Latest news

സിപിഐ ലോക്കല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു; ഒപ്പം ലോക്കല്‍ കമ്മറ്റി അംഗങ്ങളും

പാലക്കാട്: സിപിഐ തച്ചമ്പാറ ലോക്കല്‍ സെക്രട്ടറി ജോര്‍ജ് തച്ചമ്പാറ ബിജെപിയില്‍ ചേര്‍ന്നു. നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗമാണ് ജോര്‍ജ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും. കൂടുതല്‍ പേര്‍ സിപിഐയില്‍ നിന്ന് പാര്‍ട്ടിയില്‍ എത്തുമെന്ന് ജോര്‍ജ് പറഞ്ഞു. സിപിഐയുടെ നിലവിലത്തെ പോക്ക് അപകടകരമെന്നും ജോര്‍ജ് പറഞ്ഞു. ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ അടക്കം...

മുഖ്യമന്ത്രീ, നിങ്ങൾ മഹാരാജാവല്ല, കേരളാ മുഖ്യമന്ത്രിയെന്ന് സതീശൻ; പിണറായിയുടെ മറുപടി, സഭയിൽ വാക്ക്പോര്

തിരുവനന്തപുരം : നെറികെട്ട രാഷ്ട്രീയത്തിന്റെ ഇങ്കുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടപട നിങ്ങളെയും കൊണ്ടേ പോകുവെന്ന് സിപിഎമ്മിനോട് വി ഡി സതീശൻ. കാര്യവട്ടം ക്യാമ്പസില്‍ പുറത്തു നിന്നുള്ള ആൾക്കാര്‍ കെഎസ്യുക്കാർക്ക് ഒപ്പം എത്തിയതാണ് സംഘർഷത്തിന് കാരണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസംഗത്തിലാണ് വിഡി സതീശന്റെ മറുപടി. സിദ്ധാർത്ഥന്റെ മരണമുണ്ടായപ്പോൾ ഇത്തരത്തിൽ ഒരു സംഭവം ഇനി ആവർത്തിക്കില്ലെന്നാണ്...

ബി​ഗ് ടിക്കറ്റ്: 10 മില്യൺ ദിർഹം നേടിയ പ്രവാസി സമ്മാനത്തുകയുടെ പങ്ക് കാരുണ്യപ്രവർത്തികൾക്ക് നൽകും

ബി​ഗ് ടിക്കറ്റ് സീരീസ് 264 ഡ്രോയിൽ 10 മില്യൺ ദിർഹം​ ​ഗ്രാൻഡ് പ്രൈസ് നേടിയത് ഇന്ത്യക്കാരനായ റൈസുർ റഹ്മാൻ. ദുബായിൽ 2005 മുതൽ ഭാര്യക്കും മകനുമൊപ്പം താമസിക്കുന്ന റൈസുർ, ഓൺലൈനായാണ് ടിക്കറ്റെടുത്തത്. 18 മാസമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട് അദ്ദേഹം. എസ്.ഐ ​ഗ്ലോബൽ ​ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒയാണ് റൈസുർ. പുതിയ നിക്ഷേപ സാധ്യതകൾക്കായി...

‘ക്ഷമിക്കണം, ഇങ്ങനെയൊരു അത്യാവശ്യമുള്ളതു കൊണ്ടാണ്, ഒരു മാസത്തേക്ക് മതി’ മോഷണം നടന്ന വീട്ടിൽ കള്ളന്റെ കത്ത്

ചെന്നൈ: വീട് കുത്തിത്തുറന്ന് മോഷണം നടന്നെന്ന വിവരം ലഭിച്ച് സ്ഥലത്തെത്തിയ പൊലീസുകാർ കണ്ടെടുത്തത് കള്ളന്റെ ദയനീയാവസ്ഥ വിവരിക്കുന്ന കത്ത്. വീട്ടിൽ നിന്ന് സ്വർണവും പണവും നഷ്ടമായിട്ടുണ്ടെങ്കിലും ഒരു മാസത്തിനകം തിരികെ നൽകാമെന്നും കള്ളൻ കത്തിൽ വ്യക്തമാക്കുന്നുണ്ട്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് ഈ വ്യത്യസ്തനായ കള്ളനെ പൊലീസുകാർ അന്വേഷിക്കുന്നത്. വിരമിച്ച അധ്യാപകനായ ചിത്തിരൈ സെൽവിന്റെ (79) വീട്ടിലാണ് മോഷണം...

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം ഉയരുന്നു; കണക്കുകൾ പുറത്തുവിടാത്ത സർക്കാർ

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ പകർച്ചവ്യാധി കണക്കുകൾ പുറത്ത് വിടാതെ സർക്കാർ. കഴിഞ്ഞ മൂന്ന് ദിവസമായി വെബ്സൈറ്റിൽ അപ്ഡേഷൻ ഇല്ല. എല്ലാ ദിവസവും ഡിഎച്ച്എസ് സൈറ്റിൽ രോഗബാധ വിവരങ്ങൾ പ്രസിദ്ധീകരിച്ച സ്ഥാനത്താണിത്. ജൂണിൽ H1N1, ഡെങ്കി, എലിപ്പനി കേസുകൾ കുത്തനെ ഉയർന്നിരുന്നു. കണക്കുകൾ പ്രസിദ്ധീകരിക്കാത്തതിൽ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം ദിനംപ്രതി...

‘കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്ക്, ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കാം’; റഹീമിനോട് ബോചെ

തിരുവനന്തപുരം: വധശിക്ഷ റദ്ദ് ചെയ്തുകൊണ്ടുള്ള റിയാദ് ക്രിമിനൽ കോടതിയുടെ ഉത്തരവിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ച് അബ്ദുല്‍ റഹീം. ഒരുപാട് നന്ദിയുണ്ടെന്നും ചെയ്തു തന്ന സഹായങ്ങള്‍ മറക്കാനാകില്ലെന്നും റഹീം പറഞ്ഞു. നേരില്‍ കാണാമെന്നും ബോബി ചെമ്മണ്ണൂരിനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമെന്നുംം റഹീം പറഞ്ഞു. അബ്ദുല്‍ റഹീമിന്‍റെ ഫോണ്‍ കോള്‍ ബോബി ചെമ്മണ്ണൂര്‍...

എല്ലാ മോഡലിലേക്കും എ18 ചിപ്‌സെറ്റ്: നിർണായക മാറ്റവുമായി ഐഫോൺ 16 സീരീസ്

ന്യൂയോർക്ക്: ഓരോ വർഷവും പുറത്തിറക്കുന്ന ഐഫോണുകളിൽ വ്യത്യസ്ത ചിപ്പുകളാണ് ആപ്പിൾ പരീക്ഷിക്കാറ്. ഏറ്റവും പുതിയ ചിപ്‌സെറ്റ് പ്രോ മോഡലുകൾക്ക് നൽകുമ്പോൾ ബേസ് മോഡലുകൾക്ക് പഴയ ചിപ്‌സെറ്റാണ് നൽകാറ്. എന്നാൽ ഇതിന് മാറ്റം വരുത്താൻ പോകുകയാണ് കമ്പനി. ഐഫോൺ 16 സീരിസിലെ എല്ലാ മോഡലുകൾക്കും ഒരേ ചിപ്‌സെറ്റാകും നൽകുക. ഇക്കാര്യം വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏറ്റവും...

ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇനി ശനിയാഴ്ചയും

ഡ്രൈവിംഗ് ടെസ്റ്റ് ശനിയാഴ്ചകളിലും നടത്താന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചതായി റിപോര്‍ട്ടുകള്‍ പുറത്ത്. തീര്‍പ്പുകല്‍പ്പിക്കാത്ത ലൈസന്‍സ് അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് വേഗത്തിലാക്കാനാണ് ഈ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 3000-ലധികം അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ബാക്ക്ലോഗ് പരിഹരിക്കുന്നതിന് ഈ പരിശോധനകള്‍ നടത്താന്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലും സബ് ആര്‍ടിഒ ഓഫീസുകളിലും നിര്‍ദ്ദേശം...

​ലോറിയിൽ നാരങ്ങ കൊണ്ടുപോയ യുവാക്കൾക്കും രക്ഷയില്ല; പശുക്കടത്ത് ആരോപിച്ച് ഗോ സംരക്ഷകരുടെ ക്രൂരമർദനം

ജയ്പുർ: രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവറെയും ജീവനക്കാരനെയും ഗോ സംരക്ഷകർ ​അതിക്രൂരമായി മർദിച്ചു. ചുരു ജില്ലയിലെ സദൽപുരിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഹരിയാന ഫത്തേഹ്ബാദ് സ്വദേശികളായ സോനു ബൻഷിറാം (29), സുന്ദർ സിങ് (35) എന്നിവർക്കാണ് മർദനമേറ്റത്. ജയ്പുരിൽനിന്ന് പഞ്ചാബിലെ ബാത്തിൻഡയിലേക്ക് ലോറിയിൽ നാരങ്ങ കൊണ്ടുപോവുകയായിരുന്നു ഇരുവരും. ഇതിനിടയിൽ ഒരു സംഘമാളുകൾ ബൈക്കിലും ജീപ്പിലും...

പാനി പുരിയിൽ ക്യാൻസറിന് കാരണമായ രാസവസ്തുക്കൾ; കടുത്ത നടപടിക്ക് കർണാടക സർക്കാർ

ബെംഗളുരു: രാജ്യത്തുടനീളം പ്രസിദ്ധമായ ഉത്തരേന്ത്യൻ സ്ട്രീറ്റ് ഫുഡ് പാനിപ്പുരിയിൽ ക്യാൻസറിന് കാരണമായ രാസപദാർത്ഥങ്ങൾ കണ്ടെത്തി. കർണാടക ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിരോധിച്ച വസ്തുക്കൾ പാനി പുരിയിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഗോപി മഞ്ജൂരിയനിലും കബാബിലുമെല്ലാം ഉപയോഗിച്ചിരുന്നതും നിരോധിച്ചിരുന്നതുമായ പദാർത്ഥങ്ങളാണ് പാനി പുരിയിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. സംസ്ഥാനത്തുടനീളം വിവിധ കടകളിൽ നിന്നായി 250 ഓളം സാമ്പിളുകൾ ആരോഗ്യവിഭാഗം ശേഖരിച്ചിരുന്നു....
- Advertisement -spot_img

Latest News

ഇന്ധനക്ഷാമം വെറും അഭ്യൂഹം; പരിഭ്രാന്തി വേണ്ടെന്ന് എണ്ണക്കമ്പനികൾ, ‘പാനിക് ബയിംഗ്’ ഒഴിവാക്കാൻ നിർദ്ദേശം

രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ...
- Advertisement -spot_img