കട്ടപ്പനയില്‍ മോഷണ കേസില്‍ പിടിയിലായ പ്രതികളില്‍ നിന്ന് ലഭിച്ചത് നരബലിയെ കുറിച്ചുള്ള വിവരങ്ങള്‍. കേസില്‍ പിടിയിലായ പ്രതികള്‍ രണ്ട് പേരെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ടതായാണ് പൊലീസിന് ലഭിച്ച വിവരം. കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയന്‍, പുത്തന്‍പുരയ്ക്കല്‍ നിതീഷ് എന്നിവരാണ് പിടിയിലായത്.
മോഷണ കേസില്‍ പ്രതിയായ വിഷ്ണു വിജയന്റെ പിതാവ് വിജയനെയും സഹോദരിയുടെ നവജാത ശിശുവിനെയുമാണ്...
ബെംഗളൂരു: കുടിവെള്ള ക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തില്‍ അസാധാരണ നീക്കങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. കുടിവെള്ളം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് പിഴ ഈടാക്കിയിരിക്കുകയാണ് കര്‍ണാടക. കാറ് കഴുകൽ, പൂന്തോട്ട പരിപാലനം, നിർമ്മാണം, അറ്റകുറ്റപ്പണികൾ എന്നിവ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ 5000 രൂപ പിഴ...
ഐപിഎല്‍ പുതിയ സീസണ്‍ പടിവാതിലില്‍ നില്‍ക്കെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വെട്ടിലാക്കിയ വാര്‍ത്തയായിരുന്നു ടീമിന്റെ ഓപ്പണറും ന്യൂസിലാന്‍ഡ് താരവുമായ ഡെവന്‍ കോണ്‍വെയുടെ പരിക്ക്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കിടെ കോണ്‍വെയുടെ ഇടതു തള്ളവിരലിന് പരിക്കേല്‍ക്കുകയായിരുന്നു. താരം ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. താരത്തിന് എട്ടാഴ്ചത്തെ വിശ്രമം ആവശ്യമാണ്. ഇതോടെ താരം ഐപിഎലിലെ ആദ്യ ഭാഗത്തിന്...
ഒലീവ് ബംബ്രാണയുടെ ആഭിമുഖ്യത്തിൽ 14 വർഷമായി നടന്നു വരുന്ന ബംബ്രാണ പ്രീമിയർ ലീഗിന് ഇനി പുതിയ ടീമും കൂടി . ടീമിനായുള്ള വാശിയേറിയ ലേലത്തിൽ 146000 രൂപക്ക് യുണൈറ്റട് കക്കളംകുന്ന് ടീം സ്വന്തമാക്കി. ഏറ്റവും കൂടുതൽ വിലയുള്ള ടീം എനി ബംബ്രാണ പ്രീമിയർ ലീഗിൽ .
ബന്തിയോട് : ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ടിപ്പര്‍ ലോറി ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു. ഉപ്പള നയാബസാര്‍ നാട്ടക്കല്‍ ഹൗസിലെ അബ്ദുല്‍ കാദറിന്റെ മകന്‍ മുഹമ്മദ് മിഷ്ഹാബാ(21)ണ് മരിച്ചത്.
ഒപ്പം സഞ്ചരിച്ച യുവാവിന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ പത്തേമുക്കാലോടെ ബന്തിയോട് മുട്ടത്താണ് അപകടം. വ്യാഴാഴ്ച രാത്രി കാസര്‍കോട്ടെ ടര്‍ഫില്‍ കളിക്കാനെത്തിയതായിരുന്നു മിഷ്ഹാബ്.
രാവിലെ സുഹൃത്തിനൊപ്പം...
ഇടുക്കി: ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തെ തള്ളി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. നിലവിൽ ഇപ്പോൾ അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ലെന്ന് എസ് രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സിപിഎം സസ്പെൻഷൻ പിൻവലിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. അത് പിൻവലിച്ചില്ലെങ്കിൽ ഒരുപക്ഷേ മറിച്ചുള്ള തീരുമാനം ഉണ്ടാകാമെന്നും രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി ദേശീയ നേതാവ് തന്നെ വന്ന്...
തിരുവനന്തപുരം: കൊച്ചിയിൽ നടക്കാനിരിക്കുന്ന ആർ.എസ്.എസ് പരിപാടി ബഹിഷ്കരിച്ച് ബി.ജെ.പി. 'ലക്ഷ്യ 2024' എന്ന സോഷ്യൽ മീഡിയ കോൺഫ്ലുവൻസാണ് ബഹിഷ്കരിച്ചത്. പരിപാടിയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ പങ്കെടുക്കുന്നതുകൊണ്ടാണ് ബി.ജെ.പിയുടെ ബഹിഷ്കരണം. ഷാജൻ സ്‌കറിയ പാർട്ടിയെ പരിഹസിച്ച് പോസ്റ്റിടുന്നയാളാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് ബി.ജെ.പി നിലപാട്. ആർ.എസ്.എസ് പ്രചാർ വിഭാഗമായ വിശ്വസംവാദ കേന്ദ്രമാണ് പരിപാടി...
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമം. ബംഗാളില്‍ നിന്ന് ലോക്സഭ സ്ഥാനാര്‍ഥിയാക്കാനുള്ള താത്പര്യം ഷമിയെ ബിജെപി നേതൃത്വം അറിയിച്ചതായാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വിഷയത്തില്‍ ഷമി തന്റെ പ്രതികരണം ബിജെപിയെ അറിയിച്ചിട്ടില്ലെന്നാണ് സൂചന.
ഷമിയെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ ബംഗാളിലെ ന്യൂനപക്ഷ വോട്ടുകള്‍ക്ക് പ്രാധാന്യമുള്ള മണ്ഡലത്തില്‍ മുന്‍തൂക്കം നേടാം...
ന്യൂഡൽഹി: വനിത ദിനത്തിൽ ഗാർഹിക സിലിണ്ടറിന് 100 രൂപ കുറച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് പാചകവാതക സിലിണ്ടറിന്റെ വില കുറച്ച വിവരം മോദി അറിയിച്ചത്. ഇത് കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറക്കുമെന്ന് മോദി പറഞ്ഞു. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് തീരുമാനം ഗുണകരമാവുമെന്നും മോദി പറഞ്ഞു.
പാചക വാതകം കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിലൂടെ, കുടുംബങ്ങളുടെ ക്ഷേമത്തെ പിന്തുണയ്ക്കാനും...
തൃശ്ശൂർ: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ പത്മജ വേണുഗോപാലിന് പണികൊടുത്ത് ഫെയ്സ്‍ബുക്ക് അഡ്മിൻ. പത്മജയെ പരിഹസിച്ചുകൊണ്ട് അവരുടെ ഫെയ്സ്ബുക്ക് പേജിൽ തന്നെ പോസ്റ്റ് വന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
"ഇ.ഡി വന്നാൽ ഗുരുവായൂരപ്പനും രക്ഷിക്കാൻ കഴിയില്ല, ബിജെപിയിൽ ചേരുകയേ നിവൃത്തിയുള്ളൂ' എന്നായിരുന്നു പോസ്റ്റ്. നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് പിൻവലിച്ചെങ്കിലും സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. പത്മജയെ...