ക്യാമറ നോക്കുകുത്തി

ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള എ.ഐ ക്യാമറ പദ്ധതി തുടക്കത്തില്‍ തന്നെ നിലയ്ക്കുന്ന അവസ്ഥയില്‍. പ്രവര്‍ത്തനം തുടങ്ങി ആറുമാസമായിട്ടും ഒരു രൂപ പോലും സര്‍ക്കാര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് എല്ലാ നിയമലംഘനങ്ങള്‍ക്കും പിഴ ഈടാക്കുന്നത് കെല്‍ട്രോണ്‍ അവസാനിപ്പിച്ചു. പ്രതിദിന നോട്ടിസുകളുടെ എണ്ണം 40,000ല്‍ നിന്ന് 14,000 ആയും കുറച്ചു. ഇതിന് പുറമെ കണ്‍ട്രോണ്‍ റൂമിലെ 44...

ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; ‘വാട്ട്സ്ആപ്പില്‍’ കിട്ടില്ല ഇതൊന്നും.!

ദില്ലി: പുതിയ അപ്ഡേറ്റുമായി ടെലിഗ്രാമെത്തിയെന്ന് റിപ്പോർട്ടുകൾ. ഇക്കുറി ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പുതുക്കിയ ഡിലീറ്റ് ആനിമേഷനോടൊപ്പം വോയ്‌സ്, വീഡിയോ കോളുകളിൽ പുതിയ ഡിസൈൻ കൊണ്ടുവരുന്ന അപ്‌ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. പൂർണ്ണമായി എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ, വോയ്‌സ്, വീഡിയോ കോളുകൾ എന്നിവയിലൂടെ ആളുകളുമായി ബന്ധപ്പെടാൻ രാജ്യത്തുടനീളമുള്ള നിരവധി പേർ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്. പുതിയ യൂസർ ഇന്റർഫേസ് കുറച്ച് റിസോഴ്സുകൾ...

ലൈംഗിക വൈകൃതം വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാം; നിർ‌ണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: ഭാര്യയോട് ലൈംഗിക വൈകൃതം കാണിക്കുന്നത് ക്രൂരതയാണെന്നും അത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്നും ഹൈക്കോടതി. ജസ്റ്റിസുമാരായ അമിത് റാവലും സിഎസ് സുധയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ്‌ ഉത്തരവ്. ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായാല്‍ അത് വിവാഹമോചനം അനുവദിക്കാൻ മതിയായ കാരണമാണ്. വിവാഹമോചനം നൽകണമെന്ന ആവശ്യം നിരസിച്ച കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് എറണാകുളം...

പൗരത്വഭേദഗതി നിയമം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാൻ കേന്ദ്രനീക്കം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് വിജ്ഞാപനം ചെയ്യാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ചട്ടങ്ങള്‍ ഉടന്‍ വിജ്ഞാപനം ചെയ്യുമെന്നും അതിനുശേഷം നിയമം രാജ്യത്ത് നടപ്പാക്കാന്‍ കഴിയുമെന്നും കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിയമം നടപ്പാക്കുന്നതോടെ യോഗ്യതയുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയായിരിക്കും. ഇതിനുള്ള പോര്‍ട്ടലും...

ദാവൂദ് ഇബ്രാഹിമിന്റെ കുടുംബവീട് വില്‍ക്കുന്നു; ലേലം വെള്ളിയാഴ്ച

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കുടുംബവീട് ലേലത്തിന് ഒരുങ്ങുന്നു. വെള്ളിയാഴ്ചയാണ് ലേലം നിശ്ചയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ രത്നഗിരിയിലെ വീട് കൂടാതെ മറ്റു 3 വസ്തുവകകള്‍ കൂടി വില്‍ക്കാന്‍ സാധ്യതയുണ്ട്. സ്മഗ്ലേര്‍സ് ആന്റ് ഫോറിന്‍ എക്സ്ചേഞ്ച് മാനിപുലേറ്റേഴ്സ് ആക്ട് പ്രകാരമാണ് വീടും വസ്തുവകകളും കണ്ടുകെട്ടിയത്. മുംബൈയിലാണ് ലേലം നടക്കുക. കഴിഞ്ഞ 9 വര്‍ഷത്തിനിടെയില്‍ ദാവൂദിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പതിനൊന്നോളം...

‘ഇതാണോ ഇന്ത്യൻ റെയിൽവേയുടെ രീതി’; ചോദ്യം ചെയ്ത് സോഷ്യൽ മീ‍ഡിയ, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്; പ്രതികരണം

മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് റെയിൽവേ ട്രാക്കിൽ മാലിന്യം വലിച്ചെറിയുന്ന ഹൗസ് കീപ്പിംഗ് സ്റ്റാഫിന്‍റെ വീഡിയോ വൈറല്‍ ആകുന്നു. ഡിസംബർ 31 ന് മുംബൈ മാറ്റേഴ്‌സ് എന്ന പേജാണ് എക്‌സിൽ ഈ വീഡിയോ പങ്കുവെച്ചത്. ഹൗസ് കീപ്പിംഗ് സംഘത്തിലെ ഒരാൾ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഒരു ബാഗ് നിറയെ മാലിന്യം വലിച്ചെറിയുന്നതായി വീഡിയോയിൽ കാണാം. തുടർന്ന്...

വയറുവേദനയും ശ്വാസതടസവും; രണ്ടുമാസം ഗര്‍ഭിണിയായ യുവതി ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ മരിച്ചു

കാസർകോട്: രണ്ടുമാസം ഗര്‍ഭിണിയായ യുവതി മംഗളൂരുവിലെ ആശുപത്രിയിലേയ്ക്കുള്ള വഴിമധ്യേ മരണപ്പെട്ടു. കാലച്ചാനടുക്കം സ്വദേശി സിദ്ദീഖിന്റെ ഭാര്യ ഫൗസിയ (35)ആണ് മരിച്ചത്. രണ്ടുമാസം ഗര്‍ഭിണിയായ ഫൗസിയ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ വയറുവേദനയും ശ്വാസംമുട്ടലും ഗുരുതരമായതിനെതുടര്‍ന്നാണ് മംഗളൂരുവിലേയ്ക്ക് കൊണ്ടുപോയത്. ഉപ്പളയിലെത്തിയപ്പോള്‍ സ്ഥിതി വഷളായി. തുടര്‍ന്ന് മംഗല്‍പ്പാടി താലൂക്കാശുപത്രിയിലേയ്ക്ക് എത്തിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു....

കുടുംബ വഴക്ക്: ഭർത്താവിനെയും ഭർതൃസഹോദരനെയും യുവതി വെടിവച്ച് കൊന്നു

ഉജ്ജയിൻ (മദ്ധ്യപ്രദേശ്): കാലങ്ങളായുള്ള കുടുംബ വഴക്കിനെ തുടർന്ന് മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ യുവതി ഭർത്താവിനെയും ഭർതൃസഹോദരനെയും വെടിവച്ച് കൊന്ന് പൊലീസിൽ കീഴടങ്ങി. ആശാ വർക്കറായ സവിതാ കുമാരിയാണ് ഭർത്താവ് രാധാശ്യാമിനെയും സഹോദരൻ ദിനേശിനെയും വെടിയുതിർത്ത് കൊലപ്പെടുത്തിയത്. രോഷാകുലയായ സ്ത്രീ മറ്റു കുടുംബാംഗങ്ങൾക്ക് നേരെയും വെടിയുതിർത്തെങ്കിലും വെടിയുണ്ടകൾ തീർന്നതിനാൽ അവർ രക്ഷപ്പെടുകയായിരുന്നു. ബഡ്നഗറിലെ ഇൻഗോറിയയിൽ രാവിലെ പത്തോടെയാണ് സംഭവം....
- Advertisement -spot_img

Latest News

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് തുടങ്ങും 

കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...
- Advertisement -spot_img