ഏറ്റവും കൂടുതല്‍ അപ്‌ഡേറ്റുകള്‍ വരുന്ന ആഗോള തലത്തിലുള്ള മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സാപ്പ്. നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുള്ള വാട്സാപ്പ് ഇത്തവണ അതിന്റെ ഇന്റര്‍ഫെയ്സില്‍ തന്നെ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. നേരത്തെ സ്‌ക്രീനിന് മുകളിലുണ്ടായിരുന്ന വാട്‌സാപ്പിന്റെ നാവിഗേഷന്‍ ബാര്‍ ഇനിമുതല്‍ താഴെയായിരിക്കും. ഇതിനകം ആന്‍ഡ്രോയിഡ് ഫോണുകളില്‍ പുതിയ അപ്ഡറ്റേ് അവതരിപ്പിച്ചുകഴിഞ്ഞു.
ചാറ്റ്സ്, കോള്‍സ്, കമ്മ്യൂണിറ്റീസ്, സ്റ്റാറ്റസ് ടാബ് എന്നിവ...
ഐപിഎല്‍ 17ാം സീസണ്‍ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് തിരിച്ചടികളുടെ കാലമാണ്. കളിച്ച മത്സരത്തില്‍ രണ്ടിലും പരാജയപ്പെട്ട അവര്‍ സ്വന്തം ആരാധകരുടെ തന്നെ അവമതിപ്പ് ഇരട്ടിപ്പിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ്മയില്‍നിന്നും നായകസ്ഥാനം എടുത്ത് ഹാര്‍ദ്ദിക് പാണ്ഡ്യയെ ഏല്‍പ്പിച്ചത് മുതല്‍ ടീമിന് മൊത്തത്തില്‍ കഷ്ടകാലമാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രോഹിത്തിനെ നായകസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാന്‍ മുംബൈ ശ്രമിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍...
കാസർകോട്: കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിൽ കയറി വെട്ടിക്കൊന്ന കേസിൽ ആർ.എസ്.എസുകാരായ മൂന്ന് പ്രതികളെ വെറുതെവിട്ട കോടതി വിധി വേദനാജനകമെന്ന് ആക്ഷൻ കമ്മിറ്റി. ഹൈകോടതി അടക്കം ജാമ്യം നിഷേധിച്ച് തടങ്കലിൽ പാർപ്പിച്ചിരുന്ന പ്രതികളെ ശിക്ഷിക്കുമെന്നാണ് കരുതിയത്. കോടതിയോടുള്ള ജനങ്ങളുടെ വിശ്വാസം കുറഞ്ഞു വരുന്ന അവസ്ഥയാണെന്നും ഭാരവാഹി ചൂണ്ടിക്കാട്ടി.
കാസർകോട് ജില്ലയിൽ നടന്ന വർഗീയ...
കാസര്‍കോട്: കേരളത്തെ നടുക്കിയ കൊലപാതകമായിരുന്നു കാസര്‍കോട്ട് ചൂരിയില്‍ റിയാസ് മൗലവിയുടേത്. പള്ളിക്കകത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊല്ലുകയായിരുന്നു പ്രതികള്‍. വര്‍ഗീയ സംഘര്‍ഷമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് അന്നേ ആരോപണമുയര്‍ന്നു. അത് പിന്നീട് കുറ്റപത്രത്തില്‍ തന്നെ സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.
മുമ്പും വര്‍ഗീയ സംഘര്‍ഷങ്ങളും അത്തരത്തിലുള്ള ആക്രമണങ്ങളും കൊലയും നടന്നിട്ടുള്ള പ്രദേശമാണ് ചൂരി. അതിനാല്‍ തന്നെ റിയാസ് മൗലവിയുടെ കൊലപാതകം അടങ്ങാത്ത...
കാസർകോട്: കാസർകോട് മുഹമ്മദ് റിയാസ് മൗലവി വധകേസിൽ പ്രതികളെ വെറുതെ വിട്ട നടപടി നിരാശാജനകമാണെന്ന് കുടുംബം. കോടതിയിൽ പ്രതീക്ഷ ഉണ്ടായിരുന്നെന്നും പക്ഷേ നീതി ലഭിച്ചില്ലെന്നും റിയാസ് മൗലവിയുടെ ഭാര്യ സൈദ പറഞ്ഞു. കോടതിക്ക് പുറത്ത് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ഭാര്യ പ്രതികരിച്ചത്.
'കടുത്ത ശിക്ഷ കിട്ടുമെന്നാണ് കരുതിയത്, ഒരുപാട് സങ്കടമുണ്ടെന്ന് റിയാസ് മൗലവിയുടെ സഹോദരന്‍ പ്രതികരിച്ചു. പ്രതീക്ഷിച്ച വിധിയല്ല...
കാസർകോട്: കാസർകോട് മുഹമ്മദ് റിയാസ് മൗലവി വധകേസില്‍ പ്രതികളെ വെറുതെ വിട്ടു. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയാണ് കെ.കെ ബാലകൃഷ്ണൻ. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്....
കൊച്ചി: പി.ഡി.പി. ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ് മഅ്ദനി.
കഴിഞ്ഞ മൂന്ന് ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ സംഘം പരിശോധനകൾ തുടരുകയാണ്. ഹൃദയസംബന്ധമായ കൂടുതൽ പരിശോധനകൾ തുടരേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് മെഡിക്കൽ സംഘം.
ബെംഗളൂരു: കര്‍ണാടകയിലെ കുന്ദലഹള്ളിയില്‍ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ).സ്‌ഫോടനത്തിലെ മുഖ്യ പ്രതികളായ മുസ്സവിര്‍ ഹുസ്സൈന്‍ ഷസീബ്,അബ്ദുള്‍ മത്തീന്‍ അഹമ്മദ് താഹ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണ് എന്‍.ഐ.എ തേടുന്നത്. വിവരം കൈമാറുന്നവര്‍ ആരാണെന്നത് സംബന്ധിച്ച് വിവരം രഹസ്യമായി...
ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ ഡാനിയേല്‍ ബാലാജി അന്തരിച്ചു. 48 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വേട്ടയാട് വിളയാടിലെ അമുദന്‍, വടാ ചെന്നൈയിലെ തമ്പി എന്നിവയാണ് ബാലാജിയുടെ ശ്രദ്ധേയ കഥാപാത്രങ്ങള്‍.
നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ശനിയാഴ്ച പുരസൈവാക്കത്തെ വസതിയിൽ പൊതുദർശനത്തിന് വെക്കും.വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരില്‍ അഡ്വ. ടി.ഒ മോഹനനും പെരുമ്പാവൂരില്‍ മനോജ് മൂത്തേടനുമാണ് സ്ഥാനാര്‍ഥി. കെ. സുധാകരനും എല്‍ദോസ് കുന്നപ്പിള്ളിക്കും സീറ്റില്ല....