ബെംഗളൂരു: കര്‍ണാടകത്തിലെ കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പാഠപുസ്തക പരിഷ്‌കരണങ്ങൾ ഒഴിവാക്കി പുതിയ പാഠ്യപദ്ധതി തയ്യാറാക്കി കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ. ഒന്ന് മുതല്‍ പത്തുവരെ ക്ലാസുകളിലേക്കുള്ള പാഠ്യപുസ്തകങ്ങളുടെ അന്തിമരൂപമാണ് പ്രിന്റിങ്ങിന് തയ്യാറായിരിക്കുന്നത്.
രോഹിത് ചക്രതീര്‍ത്ഥയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപവത്കരിച്ച കമ്മിറ്റി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ ഉള്ളടക്കങ്ങളിൽ കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നത്....
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കമുള്ള കേസുകളില്‍ പ്രതിയായിരുന്ന വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11.05-ഓടെയായിരുന്നു അന്ത്യം.
വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങി പുറംലോകവുമായി അധികം ബന്ധമില്ലാതെ കഴിയുകയായിരുന്നു. കട്ടപ്പന സ്വദേശിയായ...
ബെംഗളൂരു: ബെംഗളൂരുവിലെ കുടിവെള്ള ക്ഷാമത്തിൽ പ്രതികരണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. എന്തുവില കൊടുത്തും ബെംഗളൂരുവിലേക്ക് മതിയായ ജലവിതരണം സർക്കാർ ഉറപ്പാക്കുമെന്ന് ഡികെ ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിലെ എല്ലാ പ്രദേശങ്ങളിലും ജലക്ഷാമം നേരിടുന്നുണ്ടെന്നും തൻ്റെ വീട്ടിലെ കുഴൽക്കിണർ പോലും വറ്റിവരണ്ടെന്നും ഡികെ ശിവകുമാർ പറഞ്ഞു. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഡികെയുടെ പരാമർശം ഉണ്ടായത്.
ബെംഗളൂരുവിൽ കനത്ത...
ഹരിയാനയിലെ കഫേയിൽ നിന്ന് മൗത്ത് ഫ്രഷ്നർ ഉപയോഗിച്ച അഞ്ചുപേർ രക്തം ചർദിച്ചു അവശരായ സംഭവത്തിൽ കഫേയില്‍ നിന്നും നല്‍കിയത് ഡ്രൈ ഐസ് ആണെന്ന് പരിശോധന ഫലം. ഗുരുഗ്രാമിലെ സെക്ടര്‍ 90-ലുള്ള ലാ ഫോറസ്റ്റ കഫേയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം മൗത്ത് ഫ്രഷ്‌നര്‍ കഴിച്ചവരാണ് രക്തം ഛര്‍ദ്ദിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൗത്ത് ഫ്രഷ്‌നറിന്റെ...
അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. പാർട്ടിയിൽ നിന്ന് രാജിവെച്ച അര്‍ജുന്‍ മോദ്‌വാദിയയും അംബരീഷ് ഡേറും ബിജെപിയില്‍ ചേര്‍ന്നു. ഗാന്ധിനഗറിലെ ബിജെപി സംസ്ഥാന ഓഫീസില്‍ പ്രസിഡന്റ് സിആര്‍ പാട്ടീല്‍ ഇരുവര്‍ക്കും അംഗത്വംനല്‍കി. തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും പോര്‍ബന്തര്‍ എംഎല്‍എയുമായ മോദ്‌വാദിയയും സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അംബരീഷ് ഡേറും കോണ്‍ഗ്രസ് വിട്ടത്.
മോദ്‌വാദിയ എംഎല്‍എ...
ബെംഗളൂരു∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ കോൺഗ്രസ് സ്ഥാനാർഥി സയദ് നസീർ ഹുസൈന്റെ വിജയാഘോഷത്തിനിടെ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ കേസിൽ സിദ്ധരാമയ്യ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ബിജെപിക്കു തിരിച്ചടി. 2022ൽ മണ്ഡ്യയിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ ബിജെപി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ഡ്യ സ്വദേശിയായ രവിയാണ് അറസ്റ്റിലായത്. കോൺഗ്രസ് പ്രവർത്തകനായ കണ്ണമ്പാടി കുമാറിന്റെ...
മലപ്പുറം: കാരക്കുന്ന് ആലുങ്ങലിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കാരക്കുന്ന് പഴേടം തടിയമ്പുറത്ത് ഷഫീക് (40) ആണ് മരിച്ചത്. കാട്ടുപന്നി റോഡിന് കുറുകെ ചാടിയപ്പോൾ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെ തുടർന്ന്നാണ് ഓട്ടോ മറിഞ്ഞത്.
വന്യമൃഗശല്യം വലിയ രീതിയില്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്. ഇന്നലെ കോഴിക്കോട് കക്കയത്ത്...
എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിൽ നിർബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോർ വെഹിക്കിള്‍ ഡിപാർട്മെന്‍റ്. പേരും ഫോൺ നമ്പറും ആധാറിലെ പോലെ ആക്കിയാൽ മാത്രമേ വാഹന സംബന്ധമായ സർവ്വീസിനും ടാക്സ് അടയ്ക്കാനും പിഴ അടയ്ക്കാൻ ആയാലും സാധിക്കുകയുള്ളൂവെന്നും എംവിഡി മുന്നറിയിപ്പ് നൽകുന്നു.
വാഹൻ...
മംഗളൂരു: മംഗളൂരുവിൽ മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന് കർണാടക വനിതാ കമ്മീഷൻ. പരിക്കേറ്റ മൂന്ന് വിദ്യാർഥികൾക്ക് 4 ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ നൽകുമെന്ന് കർണാടക വനിതാ കമ്മിഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി അറിയിച്ചു. പെൺകുട്ടികളുടെ ചികിത്സയ്ക്കായി 20 ലക്ഷം...
മഞ്ചേശ്വരം : കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചതിനുശേഷം ആസ്പത്രിയിൽ മരിച്ച പ്രതിയുടെ പോസ്റ്റ്‌മോർട്ടം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്‌പത്രിയിൽ പൂർത്തിയായി. മീഞ്ച പതംഗളയിലെ മൊയ്തീൻ ആരിഫിന്റെ (22) പോസ്റ്റ്‌മോർട്ടമാണ് ചൊവ്വാഴ്ച രാത്രിയോടെ പൂർത്തിയായത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. മരിച്ചയാളുടെ ശരീരത്തിൽ പരിക്കേറ്റതിന്റെ...