Friday, October 24, 2025

Latest news

ഇന്ത്യമുന്നണിക്ക് വീണ്ടും തിരിച്ചടി;ഒറ്റയ്ക്ക് മത്സരിക്കാൻ എഎപി

ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ‘ഇന്ത്യ’ സഖ്യത്തിൽ അസ്വാരസ്യങ്ങൾ തുടരുന്നു. ബം​ഗാളിൽ തൃണമൂലിന് സമാനമായി പഞ്ചാബിലെ മുഴുവൻ ലോക്സഭാ സീറ്റുകളിലും തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. പഞ്ചാബിലെ ലോക്സഭാ സീറ്റുകളിലേക്ക് 40 സ്ഥാനാർഥികളുടെ ആദ്യ പട്ടിക തയ്യാറാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ...

വാർഷികവും മതപ്രഭാഷണവും

കുമ്പള: ഇച്ചിലങ്കോട് പച്ചമ്പള സിറാജുൽ മുനീർ ദഫ് കമ്മിറ്റി രിഫാഈ ദഫ് റാത്തീബ് 28-ാം വാർഷികവും നാല് ദിവസത്തെ മതപ്രഭാഷണവും വ്യാഴാഴ്ചമുതൽ 28 വരെ സക്കരിയ ജുമാമസ്ജിദിൽ നടക്കും. മഹമൂദ് ഹാജി പച്ചമ്പള പതാക ഉയർത്തും. രാത്രി എട്ടിന് കെ.എസ്. ശമീം തങ്ങൾ കുമ്പോൽ മതപ്രഭാഷണം ഉദ്ഘാടനംചെയ്യും. 28-ന്‌ രാത്രി എട്ടിന്‌ ഹംസ മിസ്ബാഹി...

കേന്ദ്ര മന്ത്രിമാര്‍ തല്‍ക്കാലം അയോധ്യ സന്ദര്‍ശനം ഒഴിവാക്കണം; നിര്‍ദേശം നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സന്ദര്‍ശനം തല്‍ക്കാലം ഒഴിവാക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം. രാമക്ഷേത്രത്തിലെ തിരക്ക് കണക്കിലെടുത്താണ് നിര്‍ദേശം. വിഐപികള്‍ എത്തുന്നത് പൊതുജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാക്കുമെന്നും മന്ത്രിമാര്‍ മാര്‍ച്ചില്‍ സന്ദര്‍ശനം നടത്തിയാല്‍ മതിയെന്നും മന്ത്രിസഭാ യോഗത്തില്‍ മോദി പറഞ്ഞു. രാമക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്ക് ദര്‍ശനം അനുവദിച്ച ശേഷമുള്ള രണ്ടാം ദിവസവും വന്‍ ഭക്തജനത്തിരക്കാണ്. ചൊവ്വാഴ്ച മൂന്നുലക്ഷത്തിലധികം പേര്‍...

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ. രാഹുലിനെതിരെ ഇന്നലെ അസം പൊലീസ് കേസ് എടുത്തതിന് പിന്നാലെയാണ് പ്രതികരണം. സംഘർഷം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്നും അസമിലെ സമാധാനം നശിപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും ഹിമന്ദ ബിശ്വ...

ഫെബ്രുവരി 16-ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ

ന്യൂഡല്‍ഹി: ഫെബ്രുവരി 16-ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പാക്കാത്തതടക്കം വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബന്ദ് നടത്തുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കര്‍ഷക സംഘടനകളെ കൂടാതെ വ്യാപാരികളുടെയും വാഹന ഉടമകളുടെയും പിന്തുണ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത കിസാന്‍...

പാനിപൂരി വിറ്റ് ഥാർ വാങ്ങി 22കാരി; വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

പാനിപൂരി വിറ്റ് ഥാർ വാങ്ങിയ 22കാരിയെ അഭിനന്ദിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഡൽഹിയിലുള്ള തപ്സി ഉപധ്യായ് ആണ് തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയത്. ‘ബിടെക് പാനിപൂരി വാലി’ എന്ന പേരിൽ അറിയപ്പെടുന്ന ഇവരുടെ സ്റ്റാൾ തിലക് നഗറിലാണ്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 സ്റ്റാളുകളുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു. ഇവർ ഥാർ ഓടിച്ചുപോകുന്നതിന്റെ വീഡിയോ...

ഇന്ത്യ സഖ്യത്തിന് തിരിച്ചടി, കോണ്‍ഗ്രസുമായി സഖ്യമില്ല, പശ്ചിമബംഗാളില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് മമത ബാന‍ർജി

കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ഇന്ത്യ സഖ്യത്തിന് തിരച്ചടിയായി മമത ബാനര്‍ജിയുടെ പ്രഖ്യാപനം. കോണ്‍ഗ്രസുമായി സഖ്യത്തിനില്ല.തൃണമൂല്‍ മതേതര പാര്‍ട്ടിയാണ് ഒറ്റക്ക് ബിജെപിയെ നേരിടും.തൃണമൂല്‍ കോണ്‍ഗ്രസുമായി സീറ്റ് ചർച്ച നടക്കുന്നുണ്ടെന്ന് രാഹുല്‍ ഇന്നലെ പറഞ്ഞതിന് പിന്നാലെയാണ് മമത നിലപാട് വ്യക്തമാക്കിയത് ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മുമായി സഖ്യത്തിന് തയ്യാറന്ന് മമത പറഞ്ഞിരുന്നുവെങ്കിലും ഇരു പാർട്ടികളും അനുകൂല നിലപാട്...

ടൂര്‍ പോകാന്‍ അനുവദിച്ചില്ല; അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: പതിനൊന്നു വയസുകാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടത്തനാട്ടുകര കോട്ടപള്ള സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി റിദാൻ (11) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ നിന്നും ടൂറിന് പോകാൻ സാധിക്കാത്തതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് കുട്ടി ഇത്തരമൊരു കൃത്യത്തിന് മുതിർന്നതെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് കുട്ടിയെ വീടിനുള്ളിൽ...

ബുർജ് ഖലീഫയിൽ ശ്രീരാമനും ജയ് ശ്രീറാമും; യാഥാർത്ഥ്യമെന്ത്?

ദുബൈ: അയോധ്യയിൽ ബാബരി തകർത്ത ഭൂമിയിൽ നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിൽ തിങ്കളാഴ്ചയാണ് വിഗ്രഹപ്രതിഷ്ഠ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു പ്രതിഷ്ഠ നിർവഹിച്ചത്. രാമക്ഷേത്ര ആഘോഷത്തിന്റെ ഭാഗമായി ദുബൈയിലെ വിഖ്യാതമായ അംബരച്ചുംബി ബുർജ് ഖലീഫയിൽ ശ്രീരാമന്റെ ചിത്രം പ്രദർശിപ്പിച്ചതായി പ്രചാരണമുണ്ടായിരുന്നു. 163 നില കെട്ടിടത്തിന്റെ പശ്ചാത്തലത്തിൽ ശ്രീരാമന്റെ ചിത്രം തിളങ്ങിനിൽക്കുന്ന ദൃശ്യങ്ങളാണു സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ജയ്...

രാഹുൽ മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് ആവശ്യപ്പെടാൻ മുസ്ലിം ലീ​ഗ്; യുഡിഎഫ് ഉഭയകക്ഷി ചർച്ച നാളെ മുതൽ

വയനാട്: രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് ആവശ്യപ്പെടാന്‍ മുസ്ലിംലീഗ്. അല്ലാത്തപക്ഷം മൂന്നാംസീറ്റിനായി യുഡിഎഫില്‍ സമ്മര്‍ദം ചെലുത്തില്ല. ഉപാധികളോടെ കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ധാരണ. സീറ്റ് വിഭജനത്തിനായുള്ള യുഡിഎഫിലെ ഉഭയക്ഷി ചര്‍ച്ചകള്‍ നാളെത്തുടങ്ങും. നേരത്തെ തുടങ്ങുകയാണ് യുഡിഎഫിലെ ചര്‍ച്ചകള്‍. ആദ്യ കടമ്പ ലീഗിന്‍റെ മൂന്നാംസീറ്റ്. കണ്ണൂരിലാണ് കണ്ണെന്ന തോന്നല്‍ മാറി....
- Advertisement -spot_img

Latest News

മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം 27 മുതൽ 30 വരെ ജി.എച്ച്.എസ്.എസ് പൈവളിഗെ നഗറിൽ

കുമ്പള.മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം ഒക്ടോബർ 27 മുതൽ 30 വരെ ജി.എച്ച്.എസ്.എസ് പൈവളിഗെ നഗറിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ...
- Advertisement -spot_img