ബെംഗളൂരു: രണ്ടു പതിറ്റാണ്ടായി ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയത്തിന്റെ രണ്ടക്കങ്ങളിലേക്ക് കടന്നു കയറാൻ കഴിഞ്ഞിട്ടില്ല കോൺഗ്രസിന്. നിയമസഭ തെരഞ്ഞെടുപ്പുകളിൽ വിജയം കൊയ്യുമ്പോഴും പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആ വിജയം ആവർത്തിക്കുന്നതിൽ പാർട്ടി പരാജയപ്പെടുന്നതാണ് പതിവു കാഴ്ചകൾ.
എന്നാൽ, ഇത്തവണ കാര്യങ്ങൾ മാറിമറിയുമെന്നാണ് സൂചനകൾ. വൻ ഭൂരിപക്ഷത്തിൽ കഴിഞ്ഞ വർഷം കർണാടകയിൽ അധികാരത്തിൽ വന്ന കോൺഗ്രസ് ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പിലും...
സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. തട്ടിപ്പുകളുമായി ബന്ധപ്പെട്ട 3251 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും. തട്ടിപ്പിന് ഉപയോഗിച്ച 5175 മൊബൈല്‍ ഫോണുകളും 3,339 സിംകാര്‍ഡുകളും പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. തട്ടിപ്പുകളുമായി ബന്ധപ്പെട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളിലൂടെ അടിസ്ഥാനത്തിലാണ് നടപടി.
മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളില്‍ ഏറെയും പലരില്‍ നിന്നും വാടകക്കെടുത്തവയാണ്. ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് പൊലീസ്...
വാഹന ഇന്‍ഷുറന്‍സ് നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ കമ്പനികള്‍ തീരുമാനിക്കും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ) നിശ്ചയിക്കുന്ന താരിഫുകള്‍ അതോടെ ഇല്ലാതാകും. വാഹനങ്ങളുടെ ഇനം, ക്യുബിക് കപ്പാസിറ്റി (സി.സി.), കയറ്റാവുന്ന ഭാരം, യാത്രക്കാരുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് ഐ.ആര്‍.ഡി.എ.ഐ. ഇന്‍ഷുറന്‍സ് നിരക്കു നിശ്ചയിച്ചിരുന്നത്.
ഓരോ തരം വാഹനമുണ്ടാക്കുന്ന അപകടനിരക്കും താരിഫ് നിശ്ചയിക്കാന്‍...
ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിലും കോൺഗ്രസിന്‍റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലും പ്രതികരിച്ച് ഐക്യരാഷ്ട്രസഭ. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന സംഭവവികാസങ്ങള്‍ അന്താരാഷ്ട്രതലത്തിലും ശ്രദ്ധേയമാകുന്നതിന്‍റെ സൂചനയാണിത്.
നേരത്തേ കെജ്രിവാളിന്‍റെ അറസ്റ്റില്‍ നീതിയുക്തമായി നടപടികള്‍ നീങ്ങണമെന്ന പ്രതീക്ഷ അമേരിക്കയും ജര്‍മ്മനിയും പങ്കുവച്ചിരുന്നു. ഇതിനെല്ലാമെതിരെ ഇന്ത്യ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ആഭ്യന്തര...
ഗുണ്ടാത്തലവനും ഉത്തർപ്രദേശ് മുന്‍ എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്‍സാരിയെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
ബാന്ദ ജയിലിലായിരുന്ന അന്‍സാരിയെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്നു അൻസാരിയെ ജയിൽ അധികൃതർ ജില്ലയിലെ റാണി ദുർഗാവതി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഹൃദയാഘാതത്തെ...
കാസർകോട്: ഉപ്പളയിലെ എ.ടി.എമ്മിൽ പണം നിറയ്ക്കാനെത്തിയ സ്വകാര്യ ഏജൻസിയുടെ വാഹനത്തിന്റെ ചില്ല് പൊട്ടിച്ച് അരക്കോടി രൂപ കവർന്ന സംഭവത്തിനുപിന്നിൽ തമിഴ്‌നാട്ടിൽനിന്നുള്ള മൂന്നംഗ സംഘമെന്ന് സൂചന. ഉപ്പള ടൗണിലെ സി.സി.ടി.വി. പരിശോധിച്ചതിൽ ബാഗുമായി പോകുന്ന ഒരാളുടെ ദൃശ്യം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അന്വേഷണ സംഘത്തിന് വിവരങ്ങൾ കിട്ടിയത്. ബാഗുമായി കടന്നയാളും മറ്റു രണ്ടുപേരും മംഗളൂരുഭാഗത്തുനിന്ന്...
തിരുവനന്തപുരം: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുന്നു. പവന് ചരിത്രത്തിലാദ്യമായി അമ്പതിനായിരം രൂപ കടന്നിരിക്കുകയാണിപ്പോള്‍. പവന് 50,400 ആണ് നിലവില്‍ വില.
ഒരു ഗ്രാമിന് 6,300ഉം ആണ് പുതിയ വില. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. എപ്പോള്‍ വേണമെങ്കിലും പവന് അമ്പതിനായിരം കടക്കാമെന്ന നില നേരത്തെ ഉണ്ടായിരുന്നു. നാല്‍പത്തിയൊമ്പതിനായിരത്തില്‍ കഴിഞ്ഞ ദിവസം വില...
നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേയുള്ളു, പല സാമ്പത്തിക കാര്യങ്ങൾ ചെയ്യേണ്ട സമയമാണ് മാർച്ച് മാസം. മാർച്ച് മാസത്തിൽ ചെയ്ത് തീർക്കേണ്ടതും കാലാവധി അവസാനിക്കുന്നതുമായ ചില സുപ്രധാന കാര്യങ്ങളാണ് താഴെ
2023-2024 സാമ്പത്തിക വർഷത്തേക്ക് ആദായനികുതി ഇളവ് ക്ലെയിം ചെയ്യുന്നതിന്, മാർച്ച് 31-ന് മുമ്പ് ആവശ്യമായ...
കോഴിക്കോട്: കണ്ണില്‍ നിന്നും ഇടമുറിയാതെ ഉതിര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളികള്‍ മാത്രമായിരുന്നു ആ ഉമ്മക്ക് മാധ്യമങ്ങള്‍ക്ക് നല്‍കാനുണ്ടായിരുന്ന മറുപടി. തന്റെ മകനെ ഒരുനോക്ക് കാണാനായുള്ള രണ്ട് പതിറ്റാണ്ടോടുത്ത കാത്തിരിപ്പിന്റെ കഥ ഏവരുടെയും മിഴികള്‍ ഈറനണിയിക്കുന്നതായിരുന്നു ആ ഉമ്മയുടെ നൊമ്പരം. ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് ഫാത്തിമയാണ് 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന മകന്‍ അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി...
കൊച്ചി: കേരളത്തിൽനിന്നു ഗൾഫിലേക്കുള്ള കപ്പൽ സർവീസ് ആരംഭിക്കാൻ നീക്കം. കേരള–-ഗൾഫ് യാത്രാക്കപ്പൽ സർവീസിന്റെ സാധ്യതകൾ തേടി കേരള മാരിടൈം ബോർഡ് കൊച്ചിയിൽ ആദ്യഘട്ട ചർച്ച നടത്തി .
സാധാരണക്കാരായ പ്രവാസികൾക്ക് വിമാനയാത്രാക്കൂലിയെക്കാൾ താഴ്ന്ന നിരക്കിൽ യാത്ര ചെയ്യാവുന്ന സർവീസാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള ചർച്ചയിൽ പറഞ്ഞു. സിംഗപ്പൂർ,...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരില്‍ അഡ്വ. ടി.ഒ മോഹനനും പെരുമ്പാവൂരില്‍ മനോജ് മൂത്തേടനുമാണ് സ്ഥാനാര്‍ഥി. കെ. സുധാകരനും എല്‍ദോസ് കുന്നപ്പിള്ളിക്കും സീറ്റില്ല....