Latest news

ഇസ്‌ലാം മതത്തെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്: ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അറസ്റ്റിൽ

കുന്നംകുളം: ഇസ്‌ലാം മതത്തെ അപമാനിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയ സംഭവത്തിൽ ബി.ജെ.പി പ്രവർത്തകനെ തൃശൂര്‍ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി കാട്ടകാമ്പാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബൈജുവിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബൈജു വേലായുധൻ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന്...

മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി; കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ

കാസർകോട്: മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ കാസർകോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. പരാതിയെ തുടർന്ന് കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ കദ്രി പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി മുറിയിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു.

‘സുഡാപ്പി ഫ്രം ഇന്ത്യ’ , ഖഫിയ ധരിച്ച ചിത്രവുമായി ഷെയ്ൻ നിഗം; പിന്തുണച്ച് നിരവധിപേർ

എല്ലാ കാര്യത്തിലും തന്റേതായ നിലപാടുകൾ തുറന്നു പറയുന്ന യുവതാരമാണ് ഷെയ്ൻ നിഗം.ഇപ്പോഴിതാ ഖഫിയ ധരിച്ച ചിത്രത്തിന് ‘സുഡാപ്പി ഫ്രം ഇന്ത്യ’ എന്ന ക്യാപ്ഷനോടെ പുതിയ സ്റ്റാറ്റസ് ഇട്ടിരിക്കുകയാണ് താരം. പുതിയ സ്റ്റോറിയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റഫയില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിക്കെതിരെ എല്ലാ കണ്ണുകളും റഫയിലേക്ക് എന്ന് പോസ്റ്റുകളിട്ടവര്‍ക്കെതിരെ സംഘ്പരിവാര്‍ സൈബര്‍...

ഷിറിയയിൽ വരുന്നത് 7.04 കോടി രൂപയുടെ മാതൃകാ മത്സ്യത്തൊഴിലാളിഗ്രാമം

കാസർകോട്: ജില്ലയിലെ മത്സ്യബന്ധന മേഖലയ്ക്ക് കരുത്തേകാൻ ഷിറിയ കേന്ദ്രീകരിച്ച് മാതൃകാ മത്സ്യത്തൊഴിലാളി ഗ്രാമം വരുന്നു. ഷിറിയ, മംഗൽപ്പാടി, മഞ്ചേശ്വരം എന്നിവിടങ്ങളെല്ലാം ഇതിൽ ഉൾപ്പെടും. മത്സ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് നികത്തി സമഗ്ര വികസനം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി മത്സ്യ സംപദ യോജന (പി.എം.എം.എസ്.വൈ.) യിൽപ്പെടുത്തി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയാണ് മത്സ്യത്തൊഴിലാളി ഗ്രാമം...

പാനും ആധാറും ബന്ധിപ്പിച്ചോ? ഇല്ലെങ്കില്‍ ഇരട്ടി നികുതി

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കാത്തവര്‍ക്ക് മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. ഉയര്‍ന്ന നിരക്കില്‍ നികുതി കണക്കാക്കുന്നത് ഒഴിവാക്കാന്‍ ഈ മാസം 31ന് അകം പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. ഈ തീയതിക്കകം പാനും ആധാറും ബന്ധിപ്പിച്ചില്ലെങ്കില്‍ ബാധകമായ നിരക്കിന്റെ ഇരട്ടി തുക നികുതിയായി അടക്കേണ്ടി വരും. ആദായ നികുതി നിയമം അനുസരിച്ച്...

കാലവർഷം 24 മണിക്കൂറിനുള്ളിൽ കേരളത്തിലേക്ക്; അടുത്ത ഒരാഴ്ച മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഒരാഴ്ച മഴയ്ക്ക് സാധ്യതയുണ്ട്. വ്യാപകമായി ഇടി മിന്നലും കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും ജൂൺ...

കുടുംബത്തിലെ എട്ട് പേരെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

ചിന്ദ്വാര: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ ബോദൽ കച്ചാർ ഗ്രാമത്തിൽ ഒരു കുടുംബത്തിലെ എട്ട് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാനസികാസ്വാസ്ഥ്യമുള്ള ദിനേഷ് കുടുംബാംഗങ്ങളെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി ചിന്ദ്വാര പൊലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ദിനേഷ് തന്‍റെ കുടുംബത്തെ ആക്രമിച്ചത്. നിലവിളി കേട്ട് അയൽക്കാർ വീട്ടിലേക്ക് കയറിയപ്പോൾ യുവാവ് ഓടി...

യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി; ‘അമ്പാൻ സ്റ്റൈൽ സ്വിമ്മിം​ഗ് പൂൾ’ കാറിനുള്ളിൽ; വാഹനം പിടിച്ചെടുത്ത് ആർടിഒ

ആലപ്പുഴ: ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ, സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂളൊരുക്കിയ യൂട്യൂബർ സ‍ഞ്ജു ടെക്കിക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് സ‍‍‍ഞ്ജു ടെക്കിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. സ്വിമ്മിം​ഗ് പൂൾ സജ്ജീകരിച്ച വാഹനം പൊതുനിരത്തിൽ ഓടിച്ചതോടെയാണ് നടപടിയെടുത്തിരിക്കുന്നത്. വാഹനം പിടിച്ചെടുത്ത അധികൃതർ കാർ ഉടമയുടെയും ഡ്രൈവറുടെയും  ലൈസൻസ് റദ്ദാക്കി. വാഹനത്തിൽ കുളിച്ചു, യാത്ര...

ചീഫ് സെലക്ടറെയും മുഖ്യ പരിശീലകനെയും ഗ്രൗണ്ടിലിറക്കി ഓസീസ്, 11 പേരെ തികക്കാന്‍ ആളില്ല

ട്രിനിഡാഡ്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ നമീബിയക്കെതിരെ ഫീല്‍ഡിംഗിനിറക്കാൻ 11 പേരില്ലാത്തതിനാല്‍ ടീമിന്‍റെ ചീഫ് സെലക്ടറും മുന്‍ നായകനുമായ ജോര്‍ജ് ബെയ്‌ലിയെയും ഫീല്‍ഡിംഗ് കോച്ച് ആന്ദ്രെ ബോറോവെക്കിനെയും ഫീല്‍ഡിംഗിനിറങ്ങി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത നമീബിയ 20 ഓവറും ബാറ്റ് ചെയ്തതിനാല്‍ ഇടക്ക് മുഖ്യ പരിശീലകന്‍ ആഡ്ര്യു മക്‌ഡൊണാള്‍ഡിനും ബാറ്റിംഗ് കോച്ച് ബ്രാഡ് ഹോഡ്ജിനും...

പക്ഷികള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്; വാഴക്കുലയിലെ തേന്‍ കുടിക്കരുത്; നിപ ഭീഷണി തടയാന്‍ മുന്‍കരുതല്‍; പ്രതിരോധ മാര്‍ഗങ്ങള്‍ പുറത്തിറക്കി

സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ തയ്യാറാക്കുന്നത്. നിപ, പക്ഷിപ്പനി പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ...
- Advertisement -spot_img

Latest News

മൈസൂരുവിൽ ബസ് ഡിവൈഡറിൽ ഇടിച്ചു കയറി നാല് മലയാളികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: മൈസൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി നാല് മരണം. ബസിലെ യാത്രക്കാരാണ് മരിച്ചത്. നാലുപേരും മലയാളികളാണ്. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, സക്കീർ ,റഷീദ്...
- Advertisement -spot_img