Thursday, May 9, 2024

Latest news

‘പ്രണയവിവാഹത്തിന് മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധം’; നിയമസാധുത പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍

ഗാന്ധിനഗര്‍: ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്ന് പ്രണയ വിവാഹങ്ങളില്‍ മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുന്നതിനുള്ള സാധ്യതകള്‍ തന്റെ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. ഞായറാഴ്ച മെഹ്സാന ജില്ലയിലെ നുഗര്‍ ഗ്രാമത്തില്‍ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ നടന്ന പാട്ടിദാര്‍ കമ്മ്യൂണിറ്റി പരിപാടിയിലാണ് ഭൂപേന്ദ്ര പട്ടേല്‍ ഈ അഭിപ്രായപ്രകടനം നടത്തിയത്. വേദിയിലേക്ക് വരുമ്പോള്‍, (സംസ്ഥാന ആരോഗ്യമന്ത്രി) റുഷികേശ്ഭായ് പട്ടേല്‍...

ഉദ്യാപുരം ആയിരം ജമാഅത്ത് പുതിയ കമ്മിറ്റി നിലവിൽ വന്നു

മഞ്ചേശ്വരം: ഉത്തര മലബാരിലെ പ്രസിദ്ധമായ ജമാഅത്തുകളിൽ ഒന്നായ ഉദ്യാവർ ആയിരം ജമാഅത്ത് കമ്മിറ്റിയുടെ അദ്ധ്യക്ഷനായി സയ്യിദ് സൈഫുള്ള തങ്ങളേയും ജനറൽ സെക്രട്ടറിയായി ഇബ്റാഹിം ബട്ടർ ഫ്ളൈ, കജാഞ്ചിയായി അഹമ്മദ് ബാവ ഹാജിയെയും തിരഞ്ഞെടുക്കപ്പെട്ടു. ജമാഅത്തിന് കീഴിലെ പതിമൂന്ന് മഹല്ലുകളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുക്കപ്പട്ട നാൽപത്തി ഒന്ന് അംഗങ്ങൾ ചേർന്ന് ഐകകണ്ഠ്യേന പുതിയ കമ്മിറ്റിയെ...

ദളിത്‌ പെണ്‍കുട്ടിയെ സ്കൂൾ വരാന്തയിൽ കൂട്ടബലാല്‍സംഗം ചെയ്ത കേസ്; ബായാര്‍ സ്വദേശി ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റിൽ

മഞ്ചേശ്വരം:  ദളിത് പെണ്‍കുട്ടിയെ  വീട്ടില്‍ നിന്നു ഇറക്കികൊണ്ടുപോയി  സ്കൂൾ വരാന്തയിൽ വച്ച് കൂട്ടബലാല്‍സംഗത്തിനു ഇരയാക്കിയ കേസില്‍ സുഹൃത്ത്‌ ഉള്‍പ്പെടെ അറസ്റ്റിലായവരുടെ എണ്ണം  അഞ്ചായി. ബേരിപ്പദവ്‌ സ്വദേശി അക്ഷയ്‌ ദേവാഡിഗെ (24), ബായാര്‍ കൊജപ്പ കമലാക്ഷ ബെല്‍ച്ചാട (30), രാജു (30), പെരുവായ്‌ ജയപ്രകാശ്‌ (30), ബായാല്‍ സുകുമാര ബെല്‍ച്ചാട (39) എന്നിവരെയാണ്‌ വിട്‌ല പൊലീസ്‌...

ഓണം കളറാക്കാന്‍ ‘കിംഗ് ഓഫ് കൊത്ത’; റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാസ് എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന് തിയറ്ററുകളില്‍ എത്തും. എതിരാളികൾ ഇല്ലാതെ സോളോ റിലീസ് ആയി തിയറ്ററുകളില്‍ എത്തുന്ന ബിഗ് ബജറ്റ് ചിത്രത്തിന് കേരളത്തില്‍ നാനൂറിൽപ്പരം സ്‌ക്രീനുകളാണ്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂള്‍ വരാന്തയില്‍ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേര്‍ കസ്റ്റഡിയില്‍

മഞ്ചേശ്വരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂള്‍ വരാന്തയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. പെണ്‍കുട്ടിയെ അവശനിലയില്‍ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ വിട്‌ള പൊലീസ് കേസെടുത്തു. പ്രതികള്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്നവരാണെന്ന് വിട്‌ള...

നുസ്രത്തുൽ ഇസ്ലാം അസ്സോസിയേഷൻ മള്ളങ്കൈ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു

മള്ളങ്കൈ: നുസ്രത്തുൽ ഇസ്ലാം അസോസിയേഷൻ മള്ളങ്കൈ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. 2023-24 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെയാണ് ജനറൽ ബോഡി യോഗത്തിൽ തെരഞ്ഞെടുത്തത്. ചെയർമാനായി അഷ്റഫ് എ.എം നെയും, പ്രസിഡണ്ടായി ഇർഷാദ് മള്ളങ്കൈയെയും, ജനറൽ സെക്രട്ടറിയായി ഷമീം ഫാൻസിയെയും, ട്രഷററായി ഫൈസൽ എം.എച്ച് നെയും തെരഞ്ഞെടുത്തു. ഇർഷാദ് മള്ളങ്കൈ അധ്യക്ഷത വഹിച്ച യോഗം മള്ളങ്കൈ ജമാഅത്ത് ജനറൽ സെക്രട്ടറി...

ഒരു മാസം കൊണ്ട് പിരിച്ചെടുത്തത് 26.77 കോടി രൂപ; മുസ്‍ലിം ലീഗ് ദേശീയ ആസ്ഥാനത്തിനു വേണ്ടിയുള്ള ധനസമാഹരണം സമാപിച്ചു

മലപ്പുറം: മുസ്‍ലിം ലീഗ് ഡല്‍ഹിയില്‍ ആരംഭിക്കുന്ന ഖാഇദെ മില്ലത്ത് ദേശീയ ആസ്ഥാന മന്ദിരത്തിനുവേണ്ടി ആരംഭിച്ച ഓൺലൈൻ ധനസമാഹരണം അവസാനിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തുടക്കമിട്ട കാംപിയിനാണ് ഇന്നലെ അര്‍ധരാത്രി 12ഓടെ പൂര്‍ത്തിയായത്. നേരത്തെ ലക്ഷ്യമിട്ട 25 കോടിയും കടന്ന് 26,77,58,592 കോടി രൂപയാണ് ഓൺലൈൻ വഴി സമാഹരിച്ചത്. കാംപയിനിന്‍റെ സമാപനം ഇന്നലെ രാത്രി മലപ്പുറം...

ഹരിയാനയിൽ സംഘര്‍ഷത്തിനിടെ പള്ളിക്കു തീയിട്ടു; ഇമാം വെന്തുമരിച്ചതായി റിപ്പോർട്ട്

ചണ്ഡിഗഢ്: ഹരിയാനയിൽ സംഘർഷത്തിനിടെ അക്രമിസംഘം പള്ളിക്കുനേരെ വെടിവയ്ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തിൽ പള്ളിയിലെ ഇമാം വെന്തുമരിച്ചതായും റിപ്പോർട്ടുണ്ട്. ഹരിയാനയിലെ നൂഹ് ജില്ലയിൽ ജൂലൈ 31ന് ആരംഭിച്ച സംഘർഷത്തിൽ നാലുപേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. നൂഹിൽ വിശ്വഹിന്ദു പരിഷത്ത്(വി.എച്ച്.പി) സംഘടിപ്പിച്ച ഘോഷയാത്രയ്ക്കിടയിലാണ് അക്രമസംഭവങ്ങൾക്കു തുടക്കംകുറിച്ചത്. പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ജീവനോടെ തീക്കൊളുത്തിക്കൊന്ന സംഭവത്തിൽ പിടികിട്ടാപ്പുള്ളിയായ മോനു...

21 ലക്ഷം രൂപയുടെ തക്കാളിയുമായി കാണാതായ ലോറി ഗുജറാത്തിൽ; ജിപിഎസ് ഊരിമാറ്റി, മറിച്ചുവിറ്റത് ഡ്രൈവർ

ബെംഗളൂരു: കോലാറിൽനിന്ന് രാജസ്ഥാനിലേക്ക് 21 ലക്ഷം രൂപയുടെ തക്കാളിയുമായി പോകുന്നതിനിടെ കാണാതായ ലോറി ഗുജറാത്തിലെ അഹമ്മദാബാദിലുള്ളതായി പൊലീസിന് വിവരം ലഭിച്ചു. രാജസ്ഥാനിലെ ജയ്പൂരിലേക്ക് കർണ്ണാടകയിൽ നിന്നും കയറ്റി അയച്ച തക്കാളി ട്രക്ക് കാണാതായതായി കഴിഞ്ഞ ശനിയാഴ്ചയാണ് പൊലീസിന് പരാതി ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലക്ഷങ്ങള്‍ വില വരുന്ന തക്കാളി ട്രക്ക് ഡ്രൈവർ അൻവറും...

കാരുണ്യത്തിന്റെ പാണക്കാടൻ മുഖം, ശിഹാബ് തങ്ങളുടെ വിയോഗത്തിന്റെ 14 വർഷം

മുസ്ലിം സമുദായത്തിന് മാത്രമല്ല, മലബാറിനാകെ സ്നേഹ സാന്നിദ്ധ്യമായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ. ആ സ്നേഹത്തണലിന്റെ ഓർമ്മകൾക്ക് ഇന്ന് 14 വർഷം. 2009 ഓ​ഗസ്റ്റ് ഒന്നിനാണ് ശിഹാബ് തങ്ങൾ വിട പറഞ്ഞത്. മരണാനന്തരവും കാരുണ്യ പ്രവ‍ർത്തനങ്ങളിലൂടെ ഇന്നും ശിഹാബ് തങ്ങളുടെ പേര് ഓർമ്മിക്കപ്പെടുന്നു. ശിഹാബ് തങ്ങളുടെ പേരിലുള്ള ഡയാലിസിസ് കേന്ദ്രങ്ങൾ, പാലിയേറ്റീവ് കെയർ...
- Advertisement -spot_img

Latest News

25 വർഷങ്ങൾക്ക് ശേഷം നോകിയ 3210 തിരിച്ചെത്തി; 4ജി-യും ക്ലൗഡ് ആപ്പുകളുമടക്കം അടിമുടി മാറ്റം, വിലയും ഫീച്ചറുകളും അറിയാം

നോകിയ 1999-ൽ അവതരിപ്പിച്ച ജനപ്രിയ ഫീച്ചർ ഫോണായിരുന്നു ‘നോകിയ 3210’. ഇപ്പോൾ പഴയ അവതാരത്തിന്റെ പുതുക്കിയ പതിപ്പ് വിപണിയിലെത്തിച്ചിരിക്കുകയാണ് എച്ച്.എം.ഡി. പഴയ മോഡലിൽ നിന്ന് വ്യത്യസ്തമായി,...
- Advertisement -spot_img