Wednesday, November 12, 2025

Latest news

കാളികാവിലെ ഫാത്തിമ നസ്രിന്റെ മരണം: പോസ്റ്റ്‌മോര്‍ട്ടത്തിൽ ഗുരുതര കണ്ടെത്തൽ; തലക്കും നെഞ്ചിലും പരിക്ക് മരണകാരണം

മലപ്പുറം: കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് കണ്ടെത്തൽ. കുട്ടിയുടെ തലയിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. തലയിൽ അടിയേറ്റ് രക്തം കട്ട പിടിച്ചിരുന്നുവെന്നും വാരിയെല്ല് പൊട്ടിയിരുന്നതായും പോസ്റ്റ്മോ‍ര്‍ട്ടം പരിശോധനയിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് കടക്കും. ഉദരംപൊയിൽ സ്വദേശി മുഹമ്മദ്‌ ഫായിസ് മകൾ ഫാത്തിമ നസ്രിനെ...

വര്‍ക്കലയില്‍ വി മുരളീധരനെതിരെ പരാതി; ബോര്‍ഡുകളില്‍ വിഗ്രഹത്തിന്റെ ചിത്രം; ചട്ടലംഘനമെന്ന് എല്‍ഡിഎഫ്

ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മണ്ഡലത്തില്‍ വി മുരളീധരനായി വോട്ട് അഭ്യര്‍ത്ഥിച്ച് സ്ഥാപിച്ച ബോര്‍ഡുകളില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയെന്നാണ് പരാതി. ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തിലെ വര്‍ക്കലയിലാണ് സംഭവം. ലോക്‌സഭ സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് അഭ്യര്‍ത്ഥിക്കുന്ന ബോര്‍ഡില്‍ പ്രധാനമന്ത്രിയുടെയും വി മുരളീധരന്റെയും ചിത്രത്തിനൊപ്പമാണ് വിഗ്രഹത്തിന്റെയും ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്....

‘ഭാരത് മാതാ കീ ജയ് ‘മുദ്രാവാക്യമുണ്ടാക്കിയത് അസീമുല്ല ഖാൻ, ഇനി വിളി‌ക്കേണ്ടെന്ന് വെക്കുമോ? ബിജെപിയോട് പിണറായി

ആർഎസ്എസിന്റെ അജണ്ടയാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിറ്റ്ലറിന്റെയും മുസോളിനിയുടെയും ആശയങ്ങളാണ് ആർഎസ്എസിന്റേത്. ആ രീതികൾ രാജ്യത്ത് നടപ്പാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും പിണറായി അഭിപ്രായപ്പെട്ടു. മലപ്പുറത്ത് നടക്കുന്ന ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെ ഇല്ലാതാകുന്നതിൽ ജർമനി സ്വീകരിച്ച നടപടികൾ മാതൃകപരമാണെന്ന് ആർഎസ്എസ് മുമ്പ് പറഞ്ഞിട്ടുണ്ട്....

വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധം; നടപടി കടുപ്പിക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്

വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ കര്‍ശനമായി നടപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍. 2019 ഏപ്രില്‍ ഒന്നുമുതല്‍ നിര്‍മിക്കപ്പെട്ട വാഹനങ്ങള്‍ക്ക് രാജ്യത്താകമാനം അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവുണ്ട്. വാഹന നിര്‍മാതാക്കള്‍ ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ അനുസരിച്ചുള്ള നമ്പര്‍പ്ലേറ്റുകള്‍ നിര്‍മിച്ചുനല്‍കും. ഇത്തരം പ്ലേറ്റ് ഘടിപ്പിച്ചവയുടെ വിവരങ്ങള്‍ ഡാറ്റവാഹന്‍ സോഫ്റ്റ് വെയറില്‍ അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ ആര്‍.ടി. ഓഫീസില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്...

ആകാശ് അംബാനിയുടെ മുന്നിൽവെച്ച് ഹാർദികിനെ ശകാരിച്ച് രോഹിത്, സാക്ഷിയായി റാഷിദ് ഖാൻ; വിഡിയോ വൈറൽ

ഇത്തവണത്തെ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റാൻസും തമ്മിലുള്ള ആദ്യ മത്സരം ഒരുപാട് കാരണങ്ങൾകൊണ്ട് ഏവരും ഉറ്റുനോക്കിയ മത്സരമായിരുന്നു. ഗുജറാത്ത് ടൈറ്റാൻസ് നായകനായിരുന്ന ഹർദിക് പാണ്ഡ്യയെ സീസണു മുന്നോടിയായി റെക്കോഡ് തുകക്ക് ടീമിലെത്തിച്ചതും നായകസ്ഥാനം നൽകിയതും അതോടെ മുൻ നായകനായ രോഹിത് ശർമയും ഹാർദികുമായുള്ള ബന്ധം വഷളായതുമൊക്കെ ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയമാണ്. മുംബൈക്ക് അഞ്ച് കിരീടങ്ങൾ...

വാക്കു പാലിച്ച് ആനന്ദ് മഹീന്ദ്ര; സര്‍ഫറാസ് ഖാന്‍റെ പിതാവിന് ഥാര്‍ സമ്മാനിച്ചു

ഇന്ത്യൻ താരം സർഫറാസ് ഖാന്റെ പിതാവ് നൗഷാദ് ഖാന് ഥാർ സമ്മാനിച്ച് മഹീന്ദ്ര ഗ്രൂപ്പ്. സർഫറാസ് ഖാന്റെ ടെസ്റ്റ് അരങ്ങേറ്റത്തിന് പിറകേ നൗഷാദിന് ഥാർ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. സർഫറാസ് ഖാന്റെ നേട്ടങ്ങൾക്ക് പിറകിലേ ചാലകശക്തിയായി വർത്തിച്ച നൗഷാദിന് മഹീന്ദ്ര നൽകിയ ആദരത്തെ കയ്യടികളോടെയാണ് ആരാധകർ വരവേൽക്കുന്നത്. ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസ് ഖാന്‍റെ അരങ്ങേറ്റത്തിന്...

പൈവളിഗെ പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസത്തിന് വോട്ടിട്ട് കോൺഗ്രസ്; മുസ്ലിം ലീഗെതിര്‍ത്തു, എൽഡിഎഫിന് ജയം

കാസര്‍കോട്: പൈവളിക പഞ്ചായത്ത് പ്രസിഡന്‍റിന് എതിരേയുള്ള അവിശ്വാസ പ്രമേയത്തില്‍ ബിജെപിക്ക് കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണ. പഞ്ചായത്ത് ഭരിക്കുന്ന ഇടതുമുന്നണിക്കെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഒന്‍പതിനെതിരെ പത്ത് വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. എട്ട് ബിജെപി അംഗങ്ങള്‍ക്കൊപ്പം പതിനഞ്ചാം വാര്‍ഡ് മെമ്പറും പഞ്ചായത്തിലെ കോൺഗ്രസിന്റെ ഏക അംഗവുമായ അവിനാശ് അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു. എന്നാൽ പഞ്ചായത്തിലെ രണ്ട് മുസ്ലിം...

‘രക്ഷിതാക്കൾ വോട്ട് ചെയ്യുമെന്ന് വിദ്യാർത്ഥികളുടെ ഉറപ്പ്’; വിവാദമായതോടെ സത്യവാങ്മൂലം വാങ്ങുന്നത് നിർത്തിവച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെക്കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്ന് സത്യവാങ്മൂലം വാങ്ങിക്കുന്നത് നിര്‍ത്തിവച്ചു. പ്രതിജ്ഞ ചെയ്യിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് ജില്ലാ കളക്ടറുടെ നടപടി. ഈ വോട്ടര്‍ ബോധവത്ക്കരണ പരിപാടി നിര്‍ത്തി വയ്ക്കാന്‍ സ്വീപ് നോഡല്‍ ഓഫീസര്‍ക്കാണ് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയത്. കാസര്‍കോട് ജില്ലാ...

യു.പി മദ്‌റസ നിയമം റദ്ദാക്കി; വലഞ്ഞ് 26 ലക്ഷം വിദ്യാർഥികളും 10,000 അധ്യാപകരും

ലഖ്‌നൗ: ഉത്തർപ്രദേശിലെ മദ്‌റസ നിയമം റദ്ദാക്കിയതോടെ വലഞ്ഞ് 26 ലക്ഷം വിദ്യാർഥികളും 10,000ത്തിലേറെ അധ്യാപകരും. 2004ലെ ഉത്തർപ്രദേശ് മദ്‌റസ നിയമം അലഹബാദ് ഹൈക്കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചതോടെയാണ് നിരവധി പേരുടെ വിദ്യാഭ്യാസവും ജോലിയും അനിശ്ചിതത്വത്തിലായത്. ഈ വിദ്യാഭ്യാസ സംവിധാനത്തിൽ മതേതരത്വമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇടപെട്ടത്. മദ്‌റസ വിദ്യാർഥികളെ സർക്കാർ സ്‌കൂളുകളിലേക്ക് മാറ്റണമെന്ന് യോഗി ആദിത്യനാഥ്...

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ആശുപത്രിയിലെത്തിച്ച രണ്ടര വയസുകാരിയുടെ മരണത്തില്‍ ദുരൂഹത

മലപ്പുറം: മലപ്പുറത്ത് രണ്ടരവയസുകാരിയുടെ മരണത്തില്‍ ദുരൂഹത. കാളികാവ് ഉദരപൊയിലില്‍ ഫാരിസിന്റെ മകളാണ് മരിച്ചത്. കുഞ്ഞിനെ പിതാവ് ഫാരിസ് മര്‍ദിച്ചു കൊലപ്പെടുത്തിയതായി പരാതി. ഇന്നലെയാണ് കുട്ടി മരിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പിതാവ് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മാതാവിന്റെ ബന്ധുക്കളുടെ പരാതി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലാണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img