Thursday, November 20, 2025

Latest news

കുമ്പള, ഷിറിയ പുഴകളിൽ വീണ്ടും മണൽക്കടത്ത്; പോലീസ് 10 കടവുകളും രണ്ട്‌ തോണികളും നശിപ്പിച്ചു

കുമ്പള: അനധികൃത മണൽക്കടത്ത് വ്യാപകമാകുന്നുവെന്ന പരാതിക്കിടെ നടപടികൾ ശക്തമാക്കി കുമ്പള പോലീസ്. പരിശോധനയെത്തുടർന്ന്‌ 10 കടവുകളും, രണ്ട്‌ തോണികളും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പോലീസ് നശിപ്പിച്ചു. മണൽ കടത്തുകയായിരുന്ന ഒരു ലോറിയും പിടിച്ചു. ഷിറിയ പുഴയുടെ തീരമേഖലകളിൽ പ്രവർത്തിക്കുന്ന 10 അനധികൃത കടവുകളാണ് നശിപ്പിച്ചത്. ഒളയം, മണ്ടക്കാപ്പ്, പാച്ചാനി, ഇച്ചിലങ്കോട് എന്നിവിടങ്ങളിൽ പ്രവർത്തിച്ചവയായിരുന്നു കടവുകൾ. ഒളയത്തുനിന്നായിരുന്നു...

ദേ പിന്നേം എംവിഡി! സർക്കാർ വിറ്റ ലോറിക്ക് 83,000 രൂപ നികുതി അടയ്ക്കാൻ നോട്ടീസ്, ഒടുവിൽ മാപ്പ് പറഞ്ഞ് തടിയൂരി

കണ്ണൂർ : വർഷങ്ങൾക്ക് മുമ്പ് സർക്കാർ ലേലം ചെയ്ത് വിറ്റ ലോറിക്ക് 83,000 രൂപ നികുതി അടയ്ക്കാൻ നോട്ടീസ് നൽകിയതിൽ ക്ഷമ ചോദിച്ച് മോട്ടോർ വാഹന വകുപ്പ്. കണ്ണൂർ കുറുമാത്തൂർ സ്വദേശി രാജേഷിനാണ് റവന്യൂ റിക്കവറി നോട്ടീസ് നൽകിയിരുന്നത്. ഇല്ലാത്ത ലോറിക്കാണ് നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടതെന്ന് തെളിയിക്കാൻ രാജേഷിന് ഏറെ പണിപ്പെടേണ്ടി വന്നു. സ്വന്തം പേരിലുളള...

‘ഇനി പെൺകുഞ്ഞ് വേണം’, പക്ഷേ മൂന്നാം പ്രസവത്തിലും ആൺകുട്ടി, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ്

ഭോപാൽ: മദ്യലഹരിയില്‍ നവജാത ശിശുവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ബിത്തുൾ ജില്ലയിലെ ബജ്ജർവാഡ് ഗ്രാമത്തിലാണ് ക്രൂര കൊലപാതകം നടന്നത്. സംഭവത്തിൽ പ്രതിയായ അനിൽ ഉയ്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന ഇയാൾ, വീണ്ടും ആൺകുഞ്ഞ് പിറന്നതോടെയാണ് ക്രൂര കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അനിൽ ഉയ്കിനും ഭാര്യക്കും...

നാണയത്തേക്കാള്‍ ചെറുത്, ഇനി ഇടയ്ക്കിടെ ഫോണ്‍ ചാര്‍ജ് ചെയ്യേണ്ട!; 50 വര്‍ഷം ലൈഫുള്ള ബാറ്ററി വികസിപ്പിച്ച് ചൈനീസ് കമ്പനി

ന്യൂഡല്‍ഹി:ഇടയ്ക്കിടെ ഫോണ്‍ ചാര്‍ജ് ചെയ്യാതെ തന്നെ 50 വര്‍ഷം ഉപയോഗിക്കാന്‍ കഴിയുന്ന ബാറ്ററി വികസിപ്പിച്ചതായി ചൈനീസ് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ അവകാശവാദം. ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബീറ്റാവോള്‍ട്ട് എന്ന കമ്പനിയാണ് ന്യൂക്ലിയര്‍ അധിഷ്ഠിത ബാറ്ററി വികസിപ്പിച്ചതെന്ന് ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാണയത്തേക്കാള്‍ ചെറിയ ബാറ്ററിയാണ് വികസിപ്പിച്ചത്. 63 ഐസോടോപ്പുകളെ നാണയത്തേക്കാള്‍ ചെറിയ മോഡ്യൂള്‍ ആക്കി...

പെൺകുട്ടി അലറി വിളിച്ചു, ഓടിക്കൂടിയ നാട്ടുകാർക്കുനേരെ യുവാവിന്‍റെ അസഭ്യവർഷവും പരാക്രമവും; ഒടുവിൽ സംഭവിച്ചത്

പാലക്കാട്: പാലക്കാട് കുമരനല്ലൂരിൽ യുവാവിന്‍റെ അഴിഞ്ഞാട്ടം. അക്രമം അഴിച്ചുവിട്ട യുവാവിനെ നാട്ടുകാര്‍ പിടികൂടിയശേഷം പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. വ്യാപാരസ്ഥാപനത്തിൽ കയറിയ പെൺകുട്ടിക്ക് നേരെ യുവാവ് അപമര്യാദയായി പെരുമാറിയതിനെ തുടർന്നായിരുന്നു വാക്കേറ്റം ഉണ്ടായത്. സംഭവത്തെതുടര്‍ന്ന് പെൺകുട്ടി അലറി വിളിച്ചതോടെ വ്യാപാരികളും നാട്ടുകാരും ഇടപെട്ടു. ഇതോടെ യുവാവ്...

മകനൊപ്പം ഉംറ നിർവഹിച്ച് ഇർഫാൻ; ‘ജയ് ശ്രീറാം’ കമന്റുകളുമായി ഹിന്ദുത്വവാദികൾ

റിയാദ്: മക്കയിലെത്തി ഉംറ നിർവഹിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഇർഫാൻ പത്താനും കുടുംബവും. സോഷ്യൽ മീഡിയയിൽ മകനൊപ്പമുള്ള ചിത്രവും മുൻ ഇന്ത്യൻ ഓൾറൗണ്ടർ പങ്കുവച്ചു. അതേസമയം, ചിത്രത്തിനു താഴെ 'ജയ് ശ്രീറാം' കമന്റുകളുമായി ഹിന്ദുത്വവാദികളുടെ പൊങ്കാലയാണ്. കഴിഞ്ഞ ദിവസമാണ് ഇർഫാൻ സൗദിയിലെത്തിയത്. മകനൊപ്പമായിരുന്നു ഇത്തവണ ഉംറ. എന്റെ മകനൊപ്പം ഉംറ നിർവഹിക്കാനുള്ള അനുഗ്രഹം...

ഭയക്കണം ഇവരെ! നിങ്ങൾക്കും പണിവരാം, കൊണ്ടുപോയത് 201 കോടി; തിരികെ കിട്ടിയത് 20%, കേരളത്തിന് കിട്ടിയ ഓൺലൈൻ പണി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളിലൂടെ 23,753 പേര്‍ക്ക് നഷ്ടമായത് 201 കോടി രൂപ. ട്രേഡിങ് തട്ടിപ്പുകളിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 3,394 പേര്‍ക്ക് നഷ്ടമായ 74 കോടി രൂപയും ഇതില്‍പ്പെടുന്നു. ഇത്തരം തട്ടിപ്പിനായി ഉപയോഗിച്ചിട്ടുള്ള 5107 ബാങ്ക് അക്കൗണ്ടുകളും 3289 മൊബൈല്‍ നമ്പറുകളും 239 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും 945 വെബ്സൈറ്റുകളും കേരള...

‘ബാബരിയെപ്പോലെ ഭട്കൽ പള്ളിയും തകർക്കും’; വിദ്വേഷ പ്രസംഗത്തിൽ ബി.ജെ.പി എം.പിക്കെതിരെ കേസെടുത്ത് കർണാടക പൊലീസ്

ബംഗളൂരു: ഭട്കലിലെ പള്ളി ബാബരി മസ്ജിദ് പോലെ തകർക്കുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി എം.പിക്കെതിരെ കേസെടുത്ത് കർണാടക പൊലീസ്. ഉത്തര കന്നഡയിൽനിന്നുള്ള പാർലമെന്റ് അംഗമായ അനന്ത്കുമാർ ഹെഗ്‌ഡെയ്‌ക്കെതിരെയാണ് കേസ്. വിവാദ പ്രസംഗത്തിൽ വൻ പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണു നടപടി. കുംട്ട പൊലീസാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ ഹെഗ്‌ഡെയ്‌ക്കെതിരെ സ്വമേധയാ കേസെടുത്തത്. വിദ്വേഷ പ്രസംഗം, നാട്ടിൽ ക്രമസമാധാന പ്രശ്‌നം...

ഇതിനെ വെല്ലുന്നൊരു ക്യാച്ചുണ്ടോ, കാണാം ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലെ‍ റൊമാരിയോ ഷെപ്പേർഡിന്‍റെ വണ്ടർ ക്യാച്ച്

ജൊഹാനസ്ബര്‍ഗ്: ന്യൂസിലന്‍ഡ് ടി20 ലീഗായ സൂപ്പര്‍ സ്മാഷില്‍ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് താരം വില്‍ യംഗിനെ പുറത്താക്കാന്‍ നിക്ക് കെല്ലിയെടുത്ത വണ്ടർ ക്യാച്ച കണ്ട് കണ്ണു തള്ളിയിരിക്കുന്ന ആധകരെ ഞെട്ടിച്ച് റൊമാരിയോ ഷെപ്പേര്‍ഡ്. ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലാണ് ഷെപ്പേര്‍ഡ് അതിശയ ക്യാച്ച് പറന്നു പിടിച്ചത്. ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തിലായിരുന്നു ജൊഹാനസ്ബര്‍ഗ് സൂപ്പര്‍ കിംഗ്സ് താരമായ ഷെപ്പേര്‍ഡ്...

ഓട്ടോയിൽ പോകുന്നതിനിടെ തല പുറത്തിട്ടു, പോസ്റ്റിൽ തലയിടിച്ച് ഏഴു വയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇലക്ട്രിക് പോസ്റ്റിൽ തല ഇടിച്ച് ഏഴു വയസ്സുകാരന് ദാരുണാന്ത്യം. വെഞ്ഞാറമൂട് വൈഷ്ണവത്തിൽ ദീപു-ശാന്തി കൃഷ്ണ ദമ്പതികളുടെ മകൻ വൈഷ്ണവാണ് മരിച്ചത്. വൈകുന്നേരം 3 മണിയോടെ വെമ്പായം മൂന്നാനക്കുഴിയിൽ വച്ച് അമ്മക്കൊപ്പം ഓട്ടോയിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ നിന്നും കുട്ടി തല പുറത്തേക്ക് ഇടുകയും പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു. വെഞ്ഞാറമൂട് പൊലീസ്...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img