മലപ്പുറം: പാണക്കാട് കുടുംബത്തിന്‍റെ ചില്ലയും കൊമ്പും വെട്ടാൻ ആരെയും അനുവദിക്കില്ലെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിന് പരോക്ഷ മറുപടിയുമായി പാണക്കാട് മുഈനലി തങ്ങൾ. ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ല. അതൊക്കെ ചിലരുടെ വെറും തോന്നലുകളാണെന്നും പ്രായമാകുന്നതിന് അനുസരിച്ച് കാഴ്ചയ്ക്ക് മങ്ങൽ വരുമെന്നും മുഈനലി തങ്ങൾ പറഞ്ഞു. അതൊക്കെ ചികിത്സിച്ചാൽ മാറുമെന്നും അദ്ദേഹം...
ഉന്നാവോ: തമിഴ്നാട്ടിൽനിന്ന് ഉത്തർപ്രദേശിലെ അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു. ജനുവരി 16ന് രാത്രിയാണ് സംഭവം. മൂന്നുമണിക്കൂറോളം നിന്നുകത്തിയ ട്രക്ക് പൂർണമായും നശിച്ചു. ഉന്നാവിലെ പൂർവ കോട്‌വാലിയിലെ ഖർഗി ഖേദ ഗ്രാമത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. ട്രക്കിനു തീപിടിച്ചത് എങ്ങനെയെന്നു വ്യക്തമല്ല. ട്രക്കിനെ തീ വിഴുങ്ങുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
തീ കെടുത്തുന്നതിന്...
തിരുവനന്തപുരം: സംസ്ഥാനത്ത് തടവുകാരുടെ ശിക്ഷാ ഇളവ് മാർഗനിർദേശങ്ങൾക്ക് മന്ത്രിസഭ അംഗീകാരം. ജീവിതത്തിൽ ആദ്യമായി കുറ്റകൃത്യം ചെയ്തവർക്ക് ശിക്ഷയിൽ ഇളവ് നൽകും. 10 വർഷം ശിക്ഷ കിട്ടിയവർക്ക് നിബന്ധനകളോടെ ഇളവ് നൽകാനും പകുതി ശിക്ഷ അനുഭവിച്ച് കഴിഞ്ഞവരെ നിബന്ധനകളോടെ മോചിപ്പിക്കാനും തീരുമാനം. സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് തീരുമാനം. സ്ത്രീകൾക്കും കുട്ടികൾക്കുനേരെയുള്ള അതിക്രമം , ലഹരി...
പാറ്റ്ന: ട്രെയിനിന്റെ വേഗത കുറഞ്ഞ സമയത്ത് ജനലിലൂടെ കൈയിട്ട് മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കള്ളനെ യാത്രക്കാരെല്ലാം കൂടി പിടിച്ചുവെച്ചു. കൈ മാത്രം അകത്ത് കുടുങ്ങിപ്പോയ കള്ളന്‍ ജനലിന് പുറത്ത് തൂങ്ങിക്കിടന്ന് ഒരു കിലോമീറ്ററോളം മൂന്നോട്ട് നീങ്ങി. ഇത്തരത്തിലുള്ള നിരവധി മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള ബിഹാറിൽ നിന്നുള്ള വീഡിയോ ക്ലിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ...
കാസർകോട് : തദ്ദേശ സ്ഥാപനങ്ങളെ തകർക്കുന്ന സംസ്ഥാന സർക്കാർ നിലപാടുകൾക്കെതിരേ ലോക്കൽ ഗവ. മെമ്പേഴ്‌സ് ലീഗ് (എം.ജി.എം.എൽ.) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനപ്രതിധികൾ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് പ്രതിഷേധിച്ചത്. ജില്ലാ സെക്രട്ടറി അബ്ദുള്ളക്കുഞ്ഞി ചെർക്കള ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ അബ്ദുൽ റഹ്‌മാൻ അധ്യക്ഷനായി. ജാസ്മിൻ...
അയോധ്യയിൽ ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് നാല് ശങ്കരാചാര്യന്മാര്‍ മാറി നിൽക്കുന്നുവെന്നറിയിച്ച സംഭവം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്ന് കരുതിയെങ്കിലും, കാര്യമായ ചർച്ചകളൊന്നുമുണ്ടായില്ല. എന്തുകൊണ്ടാണ് നാലു പ്രമുഖ സന്യാസിമാര്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടും സംഘപരിവാര്‍ അത് മുഖലവിലയ്‌ക്കെടുക്കാത്തത്? എന്തുകൊണ്ടാണ് അവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കാത്തത് എന്ന സംശയം എല്ലാവർക്കുമുണ്ട്. പുരിയിൽ നിന്നുള്ള...
തിരുവനന്തപുരം: ഭക്ഷണം തയ്യാറാക്കിയ സമയം ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്ന ലേബലുകള്‍ പാര്‍സല്‍ ഭക്ഷണ കവറിന് പുറത്ത് നിര്‍ബന്ധമായും പതിപ്പിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദേശം. ലേബലില്‍ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കടകളില്‍ നിന്നും വില്‍പ്പന നടത്തുന്ന പാകം ചെയ്ത പാര്‍സല്‍ ഭക്ഷണത്തിന് ലേബല്‍ പതിക്കണമെന്ന നിയമം...
കൊച്ചി: കുടുംബ വീടിനോട് ചേര്‍ന്നുള്ള സ്വകാര്യക്ഷേത്രത്തില്‍ വേവിച്ച കോഴിയിറച്ചി സമര്‍പ്പിക്കാന്‍ അനുവാദം നല്‍കി ഹൈക്കോടതി. വേവിച്ച മാംസം ഇവിടെ പരമ്പരാഗതമായി സമര്‍പ്പിക്കാറുണ്ട് എന്നതിനാല്‍ ആചാരത്തിന് ആര്‍ഡിഒയും അനുവാദം നല്‍കിയിരുന്നു. ഇത് പരിശോധിച്ചതിന് ശേഷമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കോഴിയിറച്ചി സമര്‍പ്പണത്തിന് കുടുംബത്തിന് അനുവാദം നല്‍കിയത്.
നിയമം അനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും ഇവിടുത്തെ ആചാരങ്ങളിലുള്‍പ്പെടെ പാലിക്കുന്നുണ്ടെന്ന് പൊലീസ്...
കുമ്പള: മൂന്നു വർഷത്തിലൊരിക്കൽ നടത്തുന്ന മണ്ണംകുഴി മഖാം ഉറൂസ് ഈ മാസം 20 മുതൽ 28 വരെ നടക്കും. 20-നു രാവിലെ 10-ന് മഖാം സിയാറത്തിന് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ നേതൃത്വം നൽകും. കോയക്കുട്ടി തങ്ങൾ അൽ ബുഖാരി ഉപ്പള പതാക ഉയർത്തും. സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. ഷാഫി സഖാഫി...
റിയാദ്: സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ, ബലിപ്പെരുന്നാൾ അവധികളിൽ മാറ്റം വരുത്തി. ചൊവ്വാഴ്ച റിയാദിൽ സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് സർക്കാർ തലത്തിലുള്ള ഈദുൽ ഫിത്വർ, ഇൗദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി ഭേദഗതി വരുത്തിയത്. അബുദാബി കൊമേഴ്‌സ്യൽ ബാങ്കിന് രാജ്യത്ത് ബാങ്കിങ് പ്രവർത്തനം നടത്താൻ അനുമതി നൽകാനും...