കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കച്ചേരിപ്പടി സ്വദേശി ലാൽജു ആണ് മരിച്ചത്. പ്രതി ഫാജിസിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ലാൽജുവിനെയും ഇയാൾക്കൊപ്പമുണ്ടായിരുന്ന ആളെയും കുത്തിയശേഷം ഫാജിസ് കടന്നുകളയുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ലാൽജു മരിച്ചു. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്.
സംഭവം പ്രതികാര കൊലയാണെന്നാണ് പോലീസ് സംശയിക്കുന്നത്. 2021-ൽ കുമ്പളങ്ങിയിൽനടന്ന...
ബെംഗളുരു: കർണാടകയിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് മത്സരിച്ച മൂന്ന് കോൺഗ്രസ് സ്ഥാനാർഥികൾക്കും വിജയം. രണ്ട് സീറ്റിൽ വീജയം പ്രതീക്ഷിച്ച ബി ജെ പി - ജെ ഡി എസ് സഖ്യത്തിന് ഒരു സീറ്റിലേ ജയിക്കാനായുള്ളു. അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ജി സി ചന്ദ്രശേഖർ എന്നീ മൂന്ന് കോൺഗ്രസ് സ്ഥാനാർഥികളും വിജയിച്ചപ്പോൾ ബി...
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. മാർച്ച് ആദ്യവാരം വിജ്ഞാപനം പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൗരത്വ പട്ടിക രജിസ്‌ട്രേഷനുള്ള പോർട്ടൽ കേന്ദ്രസർക്കാർ ഇതിനകം തയ്യാറാക്കി കഴിഞ്ഞെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന,...
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അരങ്ങ് വാഴുന്ന കാലമാണിത്. വീഡിയോകളും റീല്‍സുമെല്ലാമാണ് ഒരു വിനോദമെന്ന നിലയില്‍ വലിയൊരു വിഭാഗം ആളുകളും ഇന്ന് ആസ്വദിക്കുന്നത്. ഇതില്‍ തന്നെ വ്യത്യസ്തമായ കണ്ടന്‍റുകള്‍ക്ക് വേണ്ടിയാണ് അധികപേരും കാത്തിരിക്കുന്നത്.
ഇതിന് അനുസരിച്ച് കണ്ടന്‍റുകളില്‍ വ്യത്യസ്തത പുലര്‍ത്താൻ ഇത് തയ്യാറാക്കുന്നവരും ശ്രമിക്കാറുണ്ട്. പക്ഷേ ഇങ്ങനെ വ്യത്യസ്തത വരുത്താൻ ശ്രമിക്കുമ്പോള്‍ പല വീഡിയോകളും കണ്ടന്‍റുകളും വിവാദമോ...
ദില്ലിയിൽ 26കാരന്റെ കുടലില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 39 നാണയങ്ങളും 37 കാന്തവും. ബോഡി ബില്‍ഡിങ്ങിന് സിങ്ക് ഗുണപ്രദമാണെന്ന് കരുതിയ യുവാവ് നാണയവും കാന്തവും തുടര്‍ച്ചയായി ഭക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിന് വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
ആശുപത്രിയിലെത്തുമ്പോള്‍ യുവാവിന് ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞ കുറച്ചാഴ്ചകളായി യുവാവ് നാണയവും കാന്തവും ഭക്ഷിക്കുന്ന...
ബംഗളൂരു: ബിജെപി എംഎൽഎ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്തതായി സൂചന. കർണാടക ബിജെപി എംഎൽഎ എസ് ടി സോമശേഖർ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്തെന്നാണ് സൂചനകള്‍ പുറത്ത് വരുന്നത്. 2019 വരെ കോൺഗ്രസ് എംഎൽഎയായിരുന്നു എസ് ടി സോമശേഖർ. കോൺഗ്രസ് - ജെഡിഎസ് സഖ്യ സർക്കാരിനെ വീഴ്ത്തി ബിജെപിയിൽ പോയ എംഎൽഎയാണ് എസ് ടി...
കാസർകോഡ്∙ മാനസികപ്രശ്നങ്ങളുണ്ടെന്ന വാദം ശരിവച്ച് കൂട്ടക്കൊലക്കേസ് പ്രതിയെ വെറുതെ വിട്ട് കോടതി. പൈവളിഗെ കൂട്ടക്കൊലക്കേസ് പ്രതി ഉദയനെ (44) ജില്ലാ അഡീഷനൽ സെഷൻസ് കോടതിയാണ് വിട്ടയച്ചത്. ഉദയന് മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. ഉദയനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റാനും കോടതി ഉത്തരവിട്ടു.
2020 ഓഗസ്റ്റിലാണ് സ്ത്രീ ഉൾപ്പെടെ സഹോദരങ്ങളായ 4 പേരെ...
കുമ്പള : അനധികൃത മണൽക്കടത്തിന് ഉപയോഗിക്കുന്ന മൂന്ന് തോണികൾ തീരദേശ പോലീസ് പിടിച്ചു. ഷിറിയ പുഴയോരത്തെ കണ്ടൽക്കാടുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച തോണികളാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഷിറിയ അഴിമുഖത്തിൽനിന്ന് അനധികൃതമായി പുഴമണൽ എടുക്കുന്നതിനായി ഉപയോഗിക്കുന്നവയാണിവ.
കുമ്പള തീരദേശ പോലീസ് ഇൻസ്പെക്ടർ കെ.ദിലീഷ്, സിവിൽ പോലീസ് ഓഫീസർമാരായ കെ.ടി. ഷനോജ്, എം. പ്രജീഷ്, കെ....
യു.എ.ഇയിൽ നിന്നുള്ള ഏറ്റവും പുതിയ റാഫ്ൾ ലോട്ടറി പ്ലാറ്റ്ഫോം ഗൾഫ് ടിക്കറ്റിന്റെ ഇന്ത്യയിലെ ആദ്യ നറുക്കെടുപ്പിൽ 667 പേർക്ക് സമ്മാനങ്ങൾ. ഫോർച്യൂൺ 5, സൂപ്പർ 6 നറുക്കെടുപ്പിലൂടെ AED 258,440 സമ്മാനത്തുകയായി നൽകി.
ശ്രദ്ധേയരായ വിജയികളിൽ തമിഴ് നാട്ടിൽ നിന്നുള്ള ശ്രീധർ ശിവകുമാർ ഉണ്ട്. ഫോർച്യൂൺ 5 ഗെയിമിൽ അഞ്ചിൽ നാല് അക്കങ്ങളും തുല്യമായ ശ്രീധർ...
കാക്കനാട് (കൊച്ചി): മൂന്നാം തവണയും നോട്ടീസ് അവഗണിച്ചതോടെ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഷൻ നടപടിയിലേക്ക് കടന്ന് മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരനു പരിക്കേറ്റ സംഭവത്തിലാണ് നടപടി. പാലാരിവട്ടം പോലീസാണ് കേസെടുത്ത് തുടർ നടപടിക്കായി മോട്ടോർ വാഹന വകുപ്പിനു കൈമാറിയത്.
ഈ അപകടത്തിൽ ലൈസൻസ്...
പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...