Latest news

17 കാരൻ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ പിതാവ്‍ അറസ്റ്റിൽ

മുംബൈ: പുനെ കല്യാണിന​ഗറിൽ 17 കാരൻ ഓടിച്ച കാർ ഇടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസെടുത്തതിനെ തുടർന്ന് ഒളിവിൽപോയ ഇയാളെ മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ നിന്നാണ് പിടികൂടിയതെന്ന് പോലീസ് ഉദ്യോ​ഗസ്ഥർ പറ‍ഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 കുട്ടികളോടുള്ള ക്രൂരത, 77 കുട്ടിക്ക് ലഹരിമരുന്ന് അല്ലെങ്കിൽ...

‘ഞാൻ ആർഎസ്എസ് ആയിരുന്നു, വിളിച്ചാൽ ഇനിയും പോകും’; വിടവാങ്ങല്‍ പ്രസംഗത്തില്‍ കൽക്കട്ട ഹൈക്കോടതി ജഡ്ജി

കൊൽക്കത്ത: താൻ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) അംഗമായിരുന്നുവെന്ന് വെളിപ്പെടുത്തി കൽക്കട്ട ഹൈക്കോടതി ജഡ്ജിയായിവിരമിച്ച ജസ്റ്റിസ് ചിത്ത രഞ്ജൻ ദാഷിന്റെ വെളിപ്പെടുത്തൽ. ഹൈക്കോടതിയിൽ ജഡ്ജിമാരുടെയും ബാറിലെ അംഗങ്ങളുടെയും സാന്നിധ്യത്തിൽ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കവെയാണ് ജഡ്ജിയുടെ വെളിപ്പെടുത്തൽ. താൻ ഏതുസമയവും സംഘടനയിലേക്ക് തിരിച്ചുപോകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ജഡ്ജിയായി 14 വർഷത്തെ സേവനത്തിന് ശേഷമാണ് ഇദ്ദേഹം...

തലപ്പാടിയിൽ തോക്കുകളും തിരകളുമായി മഞ്ചേശ്വരം സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ

മംഗളൂരു: തോക്കുകളും തിരകളുമായി കാറില്‍ സഞ്ചരിച്ച മഞ്ചേശ്വരം സ്വദേശികളായ രണ്ടു യുവാക്കളെ മംഗളൂരു സിറ്റി സിസിബി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് അസ്ഗര്‍ (26), അബ്ദുള്‍ നിസാര്‍ കെ (29) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ തലപ്പാടിയിലെ പിലിക്കൂര്‍ ഭാഗത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. കാറില്‍ ആയുധങ്ങളുമായി സഞ്ചരിക്കുന്നതായി പൊലീസിന്...

കവർച്ചക്കാരുടെ ശ്രദ്ധയിൽപ്പെടാതെ സ്വർണം : മോഷണംപോയെന്ന് കരുതിയ 40 പവൻ വീട്ടിൽത്തന്നെ

മൊഗ്രാൽപുത്തൂർ : അടച്ചിട്ട വീടിന്റെ വാതിൽ കുത്തിത്തുറന്ന് കവർച്ചശ്രമം നടന്നുവെങ്കിലും കവർച്ചക്കാരുടെ ശ്രദ്ധയിൽപ്പെടാതെ 40 പവൻ സ്വർണം. നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വർണം തിരികെ കിട്ടിയ സന്തോഷത്തിലാണ് മൊഗ്രാൽപുത്തൂരിലെ ഇബ്രാഹിമും കുടുംബവും. മൊഗ്രാൽപുത്തൂർ ടൗൺ ജുമാമസ്ജിദിനടുത്തുള്ള മുണ്ടേക്കാലിലെ ഇബ്രാഹിമിന്റെ വീട്ടിലാണ് കവർച്ചശ്രമം നടന്നത്. അസുഖബാധിതനായ ഇബ്രാഹിമും ഭാര്യ മറിയമ്മയും മൊഗ്രാൽപുത്തൂരിലെ വീട് പൂട്ടി, ഏറെ അകലെയല്ലാത്ത...

‘മഴക്കാലമാണ്, വാഹനം ഓടിക്കുമ്പോൾ പ്രത്യേക ശ്രദ്ധവേണം’; മുന്നറിയിപ്പുമായി കേരള പൊലീസ്

മഴക്കാലത്ത് വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാന്‍ സാധിക്കും. മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നു പങ്കുവെക്കുകയാണ് കേരള പൊലീസ്. വേഗം പരമാവധി കുറയ്ക്കുക: റോഡില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന എണ്ണത്തുള്ളികള്‍ മഴപെയ്യുന്നതോടെ അപകടക്കെണികളാകാറുണ്ട്. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം...

ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ച് വാതുവെപ്പ് കേന്ദ്രങ്ങള്‍; 10 സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് പൂജ്യം സീറ്റ്

ന്യൂദല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലേക്ക് കടന്നപ്പോള്‍ ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ച് രാജ്യത്തെ പ്രമുഖ വാതുവെപ്പ് കേന്ദ്രങ്ങള്‍. മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പ് ബെറ്റിങ്ങില്‍ കൂടുതല്‍ കൃത്യത പുലര്‍ത്തിയിരുന്ന രാജസ്ഥാനിലെ ഫലോദി സട്ടാ ബസാര്‍, മുംബൈ സട്ടാ ബസാര്‍ എന്നിവയാണ് ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ചിരിക്കുന്നത്. ഫലോദി സട്ടാബസാര്‍ ഇന്ത്യ മുന്നണിക്ക് 346 സീറ്റുകള്‍ പ്രവചിച്ചപ്പോള്‍ മുംബൈ സട്ടാബസാര്‍...

ഒരാള്‍ എട്ട് തവണ വോട്ട് ചെയ്ത സംഭവം; കേസെടുത്ത് പൊലീസ്; റീപോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഒരാള്‍ എട്ട് തവണ വോട്ട് ചെയ്ത സംഭവത്തില്‍ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഈറ്റാ ജില്ലയിലെ നയാഗാവ് പൊലീസ് കേസെടുത്തു. കള്ളവോട്ട് നടന്ന ബൂത്തില്‍ റീപോളിങ് നടത്താനും തെരഞ്ഞെടുപ്പ് കമീഷന്‍. രാജന്‍ സിംഗ് എന്നയാളായിരുന്നു ബി.ജെ.പിക്ക് വേണ്ടി എട്ട് തവണ വോട്ട് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രണ്ട് മിനുട്ട്...

ഉപ്പള ഗേറ്റില്‍ വീണ്ടും അപകടം; ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

കാസര്‍കോട്: മഞ്ചേശ്വരം, ഉപ്പള ഗേറ്റില്‍ വീണ്ടും വാഹനാപകടം. തിങ്കളാഴ്ച രാവിലെ ദേശീയ പാതയില്‍ മംഗ്ളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടം.അപകടത്തില്‍ പിക്കപ്പ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് സ്വദേശിയായ സനത്രാജിനാണ് പരിക്കേറ്റത്. ഇയാളെ മംഗ്ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് ഉപ്പള ഗേറ്റില്‍ ബസും ലോറിയും...

ക്രിക്കറ്റ് കളിക്കാരുടെ ജീവിതത്തിലേക്കുള്ള നുഴഞ്ഞുകയറ്റമാണിത്; സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരെ വിമര്‍ശനവുമായി രോഹിത് ശര്‍മ

കളിക്കാരുടെ ഗ്രൗണ്ടില്‍ വച്ചുള്ള സ്വകാര്യ സംഭാഷണങ്ങൾ പകർത്തുന്ന ചാനലുകാർക്കെതിരെ വിമർശനവുമായി രോഹിത് ശർമ രംഗത്ത്. ഗ്രൗണ്ടില്‍ വച്ച് തൻ്റെ സ്വകാര്യ സംഭാഷണം റെക്കോര്‍ഡ് ചെയ്തത സ്റ്റാര്‍ സ്പോര്‍ട്സിനെതിരെയാണ് രൂക്ഷവിമർശനവുമായി മുംബൈ ഇന്ത്യന്‍സ് താരം രംഗത്ത് വന്നത്. രോഹിത് ധവാല്‍ കുല്‍ക്കര്‍ണിയടക്കമുള്ള സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടയിലാണ് സ്റ്റാര്‍ സ്പോര്‍ട്സ് ക്യാമറാ സംഘം രോഹിത്തിൻ്റെ വീഡിയോ പകര്‍ത്തിയത്. ക്യാമറയ്ക്ക് നേരെ...

തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭ അം​ഗീകാരം; ഓർഡിനൻസ് ഇറക്കാനും തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശവാര്‍ഡ് വിഭജനത്തിന് ഓര്‍ഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗ തീരുമാനം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീണറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷൻ രൂപീകരിക്കും. 1200 വാര്‍ഡുകൾ അധികം വരും. കൂടിയാലോചന ഇല്ലാത്ത തീരുമാനമെന്ന വിമര്‍ശനം പ്രതിപക്ഷത്തിനുണ്ട്. ജനസംഖ്യാനുപാതികമായുള്ള വാര്‍ഡ് വിഭജനമാണ് ഉദ്ദേശിക്കുന്നത്. 2011 ലെ സെൻസസ് അനുസരിച്ച് വാര്‍ഡുകൾ പുനക്രമീകരിക്കാനാണ് തീരുമാനം. ഗ്രാമപഞ്ചായത്തിൽ ആയിരം പേര്‍ക്ക് ഒരു വാര്‍ഡെന്നാണ്...
- Advertisement -spot_img

Latest News

വോട്ടർപട്ടികയിൽ ഇനി പേര് ചേർക്കാനാവില്ല; 15ന് മുമ്പ് അപേക്ഷിച്ചവർക്ക് മാത്രം വോട്ട്

തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ...
- Advertisement -spot_img