റിയാദ്: സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ, ബലിപ്പെരുന്നാൾ അവധികളിൽ മാറ്റം വരുത്തി. ചൊവ്വാഴ്ച റിയാദിൽ സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് സർക്കാർ തലത്തിലുള്ള ഈദുൽ ഫിത്വർ, ഇൗദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി ഭേദഗതി വരുത്തിയത്. അബുദാബി കൊമേഴ്‌സ്യൽ ബാങ്കിന് രാജ്യത്ത് ബാങ്കിങ് പ്രവർത്തനം നടത്താൻ അനുമതി നൽകാനും...
ഇന്‍ഡോര്‍: ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി വിരാട് കോലിയെ ആലിംഗം ചെയ്ത ആരാധകന് നാട്ടില്‍ വന്‍ വരവേല്‍പ്പ്. സുരക്ഷാവേലി ചാടിക്കടന്ന് ഗ്രൗണ്ടിലിറങ്ങിയ ആരാകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് ആരാധകന്‍ പുറത്തിറങ്ങിയത്. പിന്നാലെ നാട്ടിലെത്തിയ ആരാധകനെ നാട്ടുകാര്‍ മാലയിട്ടാണ് സ്വീകരിച്ചത്.
ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സുരക്ഷാ...
കര്‍ണാടകയില്‍ വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. കര്‍ണാടക വിജയനഗര്‍ ജില്ലയിലെ കുഡ്‌ലിഗിയിലാണ് സംഭവം നടന്നത്. 26കാരനായ ബി മധുസൂദന്‍ ആണ് വിവാഹം നടക്കാത്തതിനെ തുടര്‍ന്നുള്ള കടുത്ത നിരാശയില്‍ ജീവനൊടുക്കിയത്. യുവാവിന്റെ പിതാവിന്റെ മോശം സ്വഭാവം കാരണമാണ് വിവാഹങ്ങള്‍ മുടങ്ങിയതെന്ന് ആരോപണമുണ്ട്.
സമീപകാലത്ത് മധുസൂദന്‍ മൂന്ന് തവണ പെണ്ണുകണ്ടെങ്കിലും എല്ലാ വിവാഹാലോചനകളും മുടങ്ങി പോകുകയായിരുന്നു. നിരന്തരം...
കണ്ണൂർ : കല്യാണ ആഘോഷം അതിരുവിട്ടതോടെ കണ്ണൂരിൽ വരനെതിരെ പൊലീസ് കേസെടുത്തു. വാരം ചതുരക്കിണർ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേർക്കുമാണ് കേസെടുത്തത്. ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂർ-കണ്ണൂർ പാതയിൽ ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. പൊലീസെത്തിയാണ് സംഘത്തെ സ്ഥലത്തുനിന്ന് മാറ്റിയത്. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് ചക്കരക്കൽ പൊലീസ് കേസെടുത്തത്. വഴിമുടക്കിയുളള കല്യാണ ഘോഷയാത്ര ആഘോഷത്തിന്റെ...
റിയാദ്: സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി. പുതിയ തീരുമാനം നടപ്പാക്കുന്നതിന് ജനുവരി 26 വരെ സാവകാശം അനുവദിച്ചതായി ചൊവ്വാഴ്ച മുംബൈയിലെ സൗദി കോൺസുലേറ്റ് ഇന്ത്യൻ ട്രാവൽ ഏജൻസികളെ നേരിട്ട് അറിയിച്ചു.
സൗദി അറേബ്യയിലേക്കുള്ള മുഴുവൻ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിനുള്ള പാസ്പോർട്ടുകൾ ജനുവരി 15 മുതൽ...
കാസര്‍കോട്: കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ചെയര്‍മാന്‍ പദവിയും വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. നഗരസഭാ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുമ്പോളുണ്ടായ ധാരണ പ്രകാരം ചെയര്‍മാന്‍ പദവി ഈ മാസം രാജിവെക്കാന്‍ മുനീറിനോട് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാര്‍ഡ് മുസ്ലിം...
മലപ്പുറം: എസ് കെ എസ് എസ് എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സമസ്തയിലെ ഒരു വിഭാഗം. സമസ്തയുടെ മുതിർന്ന നേതാക്കൾക്കെതിരെ ഭീഷണി കത്ത് തയ്യാറാക്കിയതിന് പിന്നിൽ സത്താർ പന്തല്ലൂർ ആണെന്ന് പാണക്കാട് കുടുംബാംഗമായ സമീറലി ശിഹാബ് തങ്ങൾ ആരോപിച്ചു. സത്താർ പന്തല്ലൂരിനെതിരെ സമസ്തയ്ക്ക് പരാതി നൽകുമെന്നും സമീറലി ശിഹാബ് തങ്ങൾ പറഞ്ഞു.
കഴിഞ്ഞ...
റിപ്പബ്ലിക് ദിന സ്പെഷ്യൽ ഓഫറുമായി ആമസോണും ഫ്ലിപ്കാർട്ടും. സ്മാർട്ട്ഫോണുകള്‌ക്കായി ആകർഷകമായ ഓഫറുകളാണ് ഇരു കമ്പനികളും വാഗ്ദാനം ചെയ്യുന്നത്. ക്യാമറ,ഗെയ്മിംഗ്, പെർഫോമെൻസ് തുടങ്ങിയ ഫീച്ചറുകൾ ലക്ഷ്യം വയ്ക്കുന്ന മിഡ് റേഞ്ച്, ബജറ്റ് ഫോൺ വാങ്ങാൻ താല്പര്യമുള്ളവർക്കുള്ള സുവർണാവസരമാണിത്. 20000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫോണുകളാണ് വിപണിയിലുള്ളത്. മോട്ടറോള ജി34,പോക്കൊ എം6, വൺപ്ലസ് നോർഡ് സിഇ...
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്‍റെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 8.45 നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പങ്കെടുക്കുന്ന വിവാഹമായതിനാല്‍ അതീവ സുരക്ഷയാണ് സ്ഥലത്ത്. സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്തുക്കളായ സിനിമയിലെ വന്‍ താരനിരയും വിവാഹത്തിന് എത്തുന്നുണ്ട്. മലയാള സിനിമയിലെ മുന്‍നിരക്കാരെ ഒരുമിച്ച് കാണാന്‍ കഴിയുന്നതിന്‍റെ ആവേശം സിനിമാപ്രേമികളെ സംബന്ധിച്ച്...
ന്യൂഡൽഹി:കോവിഡ്-19 വാക്‌സിനേഷനും ചെറുപ്പക്കാർക്കിടയിലെ പെട്ടെന്നുള്ള മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് പുതിയ പഠനം. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തിയ പഠനത്തിലാണ്...