പാലക്കാട്: പാലക്കാട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിൽ മലപ്പുറം എന്‍ഡിഎ സ്ഥാനാർത്ഥിയും കാലിക്കറ്റ് സർവകലാശാലാ മുൻ വി സിയുമായ ഡോ. അബ്ദുൾ സലാമിന് ഇടം കിട്ടിയില്ല. നാലിൽ കൂടുതൽ പേരെ വാഹനത്തിൽ കയറ്റാൻ എസ്പിജിയുടെ അനുമതി ഉണ്ടായില്ലെന്നാണ് ബിജെപി വിശദീകരിക്കുന്നത്. പാലക്കാട്, പൊന്നാനി സ്ഥാനാർത്ഥികളും സംസ്ഥാന അധ്യക്ഷനുമാണ് മോദിയുടെ വാഹനത്തിൽ കയറിയത്.
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ...
അഹമ്മദാബാദ്: ഗുജറാത്തിൽ ബി.ജെ.പി എം.എൽ.എ നിയമസഭാംഗത്വം രാജിവെച്ചു. സാവ്ലി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ കേതൻ ഇനാംദാറാണ് രാജിവെച്ചത്. തന്‍റെ 'ഉൾവിളി' കേട്ടുകൊണ്ടാണ് രാജിതീരുമാനമെടുത്തതെന്നും ആത്മാഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നുമെന്നും സ്പീക്കർക്ക് രാജിക്കത്ത് നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
വഡോദരയിലെ സാവ്ലി മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ നിയമസഭാംഗമായ നേതാവാണ് കേതൻ ഇനാംദാർ. തന്‍റെ നീക്കം സമ്മർദതന്ത്രമല്ലെന്നും വരാനിരിക്കുന്ന പാർലമെന്‍റ്...
ദില്ലി : വാട്‍സാപ്പിലെ മോദിയുടെ വികസിത് ഭാരത് സന്പർക്ക് സന്ദേശത്തില്‍ വിവാദം. വാട്‍സാപ്പ് സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമെന്ന് ടിഎംസി കുറ്റപ്പെടുത്തി. മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും...
ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിഹാറില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍. ആര്‍എല്‍ജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പശുപതി കുമാര്‍ പരസ് മോദി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. ബിഹാറിലെ ലോക്‌സഭ സീറ്റ് വിഭജനത്തിലെ അതൃപ്തിയ്ക്ക് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജി.
സീറ്റ് വിഭജനത്തില്‍ അനീതി നേരിട്ടെന്നും ഇതിനാലാണ് മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതെന്നും പശുപതി കുമാര്‍ പരസ്...
കൊച്ചി: റെക്കോർഡ് തിരുത്തികുറിച്ച് സ്വര്‍ണ വില. പവന് 360 രൂപ കൂടി 48,640 രൂപയായി സ്വര്‍ണ വില ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 6,080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 45 രൂപയാണ് കൂടിയത്. കേരളത്തില്‍ ഇതുവരെയുള്ളതില്‍ എറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
മാര്‍ച്ച് 5 ന് പവന് 560 രൂപ വര്‍ധിച്ച്...
ദില്ലി : ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്. 2018 ലെ കർണാടക തെരഞ്ഞെടുപ്പിന് മുൻപാണ്, 15 ദിവസത്തിന് ഉള്ളിൽ ബോണ്ട് നൽകി പണം സ്വീകരിക്കണമെന്ന ചട്ടം ബിജെപിക്കായി കേന്ദ്രം ഇളവ് നൽകിയത്. ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ...
ആലപ്പുഴ പുറക്കാട് കടൽ ഉൾവലിഞ്ഞു. 50 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. പുറക്കാട് മുതൽ പഴയങ്ങാടി വരെയുള്ള 300 മീറ്ററോളം ഭാഗത്താണ് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞത്.
ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക ഉൾവലിയലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഈ സാഹചര്യത്തിൽ മത്സ്യ ബന്ധന ഉപകരണങ്ങൾ തീരത്തു നിന്ന് നീക്കം ചെയ്യുകയാണ്.
ദുബൈ:യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് മുൻകൂർ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പുതുക്കിയ പട്ടിക സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ റിപ്പോർട്ട് പ്രകാരം, 87 രാജ്യങ്ങളിലെ പൗരന്മാർക്ക് യു എ ഇയിലേക്ക് ഓൺ അറൈവൽ വിസ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രവേശിക്കാവുന്നതാണ്. അതേ സമയം, ഏതാണ്ട് 110 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യു എ...
ധാക്ക: ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ശ്രീലങ്കൻ ഔൾറൗണ്ടർ എയ്ഞ്ചലോ മാത്യൂസിനെ ബംഗ്ലാദേശ് താരങ്ങൾ ടൈംഡ്ഔട്ടിലൂടെ പുറത്താക്കിയതിന് പിന്നാലെ ഇരു ടീമുകളും തമ്മിൽ ഉടലെടുത്ത അസ്വാരസ്യങ്ങൾ മാസങ്ങൾക്ക് ശേഷവും കെട്ടടങ്ങിയില്ല. സ്വന്തം നാട്ടിൽ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് ട്രോഫി ഏറ്റുവാങ്ങിയ ശേഷം ബംഗ്ലാ കളിക്കാർ ടൈംഡ് ഔട്ട് ഓർമിപ്പിച്ചത്. സീനിയർ താരം മുഷ്ഫികുർ...
റിയാദ്: സഊദിയിൽ മാസപ്പിറവി ദൃശ്യമായില്ല. ചെറിയ പെരുന്നാൾ വെള്ളിയാഴ്ചയായിരിക്കും.
ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് റമദാൻ 30 പൂർത്തിയാക്കിയാകും ഇത്തവണത്തെ പെരുന്നാൾ ആഘോഷമെന്ന് സഊദി പ്രഖ്യാപിച്ചു. ഇന്ന്...