Latest news

ലോക്‌സഭ തിരഞ്ഞെടുപ്പ്: പ്രഖ്യാപനം നാളെ വൈകിട്ട് മൂന്ന് മണിക്ക്

ന്യൂഡൽഹി: ​ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ ശനിയാഴ്ച പ്രഖ്യാപിക്കും. നാളെ വൈകീട്ട് മാധ്യമങ്ങളെ കാണുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ഏഴു ഘട്ടങ്ങളിലാവും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കമീഷൻ അംഗങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂർത്തിയാക്കിയിരുന്നു. ജമ്മു കശ്മീരിലായിരുന്നു അവസാന പര്യടനം. 543 ലോക്സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബി.ജെ.പി 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഇതിനകം...

2019 ആവര്‍ത്തിക്കുമോ രാജ്‌മോഹന്‍ ഉണ്ണിത്താന്‍; കാസര്‍കോട് തിരിച്ചുപിടിക്കുമോ സിപിഎം?

കാസര്‍കോട്: ഇടത് ഇടമെന്ന വിശേഷണമുള്ള ലോക്‌സഭ മണ്ഡലമായിരുന്നു ദീര്‍ഘകാലം കാസര്‍കോട്. എകെജിയില്‍ തുടങ്ങി പി കരുണാകരന്‍ വരെ അത് നീണ്ടു. എന്നാല്‍ ഏറെക്കാലത്തിന് ശേഷം 2019ല്‍ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഈ ചരിത്രം മാറ്റിയെഴുതി. യുഡിഎഫിനായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും കാസര്‍കോട് മത്സരിക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുമോ? ലോക്‌സഭയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയ പി കരുണാകരന്...

കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്‍ക്കെതിരെ പോക്സോ കേസ്

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്. ബെംഗളൂരു സദാശിവ നഗർ പൊലീസാണ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസെടുത്തത്. അമ്മക്കൊപ്പം സഹായം ചോദിച്ച് വന്ന 17 കാരിയോട് മോശമായി പെരുമാറി എന്നാണ് യെദിയൂരപ്പയ്ക്കെതിരായ പരാതി. ഫെബ്രുവരി 2 നാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് യെദിയൂരപ്പ...

കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്‍ക്കെതിരെ പോക്സോ കേസ്

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്. ബെംഗളൂരു സദാശിവ നഗർ പൊലീസാണ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസെടുത്തത്. അമ്മക്കൊപ്പം സഹായം ചോദിച്ച് വന്ന 17 കാരിയോട് മോശമായി പെരുമാറി എന്നാണ് യെദിയൂരപ്പയ്ക്കെതിരായ പരാതി. ഫെബ്രുവരി 2 നാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.

ഇലക്ടറൽ ബോണ്ടിൽ കൂടുതൽ സംഭാവന ബിജെപിക്ക്, കൂടുതൽ സംഭാവന നൽകിയത് വിവാദ വ്യവസായി സാന്റിയാഗോ മാർട്ടിന്റെ കമ്പനി

ദില്ലി : ഇലക്ടറൽ ബോണ്ടിലൂടെ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച രാഷ്ട്രീയ പാർട്ടി ബിജെപി. സുപ്രീം കോടതി നിർദ്ദേശപ്രകാരം ഇലക്ഷൻ കമ്മീഷൻ ഇന്ന് പുറത്ത് വിട്ട ലിസ്റ്റിലാണ് ഈ വിവരങ്ങളുളളത്. ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങി സംഭാവന ചെയ്തത് സാന്റിയാഗോ മാർട്ടിന്റേ കമ്പനിയായ ഫ്യൂച്ചർ ഗെയിമിങ് ആന്‍റ് സർവീസസാണ്. 1208 കോടിയാണ് വിവാദ വ്യവസായിയുടെ...

സന്തോഷ വാര്‍ത്ത! രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചത്. രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്. പുതുക്കിയ വില നാളെ രാവിലെ...

‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് 2029ൽ’; 2024നുശേഷം വരുന്ന സംസ്ഥാന സർക്കാരുകളുടെ കാലാവധി കുറയും

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പിനെക്കുറിച്ച് പഠിച്ച രാംനാഥ് കോവിന്ദ് സമിതി രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചു. 11,000 പേജുകളുള്ള റിപ്പോർട്ടില്‍ 2029ഓടുകൂടി ഒരു രാജ്യം, ഒറ്റ തെര‌ഞ്ഞെടുപ്പ് നടപ്പാക്കണമെന്ന് ശുപാർശ ചെയ്യുന്നു. പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതോടെ ചെലവ് ഗണ്യമായി കുറക്കാനാകുമെന്നും ആ തുക രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാകുമെന്നാണ്...

ഗ്രൂപ്പ് മെസേജുകള്‍ നിങ്ങള്‍ക്ക് ശല്യമാകുന്നുണ്ടോ?… പരിഹാരമുണ്ട്‌, പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചര്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പാ വാട്‌സ്ആപ്പ്. ഉപഭോക്തൃ സൗഹൃദം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഫില്‍ട്ടര്‍ ടാബുകള്‍ വാട്‌സ്ആപ്പ് ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ചാറ്റുകള്‍ക്കായി മൂന്ന് സെഗ്‌മെന്റുകള്‍ ഉള്‍പ്പെടുത്തുന്നതാണ് പുതിയ ഫീച്ചര്‍. ഓള്‍, അണ്‍വീഡ്, ഗ്രൂപ്പ് മെസേജുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ചാറ്റുകള്‍ ക്രമീകരിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം ആന്‍ഡ്രോയിഡിന്റെ...

സംസ്ഥാനത്ത് മൂന്ന് ദിവസം റേഷൻ വിതരണമില്ല; ഈ വേളയിൽ ഉപഭോക്താക്കൾക്ക് ആധാർ അപ്ഡേഷൻ ചെയ്യാം

തിരുവനന്തപുരം: ആധാർ മസ്റ്ററിംഗ്, സംസ്ഥാനത്ത് മൂന്ന് ദിവസം റേഷൻ വിതരണം നടക്കില്ല. നാളെ മുതൽ ഞായറാഴ്ച വരെയാണ് വിതരണം ഇല്ലാത്തത്. വെള്ളി, ശനി , ഞായർ ദിവസങ്ങളിലാണ് റേഷൻ വിതരണം നിർത്തിവെച്ചത്. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് റേഷൻ കടകളിലെത്തി ആധാർ അപ്ഡേഷൻ നടത്താമെന്ന് അധികൃതർ അറിയിച്ചു. ഉപാഭോക്താക്കൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളിലും ആധാർ അപ്ഡേഷൻ...

ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ ശബ്ദമായി മാറും: രാഹുല്‍ ഗാന്ധി

നാസിക്: ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ ശബ്ദമായി മാറുമെന്നും അവരെ സംരക്ഷിക്കാന്‍ നയങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ചന്ദ്വാദിൽ കർഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, ശിവസേന നേതാവ് സഞ്ജയ് റാവത്ത് എന്നിവരും റാലിയില്‍...
- Advertisement -spot_img

Latest News

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....
- Advertisement -spot_img