Tuesday, November 11, 2025

Latest news

ആൺകുട്ടികൾ മധുര പാനീയങ്ങള്‍ അമിതമായി കുടിക്കരുത് ; കാരണം

സോഡ, എനർജി ഡ്രിങ്കുകൾ, ഡയറ്റ് സോഡ എന്നിവ ആൺകുട്ടികൾക്കിടയിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ധാരാളം പഞ്ചസാര അടങ്ങിയ സോഡയും ഫ്രൂട്ട് ജ്യൂസും കുടിക്കുന്ന ആൺകുട്ടികൾക്ക് പിന്നീട് ജീവിതത്തിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. കുട്ടിക്കാലത്ത് ഓരോ ദിവസവും 8-ഔൺസ് മധുരമുള്ള പാനീയങ്ങൾ നൽകുന്നത്...

മം​ഗ​ളൂ​രു​വി​ൽ 19 ഗു​ണ്ട​ക​ളെ നാ​ടു​ക​ട​ത്താ​ൻ ഉത്ത​ര​വ്; പ​ട്ടി​ക​യി​ൽ 367 പേ​ർ

മം​ഗ​ളൂ​രു: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ഴ​പ്പ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി 19 ഗു​ണ്ട​ക​ളെ നാ​ടു​ക​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ട​താ​യി മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​നു​പം അ​ഗ​ർ​വാ​ൾ അ​റി​യി​ച്ചു. വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണി​വ​ർ. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കാ​ര്യാ​ല​യം ത​യാ​റാ​ക്കി​യ പു​തി​യ പ​ട്ടി​ക​യി​ൽ 367 ഗു​ണ്ട​ക​ൾ കൂ​ടി​യു​ണ്ട്. നാ​ടു​ക​ട​ത്തു​ന്ന​വ​ർ: മൂ​ഡ​ബി​ദ്രി​യി​ലെ അ​ത്തൂ​ർ ന​സീ​ബ് (40),...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്…. പവന് അരലക്ഷം രൂപയിലേക്കടുക്കുന്നു…. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്കെത്തി സ്വര്‍ണ വ്യാപാരം

തിരുവനന്തപുരം: സർവ്വകാല റെക്കോർഡിട്ട് സ്വർണവില. ഇന്ന് ഒരു പവന് 800 രൂപ ഉയർന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്കെത്തി സ്വർണ വ്യാപാരം. ആദ്യമായി 49,000 കടന്നിരിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 49,440 രൂപയാണ് അന്താരാഷ്ട്ര സ്വർണ്ണവില 2200 ഡോളർ മറികടന്ന് 2019 ഡോളർ വരെ എത്തിയതിനു ശേഷം ഇപ്പോൾ 2203 ഡോളറിലാണ്....

ഇതര മതത്തിലെ പെൺകുട്ടിയോട് സംസാരിച്ചു; കർണാടകയിൽ 25 കാരനായ വിദ്യാർത്ഥിക്ക് മർദ്ദനം, പരാതി

ബെം​ഗളൂരു: ഇതര മതത്തിലെ പെൺകുട്ടിയോട് സംസാരിച്ചതിനാൽ കർണാടകയിൽ 25 കാരനായ വിദ്യാർത്ഥിക്ക് മർദ്ദനം. മറ്റൊരു സമുദായത്തിൽപ്പെട്ട പെൺകുട്ടിയോട് സംസാരിച്ചതിനാലാണ് വാഹിദ് റഹ്മാൻ എന്ന വിദ്യാർത്ഥിക്ക് മർദ്ദനമേറ്റത്. കർണാടകയിലെ യാദ്ഗിറിൽ തിങ്കളാഴ്ചയാണ് സംഭവം. വാഹിദ് റഹ്മാൻ കോളേജിൽ നിന്ന് മടങ്ങുമ്പോഴാണ് മർദ്ദനമുണ്ടായത്. ഒമ്പത് പേരടങ്ങുന്ന സംഘം മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു. അഞ്ച് മണിക്കൂറോളം...

കനത്ത ചൂടിന് ആശ്വാസമായി വേനൽമഴയെത്തുന്നു; 5 ജില്ലയൊഴികെ 9 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനൽമഴയെത്തുന്നു. 9 ജില്ലകളിൽ ഇന്ന് മുതൽ 3 ദിവസത്തേക്ക് വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്,കോഴിക്കോട് ,കണ്ണൂർ, മലപ്പുറം, കാസർകോട്, തൃശ്ശൂർ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. അതേസമയം പൊള്ളുന്ന ചൂടിനെ പൂർണമായി ശമിപ്പിക്കാൻ ഈ വേനൽ മഴയ്ക്ക് കഴിയില്ല. ഇന്ന് പാലക്കാട്...

മുസ്‍ലിം സമുദായത്തിനെതിരെ ആക്രമത്തിന് ആഹ്വാനം ചെയ്ത ബി.​ജെ.പി എം.പിക്കെതിരെ പരാതി

ബംഗളുരു: മുസ്ലിം സമുദായത്തിനെതിര ആക്രമത്തിന് ആഹ്വാനം നൽകിയ ബി​.​ജെ.പി എംപിക്കെതിരെ പരാതി.ബംഗളുരു സൗത്ത് എം.പി തേജസ്വി സൂര്യക്കെതിരെയാണ് പോലീസ് കേസെടുത്തത്. സമൂഹത്തിലെ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന കാമ്പയിൻ എഗെയ്ൻസ്റ്റ് ഹെയ്റ്റ് സ്പീച്ച് ആണ് എം.പിക്കെതിരെ അൾസൂർ ഗേറ്റ് പൊലീസ് സ്റ്റേഷനിലും തെരഞ്ഞെടുപ്പ് കമീഷനും പരാതിനൽകിയത്. തേജസ്വി സൂര്യക്ക് പുറമെ, ബംഗളുരു സെൻട്രൽ എം.പി പി.സി മോഹൻ,...

‘കാക്കയുടെ നിറം,മോഹിനിയാട്ടത്തിന് കൊള്ളില്ല’; ആർഎൽവി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ

തൃശൂര്‍: കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമർശം. യൂട്യൂബ് ചാനൽ അഭിമുഖത്തിലാണ് വിവാദ പരാമർശം. സംഭവത്തില്‍ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി പ്രമുഖര്‍ ഫേയ്സ്ബുക്കില്‍ പോസ്റ്റുകളുമായി രംഗത്തെത്തി. പലവിധ അധിക്ഷേപങ്ങളെയും അതിജീവിച്ചാണ് മുന്നോട്ട് പോകുന്നതെന്നും...

മുഹമ്മദ് ഷമിക്ക് പകരക്കാരനെ ഇറക്കി ഗുജറാത്ത്; വരുന്നത് മലയാളി പേസർ

അഹമ്മദാബാദ്: ​ഇന്ത്യൻ പ്രീമിയർ ലീ​ഗ് വെള്ളിയാഴ്ച തുടങ്ങുകയാണ്. ​പേസർ മുഹമ്മദ് ഷമിയുടെ അഭാവമാണ് ​ഗുജറാത്തിന് തിരിച്ചടിയാകുന്നത്. വലത് ഉപ്പൂറ്റിക്ക് പരിക്കേറ്റ താരം ഏറെ നാളായി ചികിത്സയിലാണ്. ഇതോടെ ഷമിക്ക് പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ് ​ഗുജറാത്ത് ടൈറ്റൻസ്. മലയാളിയും തമിഴ്നാട് പേസറുമായ സന്ദീപ് വാര്യറാണ് ഷമിയുടെ പകരക്കാരൻ. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയാണ് താരത്തിന് ലഭിക്കുക. മുമ്പ്...

പുകവലിക്കുന്നവരിൽ പക്ഷാഘാതത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം

പുകവലിയുണ്ടാക്കുന്ന ആരോ​ഗ്യപ്രശ്നങ്ങളേക്കുറിച്ച് നിരന്തരം ചർച്ചകളും ​ഗവേഷണങ്ങളുമൊക്കെ നടക്കാറുണ്ട്. ഇപ്പോഴിതാ പുകവലിശീലവും പക്ഷാഘാതസാധ്യതയും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ള ഒരു പഠനമാണ് പുറത്തുവന്നിരിക്കുന്നത്. ഇ-ക്ലിനിക്കൽ മെഡിസിൻ എന്ന ജേർണലിലാണ് പ്രസ്തുതപഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരിൽ പക്ഷാഘാതസാധ്യത കൂടുതലാണെന്നും അതിൽതന്നെയും ഇഷ്കെമിക് സ്ട്രോക്കിനുള്ള സാധ്യതയാണ് കൂടുതലെന്നുമാണ് പഠനത്തിൽ പറയുന്നത്. ബെം​ഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിലെ ​ഗവേഷകരുൾപ്പെടെ പങ്കാളികളായ ഇന്റർനാഷണൽ...

ആശ്വാസ മഴ എത്തുന്നു, എല്ലാ ജില്ലകളിലും പെയ്യാൻ സാധ്യത, അടുത്ത നാല് ദിവസത്തെ വേനൽ മഴ അറിയിപ്പ്…

തിരുവനന്തപുരം: പൊള്ളുന്ന ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ പെയ്യുമെന്ന് പ്രവചനം. മാർച്ച് 22ന് എല്ലാ ജില്ലകളിലും മഴ പെയ്യുമെന്നാണ് അറിയിപ്പ്. അടുത്ത നാല് ദിവസത്തെ മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് നാളെ മഴ സാധ്യതയുള്ളത്....
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img