എല്ലാ വിവിപാറ്റ് സ്ലിപ്പുകളും പൂർണമായും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി. മുഴുവന്‍ സ്ലിപ്പുകളും എണ്ണാനാകില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി നടപടി. എന്നാല്‍ സ്ലിപ് ലോഡിങ് യൂണിറ്റ് സീല്‍ ചെയ്ത് സുക്ഷിക്കമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് സുപ്രധാന വിധി.
ഒരു സംവിധാനത്തെ മൊത്തമായി സംശയത്തിന്റെ നിഴലില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി മൂന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോളിങ് 20 ശതമാനം കടന്നു . ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് 20.55 ശതമാനമാണ് ഇവിടുത്തെ പോളിങ്.
വോട്ടെടുപ്പ് ആരംഭിച്ച് മൂന്നര മണിക്കൂറിൽ പത്തനംതിട്ടയിൽ 20% വോട്ടിംഗ് പൂർത്തിയായി. ഇതുവരെ 20.06 % പേർ വോട്ടു...
ഇടുക്കി: ഇടുക്കിയിൽ ഇരട്ട വോട്ട് പിടികൂടി. ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ് ഹയർസെക്കണ്ടറി സ്കൂളിലെ അൻപത്തി ഏഴാം നമ്പർ ബൂത്തിലെത്തിയ യുവതിയെയാണ് പോളിംഗ് ഉദ്യോഗസ്ഥർ പിടികൂടിയത്. തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണമായും മായാത്ത നിലയിലാണ് യുവതിയെത്തിയത്. ഇവരെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു. ഇവരുടെ ഭർത്താവ് നേരത്തേയെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയിരുന്നു.
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ഡല്‍ഹി സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികളാണ് പോസ്റ്ററുകള്‍ എഴുതി പ്രതിഷേധം നടത്തിയത്. പത്ത് വര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച കമ്മീഷന്റെ വേര്‍പാട് ദു:ഖത്തോടെ അറിയിക്കുന്നുവെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യം മരിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
'സ്വാതന്ത്രമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ 10 വര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്ന്...
ചെന്നൈ: കുട്ടികളെയും മുതിർന്നവരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ്...
ബെംഗളൂരു: 1995ൽ എച്ച്.ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദൾ സർക്കാറാണ് കർണാടകയിൽ മുസ്‍ലിംകളെ ആദ്യമായി ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു. കർണാകടയിൽ മുസ്‍ലിംകളെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിൽ കോൺഗ്രസിനെ വിമർശിച്ച് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നിരുന്നു. ഒ.ബി.സി വിഭാഗക്കാരുടെ ഏറ്റവും വലിയ ശത്രുവാണ് കോൺഗ്രസെന്നും മോദി പറഞ്ഞിരുന്നു. ഇതിനെതിരെ കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. അതേസമയം,...
ഷാർജ : മഴക്കെടുതിയിൽ നാശം നേരിട്ടവരുടെ കാർ ലോൺ, പേഴ്സണൽ ലോൺ എന്നിവയുടെ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി നൽകണമെന്ന് സെൻട്രൽബാങ്ക് യുഎയിലെ ബാങ്കുകൾക്ക് നിർദേശം നൽകി. ഇതിന് പ്രത്യേക ഫീസോ, അധിക പലിശയോ, തുകയിൽ വർധനയോ വരുത്താൻ പാടില്ലെന്നും നിർദേശമുണ്ട്.
വിമാന യാത്ര മുടങ്ങി ദുബൈയിൽ കുടുങ്ങി പോയവരിൽ നിന്ന് വീസാ കാലാവധി...
ന്യൂഡൽഹി: ഹോർലിക്‌സിൽ നിന്ന് 'ഹെൽത്ത്' ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്‌സിനെ 'ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്' (എഫ്.എൻ.ഡി) എന്നായിരിക്കും ഇനി അവതരിപ്പിക്കുക. നേരത്തെ 'ഹെൽത്ത് ഫുഡ് ഡ്രിങ്ക്‌സ്' എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.
നിയമപരമായ വ്യക്തതയില്ലാത്തതിനാൽ ഡയറി, ധാന്യങ്ങൾ അല്ലെങ്കിൽ മാൾട്ട് അധിഷ്ഠിത പാനീയങ്ങൾ എന്നിവയെ 'ഹെൽത്ത് ഡ്രിങ്ക്‌സ്' അല്ലെങ്കിൽ 'എനർജി ഡ്രിങ്ക്‌സ്' എന്നിങ്ങനെ തരംതിരിക്കാൻ പാടില്ലെന്ന് വാണിജ്യ...
ന്യൂഡൽഹി: രാജസ്ഥാനിലെ വിദ്വേഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. തിങ്കളാഴ്ച 11 മണിക്കാണ് വിശദീകരണം നൽകേണ്ടത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിൽ രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ,ജെ.പി നഡ്ഡ എന്നിവരും വിശദീകരണം നൽകണം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിലാണ് കമ്മീഷൻ വിശദീകരണം തേടിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാമക്ഷേത്ര പരാമർശത്തിൽ...