തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യമായി മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു നല്‍കുമെന്നു പ്രചരിപ്പിച്ച് തട്ടിപ്പ് നടക്കുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യമായി മൂന്നു മാസം ദൈര്‍ഘ്യമുള്ള പ്ലാനില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു തരുമെന്ന വാഗ്ദാനമാണ് വ്യാപകമായി പ്രചരിക്കുന്നത്. സൗജന്യ റീചാര്‍ജ് സ്‌ക്രാച്ച് കാര്‍ഡുകള്‍ എന്ന പേരിലാണ് ലിങ്കുകള്‍....
പട്ന:ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കെ ബിഹാറില്‍ കോണ്‍ഗ്രസിന് ഉണര്‍വ്വേകി പപ്പുയാദവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജന്‍ അധികാര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിപ്പിച്ചു.
ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായും തേജസ്വി യാദവുമായും പപ്പു യാദവ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിഹാറിലെ പുര്‍ണിയ...
ചെന്നൈ: തങ്ങളുടെ ജാതിക്കും മതത്തിനും പ്രശ്നമുണ്ടെന്ന് പറഞ്ഞ് വോട്ടുചോദിക്കുന്നവർക്കൊപ്പം ഒരിക്കലും ചേരരുതെന്ന് നടൻ വിജയ് സേതുപതി. 2024 ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ നടന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് നടന്ന ഒരു പരിപാടിക്കിടെ അദ്ദേഹം തമിഴിൽ വിശദമായി ഇക്കാര്യം പറയുന്ന വിഡിയോയാണ് ഏറെ പങ്കുവെക്കപ്പെടുന്നത്. ഒരു രാഷ്ട്രീയ കക്ഷിയെയും പേരെടുത്ത് പറയുന്നില്ലെങ്കിലും...
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സുതാര്യവും സുരക്ഷിതവുമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്.
മാർച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 1,31,84,573 പുരുഷ വോട്ടർമാരും 1,40,95,250 സ്ത്രീ...
അബൂദബി: യു.എ.ഇയിലെ മുഴുവൻ സ്വകാര്യ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കുന്നു. 2025 ജനുവരി ഒന്ന് മുതലാണ് ഇൻഷൂറൻസ് നിർബന്ധമാവുക. ഇൻഷുറൻസ് ചെലവ് തൊഴിലുടമ വഹിക്കണമെന്നാണ് നിയമം.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് യു.എ.ഇയിലെ മുഴുവൻ സ്വകാര്യ മേഖലാ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കാൻ തീരുമാനമായത്. ദുബൈ, അബൂദബി എമിറേറ്റുകളിൽ നിലവിൽ ജീവനക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാണെങ്കിലും അടുത്തവർഷം...
തിരുവനന്തപുരം: കോൺഗ്രസിന് വീണ്ടും തിരിച്ചടി. ലീഡറുടെ മകൾ പത്മജ വേണുഗോപാലിന് പിന്നാലെ കെ. കരുണാകരന്‍റെ വിശ്വസ്തനും കോൺഗ്രസ് പാര്‍ട്ടി വിട്ടു. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവ് മഹേശ്വരൻ നായർ ബിജെപിയില്‍ ചേര്‍ന്നത്. കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരൻ നായർ.
പത്മജ വേണുഗോപാലിനും പദ്മിനി തോമസിനും പിന്നാലെ കോൺഗ്രസിന് വീണ്ടും തിരിച്ചടി നല്‍കി കൊണ്ടാണ് മഹേശ്വരൻ നായരുടെ പാര്‍ട്ടി മാറ്റം. വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ്...
മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്കും സന്ധിക്കും വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന നട്സുകളെയും ഡ്രൈ ഫ്രൂട്ടുകളെയും പരിചയപ്പെടാം...
ഒന്ന്...
അണ്ടിപരിപ്പാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയേണ്‍ ധാരാളം അടങ്ങിയതും പ്യൂരിൻ...
ദേ വീണ്ടും അപ്ഡേഷനുമായി വാട്ട്സാപ്പ്. പുതിയ അപ്ഡേഷൻ വരുന്നതോടെ ഒരുമിനിറ്റ് വരെയുളള സ്റ്റാറ്റസ് അപ്‍ലോഡ് ചെയ്യാനാകും. നിലവിൽ 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് അപ്ഡേറ്റ് ചെയ്യാനാകുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്‌സാപ്പ് ബീറ്റ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ചില ബീറ്റ ടെസ്റ്റർമാർക്കാണ് ഇത് ലഭിക്കുന്നത്. വരും ആഴ്ചകളിൽ ഇത്...
വിരാട് കോഹ്ലിക്ക് നിരവധി പേരുകളുണ്ട്. അതില്‍ ഏറ്റവും പ്രശസ്തമായത് കിംഗ് കോഹ്ലി എന്ന പേരാണ്. ഏരെ ആവേശത്തോടെയാണ് ആരാധകര്‍ താരത്തെ ഇങ്ങനെ വിളിക്കുന്നത്. എന്നാലിപ്പോഴിതാ ഈ ആരാധകരെ നിരാശരാക്കുന്ന ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ് വിരാട്. കിംഗ് എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും തന്നെ വിരാട് എന്ന് വിളിച്ചാല്‍ മതിയെന്നും ആരാധകരോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് താരം.
നിങ്ങള്‍ എന്നെ...
കാസര്‍കോട്: ചൂരിയിലെ മദ്റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ കഴുത്തറുത്ത് കൊന്ന കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം 30ആണ് പുതിയ തീയതി. ഇത് മൂന്നാംതവണയാണ് വിധിപറയൽ മാറ്റിവെക്കുന്നത്.
നേരത്തെ, ഫെബ്രുവരി 29നും മാർച്ച് ഏഴിനും വിധി പ്രസ്താവിക്കാനിരുന്നുവെങ്കിലും മാറ്റുകയായിരുന്നു. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെ പഴയ ചൂരി...
തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് വിശ്വാസികൾക്കായി ഗംഭീര ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. റംസാനിലെ 28-ാം നാളിൽ മഹാബലിപുരത്തെ ഫോർ പോയിന്റ്‌സ് ബൈ ഷെറട്ടോൺ...