Latest news

ശക്തമായ മഴ: ‘പൊതുജനങ്ങള്‍ ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണം’, കണ്‍ട്രോള്‍ റൂം ആരംഭിച്ച് തദേശസ്വയംഭരണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയം ഭരണവകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. നമ്പര്‍: 0471 2317 214. മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകള്‍, പെട്ടെന്നുണ്ടായ പകര്‍ച്ചവ്യാധികള്‍, മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിച്ച്...

എമിറേറ്റ്സ് ഡ്രോയിലുടെ ഇന്ത്യൻ ഡ്രൈവർക്ക് സ്വന്തം 1,50,000 ദിർഹം

എല്ലാ ആഴ്ച്ചയും ലോകം മുഴുവനുള്ള ആയിരക്കണക്കിന് ആളുകളാണ് എമിറേറ്റ്സ് ‍ഡ്രോയിലൂടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന സമ്മാനങ്ങൾ നേടുന്നത്. വെറും 5 ദിർഹം മുതൽ തുടങ്ങുന്ന ​ഗെയിമുകളിലൂടെ ദിവസേനയും ആഴ്ച്ചതോറും ഒന്നിലധികം സമ്മാനങ്ങൾ നേടാനും 100 മില്യൺ ദിർഹം വരെ സ്വന്തമാക്കാനും EASY6, FAST5, MEGA7, PICK1 ​ഗെയിമുകൾ സഹായിക്കും. കഴിഞ്ഞയാഴ്ച്ച ഇന്ത്യയിൽ നിന്നുമുള്ള ഒരാൾ ഈസി6...

വരൻ വധുവിനെ ചുംബിച്ചു, ബന്ധുക്കൾ തമ്മിൽ പൊരിഞ്ഞ തല്ല്

വിവാഹച്ചടങ്ങുകളൊന്നും ഇപ്പോൾ പഴയതുപോലെയല്ല. മൊത്തം വെറൈറ്റിയാണ്. വിവാഹവുമായി ബന്ധപ്പെട്ട പല ചടങ്ങുകളിൽ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. എന്നാൽ, ആഘോഷം മാത്രമല്ല. വിവാഹച്ചടങ്ങുകളിൽ പലപ്പോഴും പൊരിഞ്ഞ അടിയും വഴക്കും നടക്കാറുണ്ട്. അതും ചെറിയ ചെറിയ കാര്യങ്ങൾക്കായിരിക്കും ചിലപ്പോൾ‌ വൻ വഴക്കും തല്ലും നടക്കുന്നത്. ‌ അതുപോലെ ഒരു സംഭവമാണ് അങ്ങ്...

ഡ്രൈവിംഗ് ടെസ്റ്റിന് ആർടിഒയിൽ പോകേണ്ട, ഡ്രൈവിംഗ് സ്‍കൂളുകൾ ടെസ്റ്റ് നടത്തും, ജൂൺ ഒന്നുമുതൽ പുതിയ നിയമം

2024 ജൂൺ ഒന്നുമുതൽ രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെ വാഹനവും റോഡുകളുമായി ബന്ധപ്പെട്ട പല നിയമങ്ങളിലും മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ഇതിലെ ഒരു നിയമം ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ജൂൺ ഒന്നുമുതൽ, പുതിയ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് (ആർടിഒ) സന്ദർശിക്കേണ്ടതില്ല എന്നതാണ്...

വിശപ്പ് കുറയും, കാൻസർ സാധ്യത കൂടും; മദ്യപാനികൾക്ക് മുന്നറിയിപ്പുമായി ഐസിഎംആർ

ന്യൂഡല്‍ഹി: മദ്യപാനത്തിന്റെ ദോഷവശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ഐസിഎംആർ. ആരോ​ഗ്യകരമായ ജീവിതം നയിക്കാൻ ആഹാര ശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നൽകിയ പതിനേഴിന മാർ​ഗനിർദേശങ്ങളിലാണ് മദ്യപാന ശീലത്തേക്കുറിച്ചും പറഞ്ഞിരിക്കുന്നത്. മദ്യത്തിൽ അടങ്ങിയ ഈതൈൽ ആൽക്കഹോൾ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പഠനത്തെ മുൻനിർത്തി ഐസിഎംആർ പറയുന്നത്. ബിയറിൽ രണ്ടുമുതൽ അഞ്ചുശതമാനം വരെയും വൈനിൽ എട്ടുമുതൽ പത്തുശതമാനം വരെയും ബ്രാൻഡി,...

വായിക്കാൻ കഴിയാത്ത പാക്കിങ് ലേബൽ; ജോൺസൺ & ജോൺസൺ 60,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കൊച്ചി:വായിക്കാൻ കഴിയാത്ത ലേബലുമായി വിപണിയിലുള്ള ജോൺസൺ & ജോൺസൻ്റെ ബേബി ഷാമ്പൂ 2011 ലെ ലീഗൽ മെട്രോളജി ചട്ടം ലംഘിച്ചതിനാൽ ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഇതിൽ 25,000 രൂപ ലീഗൽ എയ്ഡ് ഫണ്ടിലേക്കാണ് അടയ്ക്കേണ്ടത്.തെറ്റായ റിപ്പോർട്ട് നൽകിയ ലീഗൽ മെട്രോളജിയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് 15...

അദാനിക്കെതിരായ വിദേശ മാധ്യമ റിപ്പോർട്ട് ആയുധമാക്കി രാഹുൽ ഗാന്ധി; മോദി സർക്കാരിന്‍റെ വലിയ തട്ടിപ്പ് പുറത്തുവന്നെന്ന് കോൺഗ്രസ്

ദില്ലി: അദാനിക്കെതിരായ ഫിനാൻഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ബിജെപിക്കെതിരെ ആയുധമാക്കി രാഹുല്‍ ഗാന്ധി. ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി ഉയർന്ന നിലവാരത്തിലുള്ളതെന്ന് കാണിച്ച് ആദാനി  കൂടിയ വിലക്ക് വിറ്റെന്ന റിപ്പോര്‍ട്ടാണ് വിമർശനത്തിനായി  ഉന്നയിച്ചത്. ജൂണ്‍ നാലിന് ഇന്ത്യ സഖ്യ സർക്കാർ അധികാരത്തില്‍ വരുന്പോള്‍ ഈ അഴിമതികളെല്ലാം അന്വേഷിക്കുമെന്ന് രാഹുല്‍ പറഞ്ഞു. ഇന്തോനേഷ്യയിലെ ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി അദാനി തമിഴ്നാട്ടിലെ...

ക്ഷേത്രത്തിലെ മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ച പൂജാരി മരിച്ചു

ഈറോഡ്: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ച പൂജാരി മരിച്ചു. ഈറോഡ് ജില്ലയിലെ ഗോപിച്ചെട്ടിപ്പാളയത്തിലെ കുളപ്പല്ലൂര്‍ ചെട്ടിപ്പാളയത്തിലാണ് സംഭവം. ക്ഷേത്രത്തിലെ 10 പൂജാരികളില്‍ ഒരാളായ പളനി സാമി (51) ആണു മരിച്ചത്. പാരമ്പര്യമായി ഇവരുടെ കുടുംബമാണു ക്ഷേത്രത്തില്‍ പൂജ നടത്തുന്നത്. ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഭക്തര്‍ 20 ആടുകളെ നേര്‍ച്ചയ്ക്കായി...

മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ ഇളയരാജ; 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണം; നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ്

ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റായ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമനടപടിയുമായി ഇളയരാജ. സിനിമയില്‍ അനുവാദം കൂടാതെ തന്റെ ഗാനം ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്. സിനിമയില്‍ ‘കണ്‍മണി അന്‍പോട്’ എന്ന ഗാനം ഉപയോഗിച്ചതിനാണ് നോട്ടീസ്. പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും അദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും...

മുസ്‌ലിം ലീഗിന്റെ ലയനം; തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണം തേടി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മുസ്‌ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റിയെ (എം.എൽ.കെ.എസ്.സി) ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിൽ (ഐ.യു.എം.എൽ) ലയിപ്പിച്ചതിനെതിരായ ഹരജിയിൽ ഡൽഹി ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ലീഗിന്റെയും പ്രതികരണം തേടി. നടപടിക്ക് നൽകിയ അംഗീകാരം റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് സച്ചിൻ ദത്ത ബുധനാഴ്ച നോട്ടീസ് അയക്കാൻ നിർദേശിച്ചത്. ഐ.യു.എം.എൽ സ്ഥാപകൻ ഖാഇദ...
- Advertisement -spot_img

Latest News

വോട്ടർപട്ടികയിൽ ഇനി പേര് ചേർക്കാനാവില്ല; 15ന് മുമ്പ് അപേക്ഷിച്ചവർക്ക് മാത്രം വോട്ട്

തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ...
- Advertisement -spot_img